New Delhi: ഇന്നത്തെക്കാലത്ത് ബാങ്ക് അക്കൗണ്ട്  (Bank Account) ഇല്ലാത്തവരും  ATM വഴി പണമിടപാടുകള്‍ നടത്താത്തവരും  ചുരുക്കമാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാല്‍, ഉപയോക്താക്കള്‍ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കാര്യം എന്താണ് എന്നുവച്ചാല്‍  ബാങ്കിംഗ് സേവനങ്ങള്‍  ഒരിയ്ക്കലും  സൗജന്യമല്ല എന്നതാണ്.  വാഗ്ദാനം ചെയ്യുന്ന ഓരോ സേവനങ്ങള്‍ക്കും ഒരു നിശ്ചിത തുക  ഉപയോക്താക്കളില്‍ നിന്നും ബാങ്ക്  ഈടാക്കുന്നുണ്ട്.   


ATM ലൂടെ പണം പിന്‍വലിക്കുന്നതിനും   ബാങ്ക് നിശ്ചിത തുക ഈടാക്കാറുണ്ട്.  മിക്ക ബാങ്കുകളും  5 സൗജന്യ  എടിഎം  (ATM) ഇടപാടുകൾക്ക് ശേഷമാണ്  തുക ഈടാക്കുക. 


അതേസമയം,  ATM ലൂടെ പണം പിൻവലിക്കുന്നതിന്  ബാങ്കുകള്‍ ഈടാക്കിയിരുന്ന ഫീസ്‌  RBI അടുത്തിടെ വര്‍ദ്ധിപ്പിച്ചിരുന്നു.  മുന്‍പ്  20 രൂപയായിരുന്ന ഫീസ്‌ ഇപ്പോള്‍  21 രൂപയായാണ്  വര്‍ദ്ധിപ്പിച്ചത്.   അതായത്  5 സൗജന്യ ATM ഇടപാടുകള്‍ക്ക് ശേഷം ബാങ്ക്  ഉപയോക്താളില്‍ നിന്നും  21 രൂപ ഈടാക്കും.


Also read: ATM Cash Withdrawal Fee: ATMലൂടെ പണം പിൻവലിക്കുന്നതിനുള്ള ഫീസ് വര്‍ദ്ധിപ്പിച്ച് RBI, മാറ്റങ്ങള്‍ അറിയാം


ആ അവസരത്തിലാണ്  ഉപയോക്താക്കള്‍ക്ക്‌ സൗജന്യ ATM ഇടപാടുകള്‍ നടത്താന്‍ അവസരം നല്‍കുന്ന ഈ ബാങ്കുകള്‍ ശ്രദ്ധ നേടുന്നത്. 


കൈയ്യില്‍ നിന്ന് കാശ് പോകാതെ എത്ര തവണ വേണമെങ്കിലും ATM ഉപയോഗിക്കുവാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന രണ്ട്  ബാങ്കുകളാണ്  ഇന്‍ഡസിന്‍ഡ് ബാങ്ക് (IndusInd Bank), ഐഡിബിഐ ബാങ്ക് (IDBI Bank) എന്നിവ. രാജ്യത്തെ ഏത് ബാങ്കിന്‍റെ  ATM ല്‍ നിന്നും  പരിധിയില്ലാത്ത ഇടപാടുകള്‍ നടത്തുവാന്‍ ഇന്‍ഡസിന്‍ഡ് ബാങ്ക് ഉപയോക്താക്കള്‍ക്ക് സാധിക്കും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.