Post Office Scheme: 10 ലക്ഷം രൂപ നിക്ഷേപിച്ചാൽ 14 ലക്ഷം തിരികെ, ഗംഭീര പോസ്റ്റോഫീസ് സ്കീം
ഈ സ്കീമിൽ നിക്ഷേപിക്കുന്നതിലൂടെ നിങ്ങൾക്ക് നല്ല വരുമാനം ലഭിക്കും. ഇതിൽ നിങ്ങൾക്ക് സുരക്ഷിത നിക്ഷേപത്തിനുള്ള ഓപ്ഷൻ ലഭിക്കും
രാജ്യത്തെ വലിയൊരു വിഭാഗം ആളുകൾ എപ്പോഴും റിസ്ക് ഫ്രീ സ്കീമുകളിൽ പണം നിക്ഷേപിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. മുതിർന്ന പൗരന്മാർക്കായി കേന്ദ്രസർക്കാർ കാലാകാലങ്ങളിൽ പദ്ധതികൾ ആവിഷ്കരിക്കുന്നു. സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീമാണ് ആ പദ്ധതികളിലൊന്ന്.
ഈ സ്കീമിൽ നിക്ഷേപിക്കുന്നതിലൂടെ നിങ്ങൾക്ക് നല്ല വരുമാനം ലഭിക്കും. ഇതിൽ നിങ്ങൾക്ക് സുരക്ഷിത നിക്ഷേപത്തിനുള്ള ഓപ്ഷൻ ലഭിക്കും. 60 വയസ്സിന് മുകളിലുള്ള ഒരാൾക്ക് ഈ പദ്ധതിയിൽ നിക്ഷേപിക്കാൻ കഴിയും. ഈ സ്കീമിൽ നിക്ഷേപിച്ച് നിങ്ങൾക്ക് പരമാവധി വരുമാനം നേടാം. ഇതിൻറെ സവിശേഷതകൾ നോക്കാം.
FD യേക്കാൾ ഉയർന്ന പലിശ
ഈ പദ്ധതിയിൽ മുതിർന്ന പൗരന്മാർക്ക് കുറഞ്ഞത് 1,000 രൂപയും പരമാവധി 15 ലക്ഷം രൂപ വരെയും നിക്ഷേപിക്കാം. നിക്ഷേപകർക്ക് 7.6% പലിശ ലഭിക്കും. സാധാരണയായി, മിക്ക ബാങ്കുകളും മുതിർന്ന പൗരന്മാർക്ക് 6% മുതൽ 7% വരെ പലിശനിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. എന്നാൽ ഇത് ബാങ്കുകളുടെ എഫ്ഡികളേക്കാൾ വളരെ ഉയർന്ന പലിശ വാഗ്ദാനം ചെയ്യുന്നു. പണപ്പെരുപ്പത്തിനനുസരിച്ച് പോലും മികച്ച വരുമാനം നൽകാൻ ഈ സ്കീം നിങ്ങളെ സഹായിക്കും.
സ്കീമിൽ നിക്ഷേപിക്കുന്നതിന്റെ പ്രയോജനങ്ങൾ
ഈ സ്കീമിൽ നിക്ഷേപിക്കുന്നതിലൂടെ, മുതിർന്ന പൗരന്മാർക്ക് ആദായനികുതിയുടെ സെക്ഷൻ 80C പ്രകാരം ഇളവ് ലഭിക്കും. ഈ സ്കീമിൽ നിങ്ങൾക്ക് പരമാവധി 5 വർഷത്തേക്ക് പണം നിക്ഷേപിക്കാം. നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, SCSS-ൽ നിക്ഷേപിച്ച് നിങ്ങൾക്ക് ഈ സ്കീം 3 വർഷത്തേക്ക് കൂടി നീട്ടാവുന്നതാണ്.
ഇതോടൊപ്പം, ഈ സ്കീമിൽ അക്കൗണ്ട് കാലവധിക്ക മുൻപ് ക്ലോസ് ചെയ്യാനുള്ള സൗകര്യവും നിക്ഷേപകന് ലഭിക്കും. 1 വർഷത്തിന് ശേഷം നിങ്ങൾക്ക് ഇത് ക്ലോസ് ചെയ്യാം, എന്നാൽ, നിങ്ങളുടെ നിക്ഷേപ തുകയുടെ 1.5% കുറയും. ഈ സ്കീമിൽ നിങ്ങൾ 10 ലക്ഷം രൂപ നിക്ഷേപിക്കുകയാണെങ്കിൽ, 7.6 ശതമാനം കൂട്ടുപലിശയിൽ 5 വർഷത്തിന് ശേഷം നിങ്ങൾക്ക് 14,28,964 രൂപ റിട്ടേൺ ലഭിക്കും.
പോസ്റ്റ് ഓഫീസിൽ അക്കൗണ്ട് തുറക്കാൻ
നിങ്ങൾ 60 വയസ്സിന് മുകളിലുള്ള വ്യക്തിയാണെങ്കിൽ ആദ്യം നിങ്ങളുടെ വീടിന് അടുത്തുള്ള പോസ്റ്റ് ഓഫീസിലേക്ക് പോകുക. അവിടെ നിങ്ങൾക്ക് അക്കൗണ്ട് തുറക്കാൻ പൂരിപ്പിക്കാനുള്ള ഒരു ഫോം നൽകും. ഇതോടൊപ്പം ഐഡി പ്രൂഫിനായി രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോകളും ആധാർ, പാൻ കാർഡുകളും നൽകുക. ഇതിന് ശേഷം നിങ്ങൾ സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിന്റെ അക്കൗണ്ട് തുറക്കാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.