Bank Strike 2023: ജനുവരി 30-31 തിയതികളില്‍ ബാങ്ക് പണിമുടക്കിന് ആഹ്വാനം ചെയ്ത് ട്രേഡ് യൂണിയനുകള്‍

Bank Strike 2023:  ജനുവരി 30, 31 തിയതികളില്‍  രണ്ടു ദിവസത്തെ പണിമുടക്കാണ് ബാങ്ക് യൂണിയനുകളുടെ സംയുക്ത ഫോറമായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) പ്രഖ്യാപിച്ചിരിയ്ക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Jan 16, 2023, 09:59 AM IST
  • ജനുവരി 30, 31 തിയതികളില്‍ രണ്ടു ദിവസത്തെ പണിമുടക്കാണ് ബാങ്ക് യൂണിയനുകളുടെ സംയുക്ത ഫോറമായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) പ്രഖ്യാപിച്ചിരിയ്ക്കുന്നത്
Bank Strike 2023: ജനുവരി 30-31 തിയതികളില്‍ ബാങ്ക് പണിമുടക്കിന് ആഹ്വാനം ചെയ്ത് ട്രേഡ് യൂണിയനുകള്‍

Bank Strike 2023: ബാങ്ക് പണിമുടക്കിന് ആഹ്വാനം ചെയ്ത് ട്രേഡ് യൂണിയനുകൾ. ജനുവരി 30, 31 തിയതികളില്‍  രണ്ടു ദിവസത്തെ പണിമുടക്കാണ് ബാങ്ക് യൂണിയനുകളുടെ സംയുക്ത ഫോറമായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) പ്രഖ്യാപിച്ചിരിയ്ക്കുന്നത്.    

ഈ രാജ്യവ്യാപക പണിമുടക്കില്‍ രാജ്യത്തെ എല്ലാ ബാങ്കുകളിലേയും പത്തുലക്ഷം ജീവനക്കാരും ഉദ്യോഗസ്ഥരും പങ്കെടുക്കും.  

Also Read:  Horoscope Today 16 January: നിങ്ങളുടെ നക്ഷത്രങ്ങൾ എന്താണ് പറയുന്നത്? ഇന്നത്തെ ഭാഗ്യം എങ്ങനെയായിരിക്കും? അറിയാം 

ജനുവരി മാസത്തിലെ ആവസാന 4 ദിവസം തുടര്‍ച്ചയായി ബാങ്കുകള്‍ അടഞ്ഞു കിടക്കും. നാലാം ശനി, ഞായര്‍, തിങ്കള്‍ ചൊവ്വ എന്നീ ദിവസങ്ങളിലാണ്‌ ബാങ്കുകള്‍ അടഞ്ഞുകിടക്കുക. ശനി ഞായര്‍ ബാങ്ക് അവധി ദിവസങ്ങളാണ്. അതിനോട് ചേര്‍ന്നാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിയ്ക്കുന്നത്. അതിനാല്‍ 4  ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല.

വ്യാഴാഴ്ച മുംബൈയിൽ നടന്ന യോഗത്തിൽ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷന്‍റെ ആവശ്യങ്ങളിൽ പ്രതികരണമൊന്നും ഉണ്ടായിട്ടില്ലെന്ന് യുഎഫ്ബിയു പ്രസ്താവനയിൽ പറഞ്ഞു. ശേഷമാണ് പണിമുടക്ക് പ്രഖ്യാപനം ഉണ്ടായത്.  

പണിമുടക്കിന് ആഹ്വാനം ചെയ്ത ട്രേഡ് യൂണിയനുകള്‍ നിരവധി ആവശ്യങ്ങളാണ് മുന്നോട്ടുവയ്ക്കുന്നത്.  

ഒന്നാമതായി  11-ാം ശമ്പളപരിഹാരം: 

ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും ബാങ്കിംഗ് മേഖലയിലെ തൊഴിലാളി യൂണിയനുകളുടെ സംയുക്ത ഫോറമായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസും തമ്മിൽ 2020 നവംബർ 11 ന് ബാങ്ക് ജീവനക്കാരുടെ 11-ാം വേതന സെറ്റിൽമെന്‍റ്  നടന്നു.

സെറ്റിൽമെന്‍റ്, ബാങ്കുകളിലെ അഞ്ച് പ്രവൃത്തിദിനങ്ങൾ, പ്രമോഷനുകൾ, ശമ്പള-പെൻഷൻ ഫിക്‌സേഷൻ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഇതുവരെ പൂർത്തീകരിച്ചിട്ടില്ലെന്ന് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് സംസ്ഥാന കൺവീനർ മഹേഷ് മിശ്ര പറഞ്ഞു. കഴിഞ്ഞ 28 മാസമായി നിലനിൽക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ സംയുക്ത ഫോറം ശ്രമിക്കുന്നുണ്ടെങ്കിലും ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ അനുകൂലമായ പ്രതികരണം നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ജനുവരി 30, 31 തീയതികളിൽ നടക്കുന്ന ദ്വിദിന പണിമുടക്കിൽ രാജ്യത്തെ എല്ലാ ബാങ്കുകളിലെയും പത്ത് ലക്ഷം ജീവനക്കാരും ഉദ്യോഗസ്ഥരും പങ്കെടുക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

 രണ്ട്  അവധി ദിനങ്ങള്‍ക്ക് ശേഷം രണ്ട് ദിവസത്തെ ബാങ്ക് പണിമുടക്കുകൂടി വരുന്നതിനാല്‍ നാല് ദിവസം ബാങ്കുകള്‍ അടഞ്ഞു കിടക്കും. ഇത് രാജ്യത്തുടനീളമുള്ള ബാങ്കിംഗ് സേവനങ്ങളെ ബാധിക്കാൻ സാധ്യതയുണ്ട്. ബാങ്ക് ഉപഭോക്താക്കൾ അവരുടെ ബാങ്ക് സന്ദർശനവും പണമിടപാടുകളും അതിനനുസരിച്ച് ആസൂത്രണം ചെയ്യാൻ നിർദ്ദേശിക്കുന്നു.
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

  

Trending News