Union Budget 2023 : ഇന്ന് ബാങ്കിങ് മേഖലയിൽ ഏറ്റവും പ്രധാനപ്പെട്ട നടപടിക്രമമാണ് കെവൈസി (നോ യുവർ കസ്റ്റമർ). ഏത് ബാങ്കിങ് ഇടപാടുകൾക്കും ഇപ്പോൾ കെവൈസി നിർബന്ധമാണ്. ഒരു നിശ്ചിത തുകയിൽ കൂടുതൽ പണമിടപാട് നടത്തണമെങ്കിൽ ഇപ്പോൾ ബാങ്കുമായി കെവൈസി നടത്തിരിക്കണം. ഇതിനായി ഉപയോക്താക്കൾ അതാത് ബാങ്കിന്റെ ശാഖയിൽ നേരിട്ടെത്തി കെവൈസി നടപടിക്രമങ്ങൾ നടത്തേണ്ടതാണ്. എന്നാൽ ആ നടപടികൾ ലഘൂകരിക്കുമെന്ന് ധനമന്ത്രി നിർമല സീതാരമാൻ തന്റെ ബജറ്റ് അവതരണത്തിലൂടെ അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ബാങ്ക് ഉപയോക്താക്കളുടെ കെവൈസി നടപടിക്രമങ്ങൾ ലഘൂകരിക്കും. ഇതിനായി കൂടുതൽ ഡിജിറ്റർ സേവനങ്ങൾ ഉറപ്പ് വരുത്തുമെന്ന് നിർമല സീതാരാമൻ തന്റെ ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി. ഇതിനായി ബാങ്കിങ് മേഖലയിലെ സാങ്കേതിക തരപ്പെടുത്തുമെന്നും ധനമന്ത്രി തന്റെ ബജറ്റ് അവതരണത്തിലൂടെ അറിയിച്ചു.


ALSO READ : Budget 2023 Income Tax Changes: ആദായ നികുതി പരിധിയിൽ ഇളവ്; 7 ലക്ഷം വരെ നികുതിയില്ല


അതേസമയം ബജറ്റിലെ ഏറ്റവും ജനപ്രിയമായ പ്രഖ്യാപനം ആദായ നികുതി പരിധി 7 ലക്ഷം രൂപയായി ഉയർത്തിയതാണ്. വാർഷിക വരുമാനം 7 ലക്ഷം വരെയുള്ളവർക്ക് ആദായ നികുതിയുണ്ടാകില്ല. പുതിയ ആദായ നികുതി പദ്ധതി തിരഞ്ഞെടുക്കുന്നവർക്ക് മാത്രമാണ് ഇളവ് ലഭിക്കുക. എന്നാൽ നികുതി സ്ലാബുകൾ ആറിൽ നിന്നും അഞ്ചാക്കി കുറച്ചു.


ഇന്ത്യന്‍ റെയില്‍വേയുടെ സമ്പൂര്‍ണ്ണ വികസനത്തിനായി ഇത്തവണ ബജറ്റില്‍ ഉള്‍പ്പെടുത്തിയത് 2.40 ലക്ഷം കോടി രൂപയാണ്. മുന്‍കാല ബജറ്റുകളെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഇത് ചരിത്ര റെക്കോര്‍ഡ് ആണ്. 2013-14 സാമ്പത്തിക വര്‍ഷം റെയില്‍വേയ്ക്ക് അനുവദിച്ചതിനേക്കാള്‍ 9 മടങ്ങ് കൂടുതലാണ് ഇത്. ഈ വർഷത്തെ റെയിൽവേ ബജറ്റ് അപൂർണ്ണമായ പദ്ധതികളുടെ പൂർത്തീകരണത്തിലും അടിസ്ഥാന സൗകര്യ വികസനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് മന്ത്രി നേരത്തെ സൂചിപ്പിച്ചിരുന്നു. 


സ്വർണം, വെള്ളി, വജ്രം, സിഗററ്റ്, വസ്ത്രം, ഇറക്കുമതി ചെയ്ത റബ്ബർ, കിച്ചൺ അപ്ലയൻസസ് എന്നിവയ്ക്ക് വില കൂടും എന്നാണ് ബജറ്റ് വ്യക്തമാക്കുന്നത്. ഇതിൽ വസ്ത്ര ഒഴികെയുള്ളവ സാധാരണക്കാരന്റെ നിത്യജീവിതത്തെ വലിയ തോതിൽ ബാധിക്കുന്നവയല്ല. ടിവി, ഇന്ത്യയിൽ നിർമിക്കുന്ന മൊബൈൽ ഫോൺ, ക്യാമറ ലെൻസ്, ലിഥിയം ബാറ്ററി , ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി, ഇലക്ട്രിക് കിച്ചൺ, ഹീറ്റിങ് കോയിൽ എന്നിവയ്ക്ക് വില കൂടിയേക്കുമെന്നും ബജറ്റിൽ വ്യക്തമാകുന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.