മുംബൈ : സോവറിൻ ഗോൾഡ് ബോണ്ട് സ്ക്വീം (Government Gold Bond Scheme 2021-22) അഥവാ സ്വർണ നിക്ഷേപം നടത്താനുള്ള അടുത്ത വിൽപന കേന്ദ്ര സർക്കാർ ആരംഭിച്ചു. ഇന്ന് നവംബർ 29ത് മുതൽ 5 ദിവസത്തേക്കാണ് റിസർവ് ബാങ്ക് (RBI) നിക്ഷേപത്തിനായി തുറന്നിരിക്കുന്നത്. ഡിസംബർ മൂന്നിനാണ് അവസാനം തിയതി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഗ്രാമിന് 4,791 രൂപയാണ് ആർബിഐ നിശ്ചയിച്ചിരിക്കുന്നത്. അതേസമയം ഓൺലൈനിലൂടെ നിക്ഷേപം നടത്തുന്നവർക്ക് ഗ്രാമിന് 50 രൂപ കുറഞ്ഞ് ലഭിക്കുകയും ചെയ്യുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം അറിയിച്ചു.  


ALSO READ : Sovereign Gold Bond Scheme 2021-22: സോവറീന്‍ ഗോള്‍ഡ് ബോണ്ട് സ്‌കീം Series-VII ഇന്ന് മുതല്‍ ആരംഭിക്കും


സ്വർണ്ണ നിക്ഷേപത്തിലൂടെ കൂടുതൽ വരുമാനം നേടാൻ സാധിക്കുന്ന ഏറ്റവും ഫലപ്രദമായ നിക്ഷേപമാണ് സോവറിൻ ഗോൾഡ് ബോണ്ട്. ഡിജിറ്റലൂടെയുള്ള നിക്ഷേപമായതിനാൽ ഇതിന്റെ സ്റ്റോറേജിന് വലിയ ചിലവുകളാണുള്ളത്. ഇതിന് പുറമെ നിക്ഷേപകന് 2.5  


ഹോൾഡങ് ഫോർമാറ്റ് ഡിജിറ്റൽ ആയതിനാൽ സംഭരണച്ചെലവുണ്ട്, കൂടാതെ നിക്ഷേപകന് 2.5% വാർഷിക പലിശയും ലഭിക്കുന്നതാണ്. ഇതിലൂടെ കേന്ദ്ര സർക്കാർ 31 കോടി രൂപയോളമാണ് സമാഹരിച്ചിരിക്കുന്നത്.


ALSO READ : SGB: സ്വർണ്ണം വാങ്ങാൻ പദ്ധതിയുണ്ടോ! അറിയാം.. സോവറിൻ ഗോൾഡ് ബോണ്ടിൽ എന്തിന് പൈസ നിക്ഷേപിക്കണം?


SGB ലൂടെ സർക്കാരിന് സ്വർണത്തിന്മേലുള്ള നിക്ഷേപങ്ങളെ സർക്കാരിനെ ഡിജിറ്റൽ വരുമാനമാക്കി മാറ്റാൻ സഹായിക്കുന്നതാണ്. ഇത് ധനക്കമ്മി കുറയ്ക്കാൻ സർക്കാരിന് സഹായിക്കുന്നുണ്ട്. 


ഓൺലൈനിന് പുറമെ ബാങ്കുകൾ, സ്റ്റോക്ക് ഹോൾഡിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (SCHICL) പോസ്റ്റ് ഓഫീസുകൾ, അംഗീകൃത സ്റ്റോക്ക് എക്സ്ചേഞ്ചുകൾ നാഷ്ണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യ ലിമിറ്റഡ് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് എന്നിവടങ്ങളിൽ നിന്ന് നിക്ഷേപം സ്വീകരിക്കാൻ സാധിക്കുന്നതാണ്.  ചെറുകിട ഫിനാൻസ് ബാങ്കുകളിലും പണമിടപാടുകൾ മാത്രമുള്ള ബാങ്കുകളിലും നിന്ന് നിക്ഷേപം സാധ്യമല്ല.


ALSO READ : Sovereign Gold Bond Scheme 2021-22: സ്വർണ്ണത്തിൽ നിക്ഷേപം നടത്താൻ വീണ്ടും സുവർണ്ണാവസരം


ഏറ്റവും കുറഞ്ഞത് .01 ഗ്രം സ്വർണത്തിന്മേലാണ് നിക്ഷേപം നടത്താൻ സാധിക്കുന്നത്. പരമാവധി ഒരു വ്യക്തിക്ക് 4 കിലോയും ഒരു സംഘടനയ്ക്ക് 20 കിലോ വരെ സ്വർണ നിക്ഷേപം നടത്താൻ സാധിക്കുന്നതാണ്. നിക്ഷേപത്തിനായി KYC മാനദണ്ഡങ്ങൾ പാലിക്കേണ്ടതാണ്. 


2015 ലാണ് കേന്ദ്ര സർക്കാർ ഈ സ്ക്വീമിന് തുടക്കമിടുന്നത്. സാധാരണ മാർക്കറ്റിലുള്ള സ്വർണത്തിന്റെ പ്രധാന്യം കുറയ്ക്കുന്നതിന് വേണ്ടി ആർബിഐക്കൊപ്പം ചേർന്ന് ധനകാര്യ മന്ത്രാലയം SGB സ്ക്വീമിന് തുടക്കമിടുന്നത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.