Union Budget 2023: രണ്ടാം മോദി സർക്കാരിന്റെ അവസാനത്തെ സമ്പൂർണ ബജറ്റിൽ പ്രതീക്ഷയർപ്പിച്ച് രാജ്യം. മറ്റെല്ലാ മേഖലകളെയും പോലെ രാജ്യത്തെ ആരോ​ഗ്യ മേഖലയും പ്രതീക്ഷയിലാണ്. രാജ്യത്തെ മൊത്തത്തിലുള്ള ആരോഗ്യ പരിരക്ഷാ സംവിധാനം മെച്ചപ്പെടുത്തുന്നതിന് ധനമന്ത്രി നിർമല സീതാരാമൻ കരുതി വെച്ചിരിക്കുന്നതെന്തെന്ന് അറിയാൻ ഇനി കുറച്ച് സമയം കൂടിയെ ബാക്കിയുള്ളൂ. കേന്ദ്ര ബജറ്റിനെ ആരോഗ്യ പരിപാലന മേഖല ആകാംക്ഷയോടെ ഉറ്റുനോക്കുന്നു. സമീപ വർഷങ്ങളിൽ ആരോ​ഗ്യ മേഖലയ്ക്ക് സർക്കാർ മുൻ​ഗണന നൽകിയിട്ടുണ്ട്. മുൻ ബജറ്റുകളിലെ വിഹിതത്തിൽ ക്രമാനുഗതമായ വർധനവും ഉണ്ടായിരുന്നു. 2022-23 ലെ കേന്ദ്ര ബജറ്റിൽ, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് ഏകദേശം 86,200 കോടി രൂപ അനുവദിച്ചിരുന്നു. ഇത് മുൻ വർഷത്തെ അപേക്ഷിച്ച് 16.5 ശതമാനം വർധനയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

2023ലെ ബജറ്റിൽ നിന്ന് പ്രതീക്ഷിക്കുന്നതെന്ത്?


പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ, ആരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള സാങ്കേതികവിദ്യ, ഉപകരണങ്ങൾ എന്നിവ പോലുള്ള ആരോഗ്യ സംരക്ഷണത്തിനായുള്ള അടിസ്ഥാന സൗകര്യങ്ങൾക്കായി ഒരു വിഹിതം സർക്കാർ ഈ ബജറ്റിൽ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ, ആരോഗ്യ പരിപാലന വിദഗ്ധരുടെ എണ്ണം വർധിപ്പിച്ച് അവരുടെ പരിശീലനവും വികസനവും മെച്ചപ്പെടുത്തി പൊതുജനാരോഗ്യ സംവിധാനം മെച്ചപ്പെടുത്തുന്നതിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധ്യതയുണ്ട്.


"ഡെന്റൽ ടൂറിസത്തിന്റെ ആഗോള കേന്ദ്രമായി മാറാൻ ഇന്ത്യയ്ക്ക് കഴിവുണ്ട്. ഡെന്റൽ പ്രൊഫഷണലുകളുടെ എണ്ണം, സാങ്കേതിക പിന്തുണയുടെ ലഭ്യത എന്നിവയിൽ ഏറ്റവും മികച്ച ഏതാനും രാജ്യങ്ങളിൽ ഇന്ത്യയും സ്ഥാനം പിടിച്ചിരിക്കുന്നു. ദന്തചികിത്സ മേഖലയുടെ വളർച്ചയ്ക്ക് സർക്കാരിന്റെ ഭാഗത്ത് നിന്ന് കേന്ദ്രീകൃതമായ സമീപനം ആവശ്യമാണ്. വിദേശ രോഗികൾക്കിടയിൽ താങ്ങാനാവുന്ന വിലയ്ക്കും വിശ്വാസത്തിനുമായി നിലവാരം ഉയർത്താൻ ഡെന്റൽ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന് ചില പ്രഖ്യാപനങ്ങൾ സഹായിക്കും എന്ന് ഇല്യൂഷൻ ഡെന്റൽ ലാബ്സ് ആൻഡ് ഇല്യൂഷൻ അലൈനേഴ്സ് സിഇഒ സമീർ മർച്ചന്റ് പറഞ്ഞു. "രോഗി പരിചരണത്തിനായി പ്രത്യേക ബജറ്റ് ഉപയോഗിച്ച് ശിശുരോഗ ദന്തചികിത്സയിൽ സർക്കാർ ഇടപെടൽ ആവശ്യമാണ്. വിവിധ ദന്ത പ്രശ്‌നങ്ങളും പോഷകാഹാരക്കുറവ് പോലുള്ള വ്യവസ്ഥാപരമായ വൈകല്യങ്ങളും ഒഴിവാക്കാൻ പ്രാഥമിക വിദ്യാഭ്യാസം സഹായിക്കും,” മർച്ചന്റ് കൂട്ടിച്ചേർത്തു. 


