Budget 2023 Income Tax Changes: ആദായ നികുതി പരിധിയിൽ ഇളവ്; 7 ലക്ഷം വരെ നികുതിയില്ല
Union Budget 2023: നികുതിയിളവ് പരിധി ഏഴ് ലക്ഷമാക്കി. പുതിയ ആദായ നികുതി പദ്ധതിയിൽ ചേർന്നവർക്കാണ് ഈ ഇളവ് ബാധകമാകുക.
ന്യൂഡൽഹി: ആദായ നികുതി പരിധിയിൽ ഇളവ് പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ. നികുതിയിളവ് പരിധി ഏഴ് ലക്ഷമാക്കി. വാർഷിക വരുമാനം 7 ലക്ഷം വരെയുള്ളവർക്ക് ആദായ നികുതിയുണ്ടാകില്ല. പുതിയ ആദായ നികുതി പദ്ധതി തിരഞ്ഞെടുക്കുന്നവർക്ക് മാത്രമാണ് ഇളവ്. മറ്റൊരു ആദായ നികുതിയിളവും ലഭിക്കാത്ത പദ്ധതിയിലാണ് ഇത്. നികുതി സ്ലാബുകൾ ആറിൽ നിന്നും അഞ്ചാക്കി കുറച്ചു.
മൂന്ന് മുതൽ 6 ലക്ഷം വരെ വരുമാനമുള്ളവർക്ക് 5 ശതമാനം നികുതി. 6 മുതൽ 9 ലക്ഷം വരെയുള്ളവർക്ക് 10 ശതമാനം നികുതി. 9 ലക്ഷം മുതൽ 12 ലക്ഷം വരെ 15 ശതമാനം. 12 മുതൽ15 ലക്ഷം വരെ 20 ശതമാനം നികുതി. 15 ലക്ഷത്തിൽ കൂടുതൽ 30 ശതമാനം നികുതി. 9 ലക്ഷം വരെയുള്ളവർ 45,000 രൂപ വരെ നികുതി നൽകിയാൽ മതിയാവും. 15 ലക്ഷം വരെ വരുമാനമുള്ളവർക്ക് 5,20,000 രൂപവരെ ലാഭമെന്ന് ധനമന്ത്രി. ആദായനികുതി അപ്പീലുകൾ പരിഹരിക്കാൻ ജോ. കമ്മിഷണർമാർക്കും ചുമതല നൽകി.
Also Read: Union Budget 2023: സൗജന്യ ഭക്ഷ്യധാന്യ പദ്ധതി ഒരു വർഷം കൂടി തുടരും; ചെലവ് 2 ലക്ഷം കോടി
അതേസമയം ഇന്ത്യന്‍ റെയില്‍വേയുടെ സമ്പൂര്‍ണ്ണ വികസനത്തിനായി ഇത്തവണ ബജറ്റില്‍ ഉള്‍പ്പെടുത്തിയത് 2.40 ലക്ഷം കോടി രൂപയാണ്. മുന്‍കാല ബജറ്റുകളെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഇത് ചരിത്ര റെക്കോര്‍ഡ് ആണ്. 2013-14 സാമ്പത്തിക വര്‍ഷം റെയില്‍വേയ്ക്ക് അനുവദിച്ചതിനേക്കാള്‍ 9 മടങ്ങ് കൂടുതലാണ് ഇത്. ഈ വർഷത്തെ റെയിൽവേ ബജറ്റ് അപൂർണ്ണമായ പദ്ധതികളുടെ പൂർത്തീകരണത്തിലും അടിസ്ഥാന സൗകര്യ വികസനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് മന്ത്രി നേരത്തെ സൂചിപ്പിച്ചിരുന്നു.
മധ്യവർഗത്തിന് വളരെയധികം സഹായകമായൊരു ബജറ്റ് ആണ് ഇത്തവണ ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ചത്. സ്വർണം, വെള്ളി, വജ്രം, സിഗററ്റ്, വസ്ത്രം, ഇറക്കുമതി ചെയ്ത റബ്ബർ, കിച്ചൺ അപ്ലയൻസസ് എന്നിവയ്ക്ക് വില കൂടും എന്നാണ് ബജറ്റ് വ്യക്തമാക്കുന്നത്. ഇതിൽ വസ്ത്ര ഒഴികെയുള്ളവ സാധാരണക്കാരന്റെ നിത്യജീവിതത്തെ വലിയ തോതിൽ ബാധിക്കുന്നവയല്ല. ടിവി, ഇന്ത്യയിൽ നിർമിക്കുന്ന മൊബൈൽ ഫോൺ, ക്യാമറ ലെൻസ്, ലിഥിയം ബാറ്ററി , ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി, ഇലക്ട്രിക് കിച്ചൺ, ഹീറ്റിങ് കോയിൽ എന്നിവയ്ക്ക് വില കൂടിയേക്കുമെന്നും ബജറ്റിൽ വ്യക്തമാകുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...