ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാരിൽ ഒരാളായിരുന്നു ആചാര്യനായ ചാണക്യൻ. അദ്ദേഹത്തിന്റെ ചിന്തകൾ ഇന്നത്തെക്കാലത്തും വളരെ ഉപയോഗപ്രദമാണ്.
ജീവിതത്തില്‍ ശത്രുക്കളെ തിരിച്ചറിയേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്ന് ചാണക്യന് ഓര്‍മ്മിപ്പിക്കുന്നു. ശക്തനായ എതിരാളിയെ എതിരിടുന്നതിനും അവര്‍ക്ക് മേല്‍ വിജയം നേടുന്നതിനുമുള്ള തന്ത്രങ്ങളും ചാണക്യന് പറയുന്നുണ്ട്.
ശത്രുവിനെ തിരിച്ചറിയുക എന്നതാണ് ആദ്യത്തെ കാര്യം. ഒരു വ്യക്തി ശത്രുപക്ഷത്താണെന്ന് മനസ്സിലായാല്‍ അവരെക്കുറിച്ച് വിശദമായി മനസ്സിലാക്കുക. കഴിവുകൾ, ശക്തികൾ, ദൗര്‍ബല്യങ്ങൾ തുടങ്ങി അവരെ കുറിച്ച് കഴിയാവുന്നത്ര വിവരങ്ങള്‍ ശേഖരിക്കുക.
ശത്രുവിനെ നേരിടുന്നതിന് മുമ്പ് സ്വയം തയ്യാറെടുക്കണം. നമ്മുടെ ഏറ്റവും മികച്ച പതിപ്പായിരിക്കണം ശത്രുവിനെ എതിരിടേണ്ടത്. അതിനായി നമ്മുടെ കഴിവുകള്‍ തിരിച്ചറിഞ്ഞ് അവയ്ക്ക് മൂർച്ച കൂട്ടുക.
തയ്യാറെടുപ്പുകള്‍ എല്ലാം നടത്തിയാല്‍ അപ്പോള്‍ തന്നെ ശത്രുവിനെ നേരിടുകയല്ല, മറിച്ച് ഏറ്റവും നല്ല അവസരത്തിനായി ക്ഷമയോടെ കാത്തിരിക്കുക. ക്ഷമയിലൂടെ ഏറ്റവും നല്ല ഫലങ്ങള്‍ തേടിയെത്തുമെന്ന് ഓര്‍ക്കുക.
ഒന്നിലധികം പേര് നിങ്ങളുടെ ശത്രുപക്ഷത്ത് ഉണ്ടെങ്കില്‍ അവരെ ഒന്നിച്ച് എതിരാടാമെന്ന് വിചാരിക്കരുത്. പകരം അവരെ ഭിന്നിപ്പിക്കുവാൻ ശ്രമിക്കുക. അവരുടെ ഐക്യം തകര്‍ക്കാന്‍ കഴിഞ്ഞാല്‍ വിജയം എളുപ്പമാകും.
ശത്രുക്കളെ എതിരിടാൻ പ്രധാനം തന്ത്രങ്ങളാണ്. ശത്രുക്കളെ തെറ്റിദ്ധരിപ്പിച്ച് അവരിലേക്ക് തെറ്റായ വിവരങ്ങള്‍ എത്തിക്കാൻ ശ്രമിക്കുക. ഇത് വിജയം എളുപ്പമാക്കാൻ സഹായിക്കും.
ശത്രുക്കളുടെ ദൗര്‍ബല്യം മനസ്സിലാക്കുക എന്നത് മറ്റൊരു പ്രധാന തന്ത്രമാണ്. ശത്രുക്കളുടെ ദൗര്‍ബല്യത്തെ നേട്ടമാക്കുക.
ശത്രുവിന്റെ ശത്രുവിനെ മിത്രമാക്കുക. നമ്മളെ പിന്തുണയ്ക്കുന്ന ആളുകളുമായി ചേര്‍ന്ന് കൂട്ടുകെട്ട് ഉണ്ടാക്കുക. ഇത്തരം തന്ത്രപ്രധാന കൂട്ടുകെട്ടുകള്‍ ശത്രുക്കള്‍ക്ക് മേല്‍ വിജയം നേടാന്‍ സഹായിക്കും. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.)