പലിശ നിരക്ക് വർധിപ്പിച്ച ബാങ്കുകൾ എതൊക്കെ? പലിശ എത്ര
ഈ ബാങ്കുകളിൽ നിങ്ങൾക്കും അക്കൗണ്ട് ഉണ്ടെങ്കിൽ, പുതിയ പലിശ നിരക്കുകൾ നിങ്ങൾ ശ്രദ്ധിക്കണം
രാജ്യത്ത് വീണ്ടും പലിശ നിരക്ക് വർധിപ്പിക്കാനുള്ള നടപടികൾ റിസർവ്വ് ബാങ്ക് ആരംഭിച്ചിട്ടുണ്ട്. നിലവിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയാണ് ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കുകൾ. ഈ മൂന്ന് ബാങ്കുകളും ഭാവിയിൽ എപ്പോൾ വേണമെങ്കിലും തകർച്ചയുടെ ഭീഷണി നേരിടാം എന്ന് റിസർവ്വ് ബാങ്ക് മുന്നറിയിപ്പ് കൊടുത്തിട്ടുണ്ട്. ഇത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥക്ക് മുഴുവൻ ഭീക്ഷണിയാകുമെന്നും ആർബിഐ പറഞ്ഞു.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഈ മൂന്ന് ബാങ്കുകളെ ഏറ്റവും സുരക്ഷിതമായ ബാങ്കുകളായും പ്രഖ്യാപിച്ചു. രാജ്യത്തെ ബാങ്കുകൾ പലിശ നിരക്ക് വർധിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്. ഈ ബാങ്കുകളിലും നിങ്ങൾക്കും അക്കൗണ്ട് ഉണ്ടെങ്കിൽ, പുതിയ പലിശ നിരക്കുകൾ നിങ്ങൾ ശ്രദ്ധിക്കണം. നിലവിൽ ആക്‌സിസ് ബാങ്ക് പലിശ നിരക്ക് 0.05 ശതമാനം വർധിപ്പിച്ചു. നേരത്തെ എച്ച്‌ഡിഎഫ്‌സി ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഐസിഐസിഐ ബാങ്ക്, കാനറ ബാങ്ക് എന്നിവയും പലിശ നിരക്ക് വർധിപ്പിച്ചു.
പലിശ നിരക്ക് വർധിപ്പിച്ച ബാങ്കുകൾ
എച്ച്‌ഡിഎഫ്‌സി ബാങ്ക്: എച്ച്‌ഡിഎഫ്‌സി ബാങ്ക് അതിന്റെ പലിശ നിരക്ക് വർദ്ധിപ്പിച്ചു, മാർജിനൽ കോസ്റ്റ് ബേസ്ഡ് ലെൻഡിം ഗ് നിരക്കുകൾ 15 ബേസിസ് പോയിന്റ് വർധിപ്പിച്ചു. 2023 ഓഗസ്റ്റ് 7 മുതൽ പലിശ 8.35 ശതമാനമായാണ് എച്ച്‌ഡിഎഫ്‌സി ഉയർത്തിയത്.
ബാങ്ക് ഓഫ് ബറോഡ: ബാങ്ക് ഓഫ് ബറോഡ 0.05 ശതമാനം വരെ പലിശനിരക്ക് വർദ്ധിപ്പിച്ചു. 2023 ഓഗസ്റ്റ് 12 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു.
ഐസിഐസിഐ ബാങ്ക്: ഐസിഐസിഐ 5 ബേസിസ് പോയിന്റ് നിരക്കുകളാണ് വർദ്ധിപ്പിച്ചത്. ഒരു മാസത്തേക്കുള്ള എംസിഎൽആർ നിരക്ക് 8.35 ശതമാനത്തിൽ നിന്ന് 8.40 ആയി ഉയർത്തി.
കാനറ ബാങ്ക്: കാനറ ബാങ്ക് അതിന്റെ എംസിഎൽആർ അതായത് മാർജിനൽ കോസ്റ്റ് ഓഫ് ലെൻഡിംഗ് നിരക്കുകൾ 0.05 ശതമാനം വർദ്ധിപ്പിച്ചു. ഓഗസ്റ്റ് 12 മുതൽ പുതിയ നിരക്കുകൾ നിലവിൽ വന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...