പെൺകുട്ടികളെ തുല്യമായി പരിഗണിക്കേണ്ടതിന്റെയും സമൂഹത്തിൽ അവർക്ക് സമാനമായ അവസരങ്ങൾ നൽകേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ച് ഇന്നത്തെ സമൂഹത്തിന് കൂടുതൽ ധാരണയുണ്ട്. എൽഐസി കന്യാധൻ പോളിസിയും സുകന്യ സമൃദ്ധി യോജനയും സമാനമായ ലക്ഷ്യങ്ങളോടെ ആരംഭിച്ച രണ്ട് പദ്ധതികളാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ പദ്ധതികളുടെ പ്രധാന ലക്ഷ്യം പെൺമക്കളുള്ള രക്ഷിതാക്കൾക്ക് സാമ്പത്തിക ഭദ്രത ഉറപ്പാക്കുക എന്നതാണ്. സുകന്യ സമൃദ്ധി യോജന പ്രോഗ്രാമും എൽഐസി കന്യാധൻ പോളിസിയും തമ്മിലുള്ള പ്രധാന സാമ്യതകളും വ്യത്യാസങ്ങളും എന്തൊക്കെയാണെന്ന് നോക്കാം. അതുവഴി നിങ്ങൾക്കും നിങ്ങളുടെ കുട്ടിക്കും ഏതാണ് മികച്ച പദ്ധതിയെന്ന് തിരഞ്ഞെടുക്കാൻ കൂടുതൽ എളുപ്പമാകും.


ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ ഭാഗമായുള്ള സുകന്യ സമൃദ്ധി യോജന, 2015ലാണ് പ്രധാനമന്ത്രി അവതരിപ്പിച്ചത്. ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം പെൺകുട്ടികൾക്ക് സുരക്ഷിതമായ സാമ്പത്തിക അടിത്തറ നൽകുക എന്നതാണ്. പെൺകുട്ടികൾക്ക് സുരക്ഷിതമായ സാമ്പത്തിക അടിത്തറ നൽകുന്നതിലൂടെ അവരുടെ വിദ്യാഭ്യാസവും ഭാവിയും സുരക്ഷിതമാക്കാൻ സാധിക്കും.


സുകന്യ സമൃദ്ധി യോജനയുടെ പ്രധാന സവിശേഷതകൾ:


1- 10 വയസ്സിന് താഴെ പ്രായമുള്ള പെൺകുട്ടിയുള്ള ഒരു രക്ഷിതാവിന് സുകന്യ സമൃദ്ധി യോജന അക്കൗണ്ടിൽ രജിസ്റ്റർ ചെയ്യാം.
2- പതിനെട്ടോ ഇരുപത്തിയൊന്നോ വയസ് തികയുമ്പോൾ പെൺകുട്ടിയുടെ വിവാഹം വരെ ഈ അക്കൗണ്ടിൽ പണം അടയ്ക്കാം.
3- വാർഷിക പലിശ നിരക്ക് 7.6 ശതമാനം ആണ്.
4- ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം, ആദായ നികുതി നൽകേണ്ടതില്ല.
5- സുകന്യ സമൃദ്ധി യോജനയുടെ പ്രതിമാസ നിക്ഷേപം വളരെ കുറവാണ്. 250 രൂപ മുതൽ നിക്ഷേപിക്കാം.
6- മറ്റ് സിസ്റ്റങ്ങളിൽ നിന്ന് വ്യത്യസ്തമായി എസ് എസ് വൈയുടെ കീഴിൽ അക്കൗണ്ട് ആരംഭിക്കേണ്ടത് പെൺകുട്ടിയുടെ പേരിലാണ്, മാതാപിതാക്കളുടെ പേരിലല്ല.
7- ഒരു കുടുംബത്തിന് പരമാവധി രണ്ട് സുകന്യ സമൃദ്ധി യോജന അക്കൗണ്ടുകൾ അനുവദിച്ചിട്ടുണ്ട്.‌


എൽഐസി ജീവൻ ലക്ഷ്യ പോളിസിയുടെ കസ്റ്റമൈസ്ഡ് പതിപ്പാണ് എൽഐസി കന്യാധൻ പോളിസി. എൽഐസി കന്യാധൻ എന്ന പേര് ഉപയോഗിക്കുന്നതിന്റെ ഉദ്ദേശം കൂടുതൽ പെൺകുട്ടികളുടെ കുടുംബങ്ങളെ നിക്ഷേപം നടത്താനും അവരുടെ പെൺമക്കളുടെ ഭാവി സുരക്ഷിതമാക്കാനും പ്രേരിപ്പിക്കുക എന്നതാണ്. എൽഐസി കന്യാധൻ പോളിസിയിൽ സമ്പാദ്യവും പരിരക്ഷയും ലഭിക്കുന്നു. എൽഐസിയിൽ നിന്നുള്ള കന്യാധൻ പോളിസി കുറഞ്ഞ പ്രീമിയം പേയ്‌മെന്റുകൾക്കൊപ്പം സാമ്പത്തിക പരിരക്ഷ നൽകുന്നു.


എൽഐസി കന്യാധൻ പോളിസിയുടെ പ്രധാന സവിശേഷതകൾ:


1- മെച്യൂരിറ്റി ബെനിഫിറ്റ് പോളിസി ഹോൾഡർക്ക് ഒറ്റത്തവണയായി നൽകും.
2- ഒരു പോളിസി ഉടമ മരിക്കുമ്പോൾ, അവരുടെ പ്രീമിയങ്ങൾ ഒഴിവാക്കപ്പെടും.
3- അപകടമരണം സംഭവിച്ചാൽ 10 ലക്ഷം രൂപ ലഭിക്കും.
4- സ്വാഭാവിക മരണമുണ്ടായാൽ അഞ്ചുലക്ഷം രൂപ നൽകും.
5- മെച്യൂരിറ്റി തീയതി വരെ പ്രതിവർഷം 50,000 നൽകും.
6- ഇൻഷുറൻസ് കാലാവധി അവസാനിക്കുമ്പോൾ പൂർണ്ണമായി തുക നൽകും.
7- കാലാവധി പൂർത്തിയാകുന്നതിന് മൂന്ന് വർഷം വരെ, ഒരു നിശ്ചിത സമയത്തേക്ക് ലൈഫ് റിസ്ക് പരിരക്ഷണം.
8- ഇന്ത്യൻ താമസക്കാർക്കും ഇന്ത്യൻ നോൺ റെസിഡന്റുകൾക്കും (എൻആർഐ) ഈ സേവനം ലഭ്യമാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.