ടാറ്റ കൺസൾട്ടിങ് സർവീസിന്റെ (ടിസിഎസ്) പുതിയ ചീഫ് എക്സിക്യൂട്ടീവ് (സിഇഒ) കെ കൃതിവാസൻ ജൂൺ ഒന്നിന് ചുമതലയേൽക്കും. സ്ഥാനമൊഴിയുന്ന നിലവിലെ സിഇഒ രാജേഷ് ഗോപിനാഥൻ പകരമാണ് ടിസിഎസിന്റെ ബോർഡ് 58കാരനായ കൃതിവാസനെ നിയമിച്ചിരിക്കുന്നത്. അതേസമയം രാജേഷ് ഗോപിനാഥൻ തൽസ്ഥാനത്ത് സ്പെറ്റംബർ 15 വരെ തുടരുമെന്ന് ഐടി കമ്പനി വാർത്തക്കുറിപ്പിൽ അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

കൃതിയും താനും ചേർന്ന് പ്രവർത്തിച്ചുകൊണ്ട് സ്ഥാപനത്തിന്റെ നേതൃസ്ഥാനം വരും മാസങ്ങളിൽ കൈമാറുന്നതാണെന്ന് നിലവിലെ സിഇഒ രാജേഷ് ഗോപിനാഥൻ അറിയിച്ചു. വരുന്ന അടുത്ത ആറ് മുതൽ എട്ട് മാസങ്ങൾ കൊണ്ട് കമ്പനിയുടെ ഉപയോക്താക്കളുമായി ഇരു സിഇഒമാർ ചർച്ച സംഘടിപ്പിക്കുമെന്നും രാജേഷ് ഗോപിനാഥൻ വ്യക്തമാക്കി. 


ALSO READ : Maruti Suzuki : കാറുകളുടെ എല്ലാം വില ഉയർത്തി മാരുതി സുസൂക്കി; 0.8% ശരാശരി നിരക്കിലാണ് വില വർധന


അതേസമയം കമ്പനിയുടെ നേതൃസ്ഥാനത്തിലെ മാറ്റത്തിന് ശേഷം സ്ഥാപനപരമായോ നയപരമായ മാറ്റങ്ങൾ ഉടനുണ്ടാകില്ലയെന്ന് പുതുതായി സിഇഒയായി നിയമിക്കപ്പെട്ട കൃതിവാസൻ പറഞ്ഞു. ഉപയോക്താക്കളുമായി ചർച്ച നടത്തിയതിന് ശേഷം കമ്പനിയിൽ വരുത്തേണ്ട മാറ്റങ്ങൾക്ക് ധാരണയുണ്ടാകുകയെന്ന് കൃതിവാസൻ വ്യക്തമാക്കി. കഴിഞ്ഞ മാസമാണ് ടിസിഎസിന്റെ ബോർഡ് കെ.കൃതിവാസനെ ഐടി കമ്പനിയുടെ ചുമതലപ്പെടുത്തിയത്.


മുൻ ടിസിഎസ് ജീവനക്കാരനാണ് ഐടി കമ്പനിയുടെ സിഇഒയായി ചുമതയേൽക്കാൻ പോകുന്ന കൃതിവാസൻ. കഴിഞ്ഞ 34 വർഷമായി ടിസിഎസിൽ തന്നെയാണ് കൃതിവാസൻ പ്രവർത്തിച്ചിരുന്നത്. ടിസിഎസിന്റെ ബാങ്കിങ്, ഫിനാഷ്യൽ സെർവീസ്, ഇൻഷുറൻസ് വിഭാഗങ്ങളുടെ ആഗോള ബിസിനെസ് ഗ്രൂപ്പ് തലവനായിരുന്നു കൃതിവാസൻ. 2017ൽ രാജേഷ് ഗോപിനാഥനെ ഐടി കമ്പനിയുടെ സിഇഒയായി ചുമതല നൽകുമ്പോൾ ബോർഡർ അംഗങ്ങൾ മുന്നോട്ട് വെച്ച പട്ടികയിൽ കൃതിവാസന്റെ പേരുമുണ്ടായിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.