Also Read: Railway Budget 2023: അപൂർണ്ണമായ പദ്ധതികള്‍ക്ക് പരിഗണന, കൂടുതല്‍ വന്ദേ ഭാരത് ട്രെയിനുകൾ, റെയിൽവേ ബജറ്റില്‍ പ്രതീക്ഷയേറെ


 


ആരോഗ്യമേഖലയിലെ ഗവേഷണത്തിനും വികസനത്തിനുമുള്ള ധനസഹായം സർക്കാർ വർധിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു. രോഗങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിനും പുതിയ മരുന്നുകളും ചികിത്സകളും വികസിപ്പിക്കുന്നതിനുള്ള ധനസഹായം ഇതിൽ ഉൾപ്പെടുന്നു. വിട്ടുമാറാത്ത രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. അത് ഇനിയും വർധിക്കാനാണ് സാധ്യത. അതിനാൽ ആരോ​ഗ്യമേഖലയ്ക്ക് അതിനാവശ്യമായ പിന്തുണ നൽകേണ്ടത് നിർണായകമാണ്. നിലവിൽ, വെൽനസ് സേവനങ്ങളുടെ ജിഎസ്ടി നിരക്ക് 18 ശതമാനമാണ്, ഇത് മറ്റ് ആരോഗ്യ സേവനങ്ങളെ അപേക്ഷിച്ച് കൂടുതലാണ്. ഇത് 5 ആയി കുറയ്ക്കണമെന്നും ആരോ​ഗ്യമേഖലയിലുള്ള പറയുന്നു. 


ആരോഗ്യ പരിരക്ഷാ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും പൊതുജനാരോഗ്യ സംവിധാനം ശക്തിപ്പെടുത്തുന്നതിനും ഗവേഷണവും വികസനവും പ്രോത്സാഹിപ്പിക്കുന്നതിനും ആരോഗ്യ സേവനങ്ങളുടെ കവറേജ് വിപുലീകരിക്കുന്നതിനും, സാങ്കേതികവിദ്യാ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള സർക്കാരിന്റെ പ്രവർത്തനം ഇന്ത്യയിലെ മൊത്തത്തിലുള്ള ആരോഗ്യസംരക്ഷണ സംവിധാനത്തെ മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. പ്രൈമറി, സെക്കൻഡറി ഹെൽത്ത് കെയർ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിനായുള്ള ബജറ്റ് വിഹിതം മുൻവർഷത്തേക്കാൾ കൂടുതലായിരിക്കുമെന്നും പ്രതീക്ഷിക്കുന്നു. 


"ദേശീയ ഡിജിറ്റൽ ഹെൽത്ത് ഇക്കോസിസ്റ്റത്തിനായി ഒരു ഓപ്പൺ പ്ലാറ്റ്ഫോം വികസിപ്പിച്ചെടുക്കുന്നതിനും ദേശീയ ടെലി മെന്റൽ ഹെൽത്ത് പ്രോഗ്രാം ആരംഭിക്കുന്നതിനുമുള്ള സർക്കാരിന്റെ ശ്രമങ്ങൾ ശരിക്കും ശ്രദ്ധേയമാണ്. എന്നാൽ വിപുലീകരണം കൂടുതൽ ത്വരിതപ്പെടുത്തുന്നതിന് അധിക ധനസഹായം ആവശ്യമാണെന്ന് അപ്പോളോ ടെലിഹെൽത്ത് സിഇഒ വിക്രം താപ്ലൂ പറഞ്ഞു, 


വളർച്ചയും വേഗതയും നിലനിർത്തുന്നതിൽ വരാനിരിക്കുന്ന ബജറ്റ് നിർണായക പങ്ക് വഹിക്കുമെന്ന് എന്റോട് ഫാർമസ്യൂട്ടിക്കൽസ് സിഇഒ നിഖിൽ കെ മസുർക്കർ പറഞ്ഞു. പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) പദ്ധതിക്ക് ഗവൺമെന്റ് ഒരു അധിക ബജറ്റ് വകയിരുത്തണം. അത് നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുകയും, തൊഴിലവസരങ്ങൾ പ്രോത്സാഹിപ്പിക്കുകയും, ആഗോള വിപണിയിൽ രാജ്യത്തെ ഒരു മത്സരാധിഷ്ഠിത പ്രവർത്തനത്തിലേക്ക് എത്തിക്കുകയും ചെയ്യും. കൂടാതെ, ബയോ-ഫാർമസ്യൂട്ടിക്കൽ മേഖലയിലെ ഗവേഷണ-വികസനത്തിനുള്ള ബജറ്റ് വിഹിതവും വർധിപ്പിക്കേണ്ടതുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.