Post Office Best Schemes: 1000 രൂപ ഇട്ടാൽ 7.5 ശതമാനം വരെ പലിശ കിട്ടും, വീട്ടമ്മമാർക്ക് പോസ്റ്റോഫീസ് കൊടുക്കും ഇത്രയും
എസ്ബിഐ 5 വർഷത്തെ എഫ്ഡിക്ക് 6.50 ശതമാനം വാർഷിക പലിശ വാഗ്ദാനം ചെയ്യുമ്പോൾ പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് സ്കീമിൽ 5 വർഷത്തെ നിക്ഷേപത്തിന് 7.5 ശതമാനമാണ് പലിശ
നിക്ഷേപം ആരംഭിക്കാൻ ഇപ്പോഴാണ് എല്ലാം കൊണ്ടും മികച്ച സമയം. ഇതിന് ബെസ്റ്റ് പോസ്റ്റോഫീസിൻറെ ടൈം ഡെപ്പോസിറ്റാണ്. ടൈം ഡെപ്പോസിറ്റ് അക്കൗണ്ട് 1000 രൂപയ്ക്ക് ആരംഭിക്കാം. നിലവിൽ ഈ സ്കീമിന് കീഴിൽ നിക്ഷേപിച്ചാൽ കിട്ടുന്ന പലിശ 6.9 ശതമാനം, 7.0 ശതമാനം, 7.1 ശതമാനം, 7.5 ശതമാനം എന്നിങ്ങനെയാണ്. 2024 മാർച്ച് 31 വരെ ഇതേ നിരക്കുകൾ തന്നെ തുടരും. പല എഫ്ഡികളേക്കാളും മികച്ച വരുമാനം മികച്ച വരുമാനം ഇത് വഴി നിങ്ങൾക്ക് ലഭിക്കും.
എസ്ബിഐ 5 വർഷത്തെ എഫ്ഡിക്ക് 6.50 ശതമാനം വാർഷിക പലിശ വാഗ്ദാനം ചെയ്യുമ്പോൾ പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് സ്കീമിൽ 5 വർഷത്തെ നിക്ഷേപത്തിന് 7.5 ശതമാനമാണ് പലിശ. ടൈം ഡെപ്പോസിറ്റ് സ്കീമിൽ, നിക്ഷേപകന് ഹ്രസ്വകാല, ദീർഘകാല നിക്ഷേപങ്ങൾക്കുള്ള അവസരമുണ്ട്.
1 വർഷം, 2 വർഷം, 3 വർഷം, 5 വർഷം എന്നിങ്ങനെ വിവിധ സ്കീമുകളിൽ നിങ്ങൾക്ക് പണം നിക്ഷേപിക്കാം. ഏതൊരു ഇന്ത്യൻ പൗരനും പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് സ്കീമിൽ അക്കൗണ്ട് തുറക്കാൻ കഴിയും. ഇത് മാത്രമല്ല ചെറിയ കുട്ടികളാണെങ്കിൽ ഇവർക്കായി മുതിർന്നവർക്കും ജോയിൻ്റ് അക്കൗണ്ട് തുറക്കാം. 10 വയസ്സിന് മുകളിലുള്ള കുട്ടികളുടെ പേരിൽ രക്ഷിതാക്കൾക്ക് ടൈം ഡെപ്പോസിറ്റ് അക്കൗണ്ട് തുറക്കാനും കഴിയും. ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 1000 രൂപയാണ്.
പലിശ നിരക്ക്
1 വർഷം - 6.90 ശതമാനം
2 വർഷം - 7.00 ശതമാനം
3 വർഷം - 7.00 ശതമാനം
5 വർഷം - 7.50 ശതമാനം
നികുതി ഇളവ്
5 വർഷം കാലാവധിയുള്ള ടൈം ഡെപ്പോസിറ്റ് അക്കൗണ്ടിൽ പോസ്റ്റ് ഓഫീസിൽ നിക്ഷേപിച്ച തുകയ്ക്ക് ആദായനികുതി നിയമത്തിലെ സെക്ഷൻ 80C പ്രകാരം ഇളവ് ലഭിക്കും. എന്നാൽ കുറഞ്ഞ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് നികുതി ആനുകൂല്യങ്ങൾ ലഭിക്കില്ലല്ല. ഡെപ്പോസിറ്റ് കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് തന്നെ പണം പിൻവലിക്കാമെങ്കിലും നിശ്ചിതമായ പിഴയുണ്ട്.
5 ലക്ഷം നിക്ഷേപിച്ചാൽ എത്ര രൂപ തിരികെ ലഭിക്കും?
അഞ്ച് വർഷം പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റിൽ നിക്ഷേപിച്ചാൽ അഞ്ച് വർഷത്തിന് ശേഷം പലിശയടക്കം ₹ 7,24,974 ലഭിക്കും. അഞ്ച് വർഷത്തിൽ നിങ്ങൾക്ക് 2,24,974 രൂപ പലിശയായി ലഭിക്കും. മൂന്ന് വർഷത്തേക്ക് നിക്ഷേപിച്ചാൽ, ടൈം ഡെപ്പോസിറ്റ് കാലാവധിയിൽ ₹ 6,17,538 രൂപ നിങ്ങൾക്ക് ലഭിക്കും. മുതലായി 500000 രൂപയും പലിശയായ 1,17,538 രൂപയും ആയിരിക്കും ലഭിക്കുന്നത്.
പോസ്റ്റോഫീസിൽ നിക്ഷേപിച്ചാൽ
ബാങ്കിൽ ഇടുന്നതിനേക്കാൾ സേഫാണ് പോസ്റ്റോഫീസ് നിക്ഷേപം. പലിശയും സുരക്ഷിതത്വവുമാണ് ഇതിന്റെ എറ്റവും വലിയ പ്രത്യേകതകൾ. അത് കൊണ്ട് തന്നെ നിരവധി പേരാണ് പോസ്റ്റോഫീസ് സ്കീമിൽ നിക്ഷേപിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.