തങ്ങളുടെ കാറുകളുടെ സേഫ്റ്റി കൊണ്ടാണ് ടാറ്റാ മോട്ടോഴ്സ് എപ്പോഴും പേരെടുക്കാറുള്ളത്. ഇത് കൊണ്ട് തന്നെ കാറുകളുടെ ഡിമാൻറും വളരെ അധികം ഉയർന്നിട്ടുണ്ട്. ആവശ്യം വർധിച്ചതോടെ  കമ്പനിയുടെ കാറുകളുടെ ഡെലിവറിയും നീണ്ടു പോവുകയാണ്. നെക്സോൺ, പഞ്ച്, ആൾട്രോസ്, ടിയാഗോ തുടങ്ങിയ കാറുകളാണ് ഏറ്റവും ഡിമാൻഡുള്ള കാറുകൾ. ടിയാഗോ ആണ് നിലവിൽ ടാറ്റയുടെ കാറുകളിലെ ഏറ്റവും വില കുറഞ്ഞ വാഹനം. ഇതിന് പോലും കാത്തിരിക്കേണ്ടുന്ന അവസ്ഥയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

നിലവിൽ ഇന്ത്യൻ വിപണിയിൽ ഏറ്റവും അധികം ഡിമാൻഡുള്ള കാറും ടിയാഗോ ആണ്. കമ്പനിയുടെ എൻട്രി ലെവൽ ടിയാഗോ വാങ്ങാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഇതിൻറെ ഡെലിവറി കാലാവധി കൂടി മനസ്സിലാക്കിയിരിക്കണം. ടിയാഗോ  സിഎൻജി കാറുകളെ പറ്റി പരിശോധിക്കാം.


കാത്തിരിപ്പ് 4 ആഴ്ച വരെ


നിങ്ങൾ സിഎൻജി പവർ ടാറ്റ ടിയാഗോ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ബുക്കിംഗ് ദിവസം മുതൽ 8 ആഴ്ച വരെ ഇതിനായി കാത്തിരിക്കേണ്ടിവരും. മറുവശത്ത്, പെട്രോൾ വേരിയന്റുകളിൽ 4 ആഴ്ച വരെ കാത്തിരിക്കണം. വ്യത്യസ്ത സ്ഥലങ്ങളിൽ വാഹനത്തിൻറെ ഡെലിവറിയും വ്യത്യാസപ്പെട്ടേക്കാം.


ടിയാഗോയുടെ വകഭേദങ്ങൾ


എക്സ്ഇ, എക്സ്എം, എക്സ്ടി (ഒ), എക്സ്ടി, എക്സ്ഇസെഡ് +, എക്സ്ടി എൻആർജി, എക്സ്സെഡ് എൻആർജി എന്നിങ്ങനെ ഏഴ് വേരിയന്റുകളിൽ ടാറ്റ ടിയാഗോ ഹാച്ച്ബാക്ക് വാഗ്ദാനം ചെയ്യുന്നു.


ടാറ്റ ടിയാഗോ എഞ്ചിൻ പവർട്രെയിൻ


5 സ്പീഡ് മാനുവൽ ഗിയർബോക്ലും എഎംടി യൂണിറ്റുമായി ജോടിയാക്കിയ 1.2 ലിറ്റർ റെവോട്രോൺ പെട്രോൾ എഞ്ചിനാണ് മോഡലിന് കരുത്തേകുന്നത്. പെട്രോൾ എൻഞ്ചിന് 85 ബിഎച്ച്പി കരുത്തും 113 എൻഎം ടോർക്കും ഉത്പാദിപ്പിക്കും സിഎന് ജി വേരിയൻറിന് 72 ബിഎച്ച്പി കരുത്തും 95 എൻഎം ടോർക്കും ഉണ്ട്.



 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.