അരലക്ഷം രൂപ പലിശ മാത്രമായി നേടാം; ഈ ബാങ്കിന്റെ സ്ഥിര നിക്ഷേപം സംഭവവമാണ്
7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള 2 കോടി രൂപയിൽ താഴെയുള്ള നിക്ഷേപങ്ങളാണ് ബാങ്ക് ഇപ്പോൾ സ്വീകരിക്കുന്നത്.
സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക് (എസ്എസ്എഫ്ബി) സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് പരിഷ്കരിച്ചു. 2 വർഷം മുതൽ 3 വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് മുതിർന്ന പൗരന്മാർക്ക് ഇപ്പോൾ 9.10% വരെ പലിശ നിരക്ക് നിക്ഷേപങ്ങൾക്ക് ലഭിക്കും. മുതിർന്ന പൗരന്മാർക്ക് 4.50 ശതമാനം മുതൽ 9.10 ശതമാനം വരെ പലിശ നിരക്കിലും പൊതുജനങ്ങൾക്ക് 4 ശതമാനം മുതൽ 8.60 ശതമാനം വരെ പലിശ നിരക്കിലും 7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള 2 കോടി രൂപയിൽ താഴെയുള്ള നിക്ഷേപങ്ങളാണ് ബാങ്ക് ഇപ്പോൾ സ്വീകരിക്കുന്നത്.
മുതിർന്ന പൗരന്മാർക്കുള്ള FD നിരക്കുകൾ
ബാങ്കുകളും എൻബിഎഫ്‌സികളും മുതിർന്ന പൗരന്മാർക്ക് 7 ദിവസം മുതൽ 10 വർഷം വരെയുള്ള കാലയളവിൽ FD വാഗ്ദാനം ചെയ്യുന്നു. ഓരോ ബാങ്കിനും നിരക്കുകൾ വ്യത്യാസപ്പെടുന്നു. അവരിൽ ഭൂരിഭാഗവും സാധാരണ സ്ഥിര നിക്ഷേപ പലിശ നിരക്കിനേക്കാൾ അധിക പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.
രണ്ട് വർഷം മുതൽ മൂന്ന് വർഷം വരെ കാലാവധിയുള്ള FD-കളിൽ മുതിർന്ന പൗരന്മാർക്ക് ഇപ്പോൾ 9.10 ശതമാനം പലിശ നിരക്കാണ് ലഭിക്കുക, അതേസമയം സാധാരണ ഉപഭോക്താക്കൾക്ക് ഈ കാലയളവിൽ 8.6% ലഭിക്കും. 15 മാസം മുതൽ 2 വർഷം വരെയുള്ള കാലാവധിയിൽ, ബാങ്ക് പ്രായമായവർക്ക് 9% പലിശ നിരക്കും ബാങ്ക് വാഗ്ദാനം ചെയ്യുന്നു.
വിശദമായ കണക്ക് ചുവടെ
7 ദിവസം മുതൽ 14 ദിവസം വരെ- 4.50%
15 ദിവസം മുതൽ 45 ദിവസം വരെ- 4.75%
46 ദിവസം മുതൽ 90 ദിവസം വരെ- 5.00%
91 ദിവസം മുതൽ 6 മാസം വരെ- 5.50%
6 മാസം മുതൽ 9 മാസം വരെ- 6.00%
9 മാസത്തിന് മുകളിൽ മുതൽ 1 വർഷത്തിൽ താഴെ വരെ- 6.50%
1 വർഷം- 7.35%
ഒരു വർഷം മുതൽ 15 മാസം വരെ- 8.75%
15 മാസം മുതൽ 2 വർഷം വരെ- 9.00%
2 വർഷം മുതൽ 3 വർഷം വരെ- 9.10%
3 വർഷത്തിന് മുകളിൽ മുതൽ 5 വർഷത്തിൽ താഴെ വരെ- 7.25%
5 വർഷം- 8.75%
5 വർഷം മുതൽ 10 വർഷം വരെ- 7.75%
13 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 564-ലധികം ബാങ്കിംഗ് ഔട്ട്‌ലെറ്റുകളും 5085 ജീവനക്കാരും 1.64 ദശലക്ഷം ഉപഭോക്താക്കളുമുള്ള അതിവേഗം വളരുന്ന ചെറുകിട ധനകാര്യ ബാങ്കുകളിൽ ഒന്നാണ് സൂര്യോദയ് സ്മോൾ ഫിനാൻസ് സ്ഥിര, സേവിംഗ്സ് ബാങ്ക് നിക്ഷേപങ്ങളിൽ ഏറ്റവും ഉയർന്ന വരുമാനമാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...