PAN-Aadhaar Linking: പാന്‍ - ആധാര്‍ ലിങ്ക് ചെയ്യുന്നത് സംബന്ധിച്ച ചില നിര്‍ണ്ണായക വിവരങ്ങള്‍ പുറത്തുവിട്ട്‌ കേന്ദ്ര സര്‍ക്കാര്‍.  കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട നിർദ്ദേശമനുസരിച്ച് പാൻ ആധാർ ലിങ്ക് ചെയ്യാനുള്ള സമയപരിധി മാര്‍ച്ച്‌ 31 ന് അവസാനിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

അടുത്ത സാമ്പത്തിക വർഷം, ഏപ്രിൽ 1, 2023 മുതൽ, ആധാറുമായി ലിങ്ക് ചെയ്യാത്ത പാന്‍ (പെർമനന്‍റ്   അക്കൗണ്ട് നമ്പർ) നിഷ്ക്രിയമാകും. അതായത്, പാന്‍ കാര്‍ഡ് ഉടമകൾക്ക് ഇത് ഉപയോഗിക്കാൻ കഴിയില്ല. സമയപരിധിക്ക് ശേഷം, പത്ത് അക്ക ആൽഫാന്യൂമെറിക് നമ്പർ പ്രവർത്തനരഹിതമാകും.


Also Read:  Bank Strike 2023: ജനുവരി 30-31 തിയതികളില്‍ ബാങ്ക് പണിമുടക്കിന് ആഹ്വാനം ചെയ്ത് ട്രേഡ് യൂണിയനുകള്‍ 


ഇന്ന് സാമ്പത്തിക ഇടപാടുകള്‍ക്ക് ഏറ്റവും അത്യാവശ്യമായ അടിസ്ഥാന രേഖയാണ് പാന്‍ നമ്പര്‍.  റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്തെ മിക്ക പാൻ ഉടമകളും ഇതിനകതന്നെ തങ്ങളുടെ  പാന്‍ നമ്പര്‍ ആധാറുമായി ലിങ്ക് ചെയ്തിട്ടുണ്ട്. എന്നാല്‍, ചിലർ ഇതുവരെ തങ്ങളുടെ പാൻ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ല. അവരെ ഉദ്ദേശിച്ചാണ് സര്‍ക്കാര്‍ കൂടെക്കൂടെ സമയപരിധി നീട്ടുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നത്.


Also Read:  Horoscope Today 16 January: നിങ്ങളുടെ നക്ഷത്രങ്ങൾ എന്താണ് പറയുന്നത്? ഇന്നത്തെ ഭാഗ്യം എങ്ങനെയായിരിക്കും? അറിയാം


2023 ജനുവരി 9-ന് ഒരു ട്വീറ്റിലൂടെ നികുതി വകുപ്പ്  PAN-Aadhaar Linking സംബന്ധിച്ച നിര്‍ണ്ണായക മുന്നറിയിപ്പ് നല്‍കിയിരിയ്ക്കുകയാണ്.  “ആദായനികുതി നിയമം, 1961 പ്രകാരം, എല്ലാ പാൻ ഉടമകളും 31.03.2023-ന് മുമ്പ് അവരുടെ പാൻ ആധാറുമായി ബന്ധിപ്പിക്കേണ്ടത് നിർബന്ധമാണ്.  ഇത്തരത്തില്‍ ലിങ്ക് ചെയ്യാത്ത  പാന്‍ നമ്പര്‍ പുതിയ സാമ്പത്തിക വര്‍ഷം അതായത്  1.04.2023 മുതൽ പ്രവർത്തനരഹിതമാകും. വൈകുന്നതിന് മുമ്പ് ഇത് ലിങ്ക് ചെയ്യുക", ട്വീറ്റില്‍ പറയുന്നു.   


പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള ഘട്ടം ഘട്ടമായുള്ള പ്രക്രിയ ഒരിയ്ക്കല്‍ക്കൂടി അറിയാം.    


1. www.incometaxindiaefiling.gov.in/aadhaarstatus എന്നാ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. 
2.PAN നമ്പര്‍ നല്‍കുക
3. ആധാര്‍ നമ്പര്‍ നല്‍കുക
4. ആധാര്‍ കാര്‍ഡില്‍ നല്‍കിയിരിയ്ക്കുന്ന പേര് നല്‍കുക.
4. നിങ്ങളുടെ രജിസ്റ്റര്‍ ചെയ്തിരിയ്ക്കുന്ന മൊബൈല്‍ നമ്പര്‍ നല്‍കുക.
5 View link Aadhaar status എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക ... 


അവസാന തീയതിക്കകം നിങ്ങളുടെ പാൻ കാർഡും ആധാർ കാർഡും ലിങ്ക് ചെയ്‌തില്ലെങ്കിൽ, എന്താണ് സംഭവിക്കുക? ഏതെല്ലാം വിധത്തില്‍ ഇത് നിങ്ങളെ ബാധിക്കും?  അറിയാം (What will happen if not link Aadhar - PAN before March 31?) 


നിശ്ചിത സമയത്തിനുള്ളില്‍ നിങ്ങളുടെ പാൻ കാർഡും ആധാർ കാർഡും ലിങ്ക് ചെയ്‌തില്ലെങ്കിൽ സംഭവിക്കാവുന്ന ഏറ്റവും വലിയ പ്രശ്നം നിങ്ങളുടെ പാന്‍ കാര്‍ഡ്  നിർജ്ജീവമാകും  എന്നതാണ്.  സാമ്പത്തിക ഇടപാടുകള്‍ക്ക് പാന്‍ കാര്‍ഡ് അത്യന്താപേക്ഷിതമാണ് എന്ന് എല്ലാവര്‍ക്കും അറിയാം. പുതിയ ബാങ്ക് അക്കൗണ്ട് തുറക്കുക,  ഓഹരി വിപണിയിൽ നിക്ഷേപിക്കുക ആദായനികുതി  റിട്ടേണ്‍  തുടങ്ങിയ സാമ്പത്തിക ഇടപാടുകൾ നടത്തുന്നതിന് ഇന്ന് പാന്‍ കാര്‍ഡ് ഏറ്റവും അത്യാവശ്യമാണ്.  കൂടാതെ, പാൻ നിർജ്ജീവമാക്കിയാൽ, വ്യക്തിക്ക് IT Return ഫയൽ ചെയ്യാൻ കഴിയില്ല എന്നത് മറ്റൊരു പ്രധാന കാര്യമാണ്. 


നിങ്ങളുടെ പാൻ കാർഡും ആധാർ കാർഡും നിങ്ങൾ ലിങ്ക് ചെയ്‌തില്ലെങ്കിൽ, തുടർന്നുള്ള  സാമ്പത്തിക ഇടപാടുകളിൽ നിങ്ങളുടെ പാൻ കാർഡ് ഹാജരാക്കാൻ കഴിയില്ല. എന്നിരുന്നാലും, സമയപരിധിക്ക് ശേഷം പിഴയടച്ച്  ആധാര്‍ പാന്‍ ലിങ്ക് ചെയ്യുവാന്‍ സാധിക്കും. നിങ്ങളുടെ സാമ്പത്തിക ഇടപാടുകള്‍ക്ക് മുടക്കം വരാതിരിക്കാന്‍ ആധാര്‍ പാന്‍ ലിങ്ക് എത്രയും പെട്ടെന്ന് നടത്താം...   



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.