24 മണിക്കൂർ പ്രവർത്തിക്കാൻ തിരുവനന്തപുരം ലുലു; നൈറ്റ് ഷോപ്പിങ് ആശയം നടപ്പാക്കുന്ന ആദ്യ മാൾ
Thiruvananthapuram Lulu Mall Night Shopping യാത്രാതടസ്സങ്ങളൊഴിവാക്കാന്‍ പ്രത്യേക സര്‍വ്വീസുകളുമായി കെഎസ്ആര്‍ടിസിയും രംഗത്തുണ്ട്. രാത്രി പത്ത് മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണ് യാത്രക്കാരുടെ തിരക്കനുസരിച്ച് കെഎസ്ആര്‍ടിസി അധിക സര്‍വ്വീസുകള്‍ നടത്തുക.
തിരുവനന്തപുരം : തലസ്ഥാനത്ത് നൈറ്റ് ഷോപ്പിംഗ് ആശയം നടപ്പാക്കുന്ന ആദ്യ മാള്‍ ആയി തിരുവനന്തപുരം ലുലു മാള്‍. രാത്രികാല ഷോപ്പിംഗ് പ്രോത്സാഹിപ്പിക്കാനുള്ള സര്‍ക്കാര്‍ നടപടികള്‍ക്ക് പിന്തുണയുമായാണ് ജൂലൈ ആറ് നാളെ അര്‍ദ്ധരാത്രി 11.59 മുതല്‍ ലുലു മാള്‍ 24 മണിക്കൂര്‍ തുടര്‍ച്ചയായി ഷോപ്പിംഗിനായി ഉപഭോക്താക്കള്‍ക്ക് തുറന്ന് കൊടുക്കുന്നത്. സമീപകാലത്ത് കേരളം കണ്ട ഏറ്റവും വലിയ ഷോപ്പിംഗ് ഉത്സവത്തിനായിരിയ്ക്കും തലസ്ഥാനം ഇനി സാക്ഷ്യം വഹിക്കുക എന്ന് ലുലു മാൾ അധികൃതർ അറിയിച്ചു.
രാജ്യത്തെ തന്നെ ഏറ്റവും വലിയ ഐടി പാര്‍ക്കുകളിലൊന്നായ ടെക്നോപാര്‍ക്കിലെ ടെക്കികളുടെയടക്കം ദീര്‍ഘകാലത്തെ ആവശ്യം കൂടിയായിരുന്നു കേരളത്തില്‍ നൈറ്റ് ഷോപ്പിംഗ് വേണമെന്നത്. ഇതോടൊപ്പം ടൂറിസം വകുപ്പ് വിഭാവനം ചെയ്ത ട്രാവന്‍കൂര്‍ ഹൈറിറ്റേജ് പ്രോജക്ടിന് പ്രോത്സാഹനം നല്‍കുക എന്നത് കൂടി ലക്ഷ്യമിട്ടാണ് ലുലു മാളിന്‍റെ നേതൃത്വത്തില്‍ ഇന്ന് നൈറ്റ് ഷോപ്പിംഗ് നടപ്പാക്കുന്നത്. ഷോപ്പിംഗ് കൂടുതല്‍ വ്യത്യസ്തതയുള്ളതാക്കി മാറ്റാന്‍ മാളിലെ ലുലുവിന്‍റെ എല്ലാ ഷോപ്പുകളിലും മറ്റ് റീട്ടെയ്ല്‍ ഷോപ്പുകളിലും ഉപഭോക്താക്കള്‍ക്ക് അന്‍പത് ശതമാനം വരെ ഇളവും ഒരുക്കിയിട്ടുണ്ട്.
ALSO READ : തിരുവനന്തപുരത്തിന്റെ മുഖം മാറ്റാനെത്തിയ ലുലു മാൾ, കാണാം ചിത്രങ്ങൾ
യാത്രാതടസ്സങ്ങളൊഴിവാക്കാന്‍ പ്രത്യേക സര്‍വ്വീസുകളുമായി കെഎസ്ആര്‍ടിസിയും രംഗത്തുണ്ട്. രാത്രി പത്ത് മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണ് യാത്രക്കാരുടെ തിരക്കനുസരിച്ച് കെഎസ്ആര്‍ടിസി അധിക സര്‍വ്വീസുകള്‍ നടത്തുക. ഓപ്പണ്‍ ഡെക്ക് ഡബിള്‍ ഡക്കര്‍ ബസില്‍ യാത്ര ചെയ്ത് മാളിലെത്താനും കെഎസ്ആർടിസി സൗകര്യമൊരുക്കിയിട്ടുണ്ട്.
കണിയാപുരം, കഴക്കൂട്ടം, ആറ്റിങ്ങല്‍, നെടുമങ്ങാട്, നെയ്യാറ്റിൻകര, വെഞ്ഞാറമ്മൂട് എന്നിവിടങ്ങളില്‍ നിന്ന് മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് തിരുവനന്തപുരം - ലുലു മാൾ റൂട്ടിൽ ഈ സൗകര്യം ലഭിയ്ക്കുക. യാത്രക്കാർക്ക് ഈ സ്ഥലങ്ങളിൽ നിന്ന് ഇരു ദിശകളിലേക്കുമുള്ള ടിക്കറ്റുകള്‍ മുൻകൂട്ടി ബുക്ക് ചെയ്യാന്‍ സാധിക്കുന്നതാണ്. ഇതിന് പുറമെ ഓണ്‍ലൈന്‍ ടാക്സി സര്‍വ്വീസുകളും നൈറ്റ് ഷോപ്പിംഗ് വേളയില്‍ യാത്രസൗകര്യമൊരുക്കും.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.