കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ കുറവ്. 80 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവന് 53,280 രൂപയാണ് ഇന്നത്തെ വിപണിവില. ഓ​ഗസ്റ്റ് 17ന് വലിയ വർധനവാണ് സ്വർണവിലയിലുണ്ടായത്. ഒരു പവന് ഒറ്റയടിക്ക് 840 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണിവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 53,360 രൂപയിലെത്തിയിരുന്നു. തുടർന്ന് രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്നിരുന്ന സ്വർണവിലയിൽ ഇന്ന് കുറവ് രേഖപ്പെടുത്തിയിരിക്കുകയാണ്.  


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു ​ഗ്രാമിന് ഇന്ന് കുറഞ്ഞത് 10 രൂപയാണ്. ഇതോടെ ഒരു ​ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വിപണിവില 6,660 രൂപയായി. ഒരു ​ഗ്രാം 24 കാരറ്റ് സ്വർണത്തിന് 7265 രൂപയും ഒരു ​ഗ്രാം 18 കാരറ്റ് സ്വർണത്തിന് 5449 രൂപയുമാണ് ഇന്നത്തെ വിപണി വില.


 


കഴിഞ്ഞ ദിവസങ്ങളിൽ ഒരു ഗ്രാം സ്വർണത്തിന് 6,670 രൂപയായിരുന്നു വിപണി വില. കഴിഞ്ഞ മാസം 17 ന് സ്വര്‍ണവില 55,000 ത്തിൽ തൊട്ടിരുന്നുവെങ്കിലും കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ ഇടിവ് ഉണ്ടായി. ഇതിനിടയിൽ ഓ​ഗസ്റ്റ് 7ന് 50,800 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലവാരത്തിലേക്ക് എത്തിയിരുന്നു. ബജറ്റിന് ശേഷം ആദ്യമായി സ്വർണ വില 52000 കടക്കുന്നത് ഓ​ഗസ്റ്റ് 13നാണ്. 


Also Read: Kerala Rain Alert: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്!


 


വെള്ളിവിലയിലും ഇന്ന് വർധനവുണ്ടായിട്ടുണ്ട്. ഇന്നത്തെ വെള്ളി വില ഗ്രാമിന് 92 രൂപയും കിലോഗ്രാമിന് 92,000 രൂപയുമാണ്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപയുടെ വിലയില്‍ വരുന്ന വ്യത്യാസങ്ങളും വെള്ളി വിലയെ സ്വാധീനിക്കുന്നുണ്ട്.


ഓ​ഗസ്റ്റിലെ സ്വർണവില


ഓഗസ്റ്റ് 1 - ഒരു പവന് 400 രൂപ ഉയർന്നു. വിപണി വില 51,600 രൂപ
ഓഗസ്റ്റ് 2 - ഒരു പവന് 240 രൂപ ഉയർന്നു. വിപണി വില 51,840 രൂപ
ഓഗസ്റ്റ് 3 - ഒരു പവന് 80 രൂപ കുറഞ്ഞു. വിപണി വില 51,760 രൂപ
ഓഗസ്റ്റ് 4 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 51,760 രൂപ
ഓഗസ്റ്റ് 5 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 51,760 രൂപ 
ഓഗസ്റ്റ് 6 - ഒരു പവന് 640 രൂപ കുറഞ്ഞു. വിപണി വില 51,120 രൂപ
ഓഗസ്റ്റ് 7 - ഒരു പവന് 320 രൂപ കുറഞ്ഞു. വിപണി വില 50,800 രൂപ  
ഓഗസ്റ്റ് 8 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 50,800 രൂപ  
ഓഗസ്റ്റ് 9 - ഒരു പവന് 600 രൂപ ഉയർന്നു. വിപണി വില 51,400 രൂപ  
ഓഗസ്റ്റ് 10 - ഒരു പവന് 160 രൂപ ഉയർന്നു. വിപണി വില 51,560 രൂപ  
ഓഗസ്റ്റ് 11 - സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 51,560 രൂപ
ഓഗസ്റ്റ് 12 - ഒരു പവന് 200 രൂപ ഉയർന്നു. വിപണി വില 51,760 രൂപ
ഓ​ഗസ്റ്റ് 13 - ഒരു പവന് 760 രൂപ ഉയർന്ന് 52,520 രൂപയായി 
ഓ​ഗസ്റ്റ് 14 - ഒരു പവന് 80 രൂപ കുറഞ്ഞ്
ഓ​ഗസ്റ്റ് 15 - സ്വർണവിലയിൽ മാറ്റമില്ല
ഓ​ഗസ്റ്റ് 16 - ഒരു പവന് 80 രൂപ കൂടി വീണ്ടും 52,520 രൂപയായി 
ഓ​ഗസ്റ്റ് 17 - ഒരു പവന് 840 രൂപ കൂടി 53,360 രൂപയായി 
ഓ​ഗസ്റ്റ് 18 - സ്വർണവിലയിൽ മാറ്റമില്ല
ഓ​ഗസ്റ്റ് 19 - സ്വർണവിലയിൽ മാറ്റമില്ല
ഓ​ഗസ്റ്റ് 20 - ഒരു പവന് 80 രൂപ കുറഞ്ഞു. വിപണി വില 53,280 രൂപ  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.