Budget 2024 : മാസം 300 യൂണിറ്റ് വീതം സൗജന്യ വൈദ്യുതി; ബജറ്റിൽ നിർമല സീതാരാമന്റെ നിർണായക പ്രഖ്യാപനം ഇങ്ങനെ
Budget 2024 Free Electricity Updates : 300 യൂണിറ്റ് വീതം വൈദ്യുതി മാസം സൗജന്യമായി ലഭിച്ചാൽ ഒരാൾക്ക് 18,000 രൂപ വരെ ലഭിക്കാൻ സാധിക്കും
Union Budget 2024 Latest Updates : 2024 ലോക്സഭ തിരഞ്ഞെടുപ്പിനോട് മുന്നോടിയായിട്ടുള്ള രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ ഇടക്കാല ബജറ്റ് ഇന്ന് ധനമന്ത്രി നിർമല സീതാരാമാൻ പാർലമെന്റിൽ അവതരിപ്പിച്ചു. ഇത് ആറാം തവണയാണ് നിർമല സീതാരാമൻ പാർലമെന്റിൽ ബജറ്റ് അവതരിപ്പിക്കുന്നത്. 58 മിനിറ്റ് മാത്രം ദൈർഘ്യമുണ്ടായിരുന്നു നിർമല സീതാരാമന്റെ ആറാം ബജറ്റിൽ ശ്രദ്ധേയമായ പ്രഖ്യാപനമായിരുന്നു സൗജന്യ വൈദ്യുതി. പ്രതിമാസം 300 യൂണിറ്റ് വരെ സൗജന്യമായി വൈദ്യുതി ലഭിക്കുമെന്നാണ് ബജറ്റ് അവതരണത്തിനിടെ ധനമന്ത്രിയുടെ പ്രഖ്യാപനം.
രാജ്യത്തുടനീളമായി ഈ പദ്ധതി നടപ്പിലാക്കാൻ തയ്യാറെടുക്കുകയാണ് കേന്ദ്ര സർക്കാർ. ഇക്കാര്യം ആദ്യം പ്രഖ്യാപിക്കുന്നത് അയോധ്യ പ്രാണ പ്രതിഷ്ഠാ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. അപ്പോഴും ഉടലെടുക്കുന്ന സംശയം, 100 കോടിയിൽ അധികം വരുന്ന ഇന്ത്യൻ ജനതയ്ക്കിടിയിൽ 300 യൂണിറ്റ് സൗജന്യ വൈദ്യുതി എങ്ങനെ എത്തിക്കുമെന്നാണ്. എന്നാൽ ഇത് എങ്ങനെ നടപ്പിലാക്കുമെന്ന് ധനമന്ത്രി തന്റെ ബജറ്റിൽ വ്യക്തമാക്കുന്നുണ്ട്.
ALSO READ : Union Budget 2024: 'അടുത്ത 5 വര്‍ഷം വികസന കുതിപ്പ്'; തിരഞ്ഞെടുപ്പിന് കളമൊരുക്കി മോദി സര്‍ക്കാര്‍
300 യൂണിറ്റ് സൗജന്യ വൈദ്യുതി
റൂഫ് ടോപ് സോളാർ പദ്ധതിയിലൂടെ സൗജന്യ വൈദ്യുതി ജനങ്ങളിലേക്കെത്തിക്കാൻ ഒരുങ്ങുന്നത്. ഏകേദശം ഒരു കോടിയോളം വരുന്ന രാജ്യത്തെ വീടുകളിൽ സോളാർ വൈദ്യുതി സ്ഥാപിക്കാനാകും. ഇതോടെ പ്രതിമാസം 300 യൂണിറ്റ് സൗജന്യ വൈദ്യതി ഓരോ വീട്ടിലും സ്വന്തമാക്കാൻ സാധിക്കും. ഈ സോളാർ പദ്ധതിയിലൂടെ 15,000 മുതൽ 18,000 രൂപ വരെ ഒരു കുടുംബത്തിന് ലാഭിക്കാൻ സാധിക്കുമെന്ന് ധനമന്ത്രി ബജറ്റിലൂടെ അറിയിച്ചിരിക്കുന്നത്. കൂടാതെ ഈ സോളാറിലൂടെ നിർമിക്കുന്ന വൈദ്യുതി സ്വകാര്യ കമ്പനികൾക്ക് വിൽക്കാനും സാധിക്കുമെന്നാണ് ധനമന്ത്രി ബജറ്റ് പ്രസംത്തിനിടയിൽ പറഞ്ഞത്.
പ്രധാൻമന്ത്രി സൂര്യദയ യോജന
റൂഫ്ടോപ് സോളാർ പദ്ധതി കൂടുതൽ പേരിലേക്കെത്തിക്കാൻ നരേന്ദ്ര മോദി പ്രധാൻമന്ത്രി സൂര്യദയ യോജന നേരത്തെ അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിവസം പ്രഖ്യാപിച്ചിരുന്നുയെന്ന് നിർമല സീതാരാമൻ ബജറ്റ് അവതരണത്തിനിടെ പറഞ്ഞു. ഇതിലൂടെ ദരിദ്രരുടെയും മധ്യവർഗത്തിൽ ഉൾപ്പെടുന്നവരുടെ വൈദ്യുതി ബിൽ കുറയ്ക്കില്ല. എന്നാൽ അതുമൂലമുള്ള ആശങ്കയ്ക്ക് ഒരു പരിഹാരം ഉണ്ടാക്കാൻ സാധിക്കും. ഈ പദ്ധതിയിലൂടെ ഊർജ്ജ മേഖലയിൽ സ്വയംപര്യാപ്ത്തത നേടാൻ ഓരോ വ്യക്തിക്കും സാധിക്കുമെന്ന് നിർമല സീതാരാമൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy