Post Office FD Scheme: ബാങ്ക് നിക്ഷേപത്തേക്കാള്‍ മികച്ച ആനുകൂല്യങ്ങള്‍ നല്‍കും ഈ പോസ്റ്റ് ഓഫീസ് സ്കീം; പലിശ, മറ്റു വിവരങ്ങൾ അറിയാം

പോസ്റ്റ് ഓഫീസ്  (Post Office Scheme) നിക്ഷേപം സുരക്ഷിതവും ലാഭകരവുമാണ്. നിക്ഷേപത്തിലൂടെ നിങ്ങള്‍ക്ക് മെച്ചപ്പെട്ട  ലാഭം വേണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍  പോസ്റ്റ് ഓഫീസ് നല്‍കുന്ന സ്ഥിര നിക്ഷേപ പദ്ധതികളില്‍ നിക്ഷേപം നടത്താം.  

Written by - Zee Malayalam News Desk | Last Updated : Jan 6, 2022, 02:17 PM IST
  • പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപങ്ങള്‍ക്ക് (Post Office Fixed Deposit Scheme) കൂടുതല്‍ പലിശയടക്കം മറ്റ് പല ആനുകൂല്യങ്ങളും ലഭിക്കും.
  • അതായത്, കൂടുതല്‍ പലിശ, സര്‍ക്കാര്‍ ഗ്യാരണ്ടി, ഒപ്പം ത്രൈമാസ അടിസ്ഥാനത്തിൽ പലിശ സൗകര്യവും ലഭ്യമാണ്.
Post Office FD Scheme: ബാങ്ക് നിക്ഷേപത്തേക്കാള്‍ മികച്ച ആനുകൂല്യങ്ങള്‍ നല്‍കും ഈ  പോസ്റ്റ് ഓഫീസ്  സ്കീം; പലിശ, മറ്റു വിവരങ്ങൾ അറിയാം

Post Office Fixed Deposit Scheme: പോസ്റ്റ് ഓഫീസ്  (Post Office Scheme) നിക്ഷേപം സുരക്ഷിതവും ലാഭകരവുമാണ്. നിക്ഷേപത്തിലൂടെ നിങ്ങള്‍ക്ക് മെച്ചപ്പെട്ട  ലാഭം വേണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍  പോസ്റ്റ് ഓഫീസ് നല്‍കുന്ന സ്ഥിര നിക്ഷേപ പദ്ധതികളില്‍ നിക്ഷേപം നടത്താം.  

 പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപങ്ങള്‍ക്ക്  (Post Office Fixed Deposit Scheme) കൂടുതല്‍ പലിശയടക്കം മറ്റ് പല ആനുകൂല്യങ്ങളും ലഭിക്കും.  അതായത്, കൂടുതല്‍ പലിശ, സര്‍ക്കാര്‍ ഗ്യാരണ്ടി,  ഒപ്പം  ത്രൈമാസ അടിസ്ഥാനത്തിൽ പലിശ സൗകര്യവും  ലഭ്യമാണ്. 

Also Read: SBI ATM Cash Transaction Rules: എടിഎം നിയമങ്ങളില്‍ മാറ്റവുമായി SBI, പണം പിന്‍വലിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാനകാര്യം ഇതാണ്

പോസ്റ്റ് ഓഫീസിൽ Fixed Deposit എങ്ങിനെ ആരംഭിക്കാം?  (How to start Post Office Fixed Deposit Scheme?)  

പോസ്റ്റ് ഓഫീസിൽ  Fixed Deposit ആരംഭിക്കുന്നത് വളരെ എളുപ്പമാണ്.  പോസ്റ്റ് ഓഫീസിന്‍റെ  വെബ്‌സൈറ്റില്‍ ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.  ഈ വിവരങ്ങൾ അനുസരിച്ച്, നിങ്ങൾക്ക് വ്യത്യസ്ത  വര്‍ഷങ്ങളിലേയ്ക്ക്  അതായത്  1,2, 3, 5 വർഷത്തേക്ക് പോസ്റ്റ് ഓഫീസിൽ FD ആരംഭിക്കാം.
 
പോസ്റ്റ് ഓഫീസിൽ Fixed Deposit വഴി ലഭിക്കുന്ന ആനുകൂല്യങ്ങൾ എന്തൊക്കെയാണ്?  (What are the benefits of Post Office Fixed Deposit Scheme?) 

പോസ്റ്റ് ഓഫീസിൽ  FD ആരംഭിക്കുമ്പോള്‍ അതിന്  ഇന്ത്യാ ഗവൺമെന്‍റ്   നിങ്ങൾക്ക് ഗ്യാരണ്ടി നൽകുന്നു.

പോസ്റ്റ് ഓഫീസ് Fixed Deposit പദ്ധതിയില്‍ നിങ്ങളുടെ പണം  പൂർണമായും സുരക്ഷിതമാണ്.

ഇതിൽ, ഓഫ്‌ലൈനായോ, ഓണ്‍ ലൈനായോ പണം നിക്ഷേപിക്കാം. അതായത്  പണം,  ചെക്ക്, അല്ലെങ്കിൽ നെറ്റ് ബാങ്കിംഗ് / മൊബൈൽ ബാങ്കിംഗ് വഴിയും തുക നിക്ഷേപിക്കാം. 

പോസ്റ്റ് ഓഫീസ് Fixed Deposit പദ്ധതിയില്‍ നിങ്ങള്‍ക്ക്  ഒന്നിൽ കൂടുതൽ FD ചെയ്യാൻ കഴിയും.

ഇതുകൂടാതെ, FD അക്കൗണ്ട് ജോയിന്‍റ്  ആകാം. 

പോസ്റ്റ് ഓഫീസ് Fixed Deposit പദ്ധതിയില്‍ 5 വർഷത്തേക്ക് സ്ഥിര നിക്ഷേപം നടത്തുന്നതിലൂടെ,  ITR ഫയല്‍ ചെയ്യുമ്പോൾ നിങ്ങൾക്ക് നികുതി ഇളവ് ലഭിക്കും.

ഒരാൾക്ക് ഒരു പോസ്റ്റ് ഓഫീസിൽ നിന്ന് മറ്റൊരു  പോസ്റ്റ് ഓഫീസിലേയ്ക്ക്  എളുപ്പത്തിൽ FD ട്രാൻസ്ഫർ ചെയ്യാം.

FD എങ്ങിനെ ആരംഭിക്കാം?  (What are te process of opening FD in Post office?)

പോസ്റ്റ് ഓഫീസിൽ FD ചെയ്യുന്നതിനായി, ചെക്കോ അല്ലെങ്കില്‍  പണമോ അടച്ച് നിങ്ങൾക്ക് അക്കൗണ്ട് ആരംഭിക്കാം.  കുറഞ്ഞത് 1000 രൂപയിൽ അക്കൗണ്ട് തുറക്കാന്‍ സാധിക്കും.  പരമാവധി തുകയ്ക്ക് പരിധിയില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

 

 

 

Trending News