Railway Budget 2023: അപൂർണ്ണമായ പദ്ധതികള്‍ക്ക് പരിഗണന, കൂടുതല്‍ വന്ദേ ഭാരത് ട്രെയിനുകൾ, റെയിൽവേ ബജറ്റില്‍ പ്രതീക്ഷയേറെ

Railway Budget 2023:  കേന്ദ്ര ബജറ്റിനൊപ്പം റെയില്‍വേ ബജറ്റും ഇന്ന് അവതരിപ്പിക്കപ്പെടും.  റെയില്‍വേയുടെ നവീകരണം, പുതിയ ട്രെയിനുകള്‍ തുടങ്ങി നിരവധി പ്രതീക്ഷകളോടെയാണ് ജനങ്ങള്‍ റെയില്‍വേ ബജറ്റിനായി കാത്തിരിയ്ക്കുന്നത്.  

Written by - Zee Malayalam News Desk | Last Updated : Feb 1, 2023, 09:11 AM IST
  • കേന്ദ്ര ബജറ്റിനൊപ്പം റെയില്‍വേ ബജറ്റും ഇന്ന് അവതരിപ്പിക്കപ്പെടും. റെയില്‍വേയുടെ നവീകരണം, പുതിയ ട്രെയിനുകള്‍ തുടങ്ങി നിരവധി പ്രതീക്ഷകളോടെയാണ് ജനങ്ങള്‍ റെയില്‍വേ ബജറ്റിനായി കാത്തിരിയ്ക്കുന്നത്.
Railway Budget 2023: അപൂർണ്ണമായ പദ്ധതികള്‍ക്ക് പരിഗണന, കൂടുതല്‍ വന്ദേ ഭാരത് ട്രെയിനുകൾ, റെയിൽവേ ബജറ്റില്‍ പ്രതീക്ഷയേറെ

Railway Budget 2023:  കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ യൂണിയന്‍ ബജറ്റ് അവതരിപ്പിക്കാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. ഈ വര്‍ഷം ധനമന്ത്രി എന്തെല്ലാം വാഗ്ദാനങ്ങളും ആനുകൂല്യങ്ങളുമാണ് പ്രഖ്യാപിക്കുക എന്നതിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് രാജ്യം. ആഗോള സമ്പദ് ഘടന പ്രതിസന്ധി നേരിടുന്ന ഈ കാലഘട്ടത്തില്‍ ലോകം ഉറ്റുനോക്കുന്ന ഒരു ബജറ്റാണ് ഇത്  എന്ന് നിസംശയം പറയാം...

Also Read:  Union Budget 2023: ആഗോള മാന്ദ്യം, കയറ്റുമതിയിലെ ഇടിവ് തുടങ്ങിയ വിഷയങ്ങളിൽ കേന്ദ്രീകരിച്ചാവണം ബജറ്റ്; പി ചിദംബരം

കേന്ദ്ര ബജറ്റിനൊപ്പം റെയില്‍വേ ബജറ്റും ഇന്ന് അവതരിപ്പിക്കപ്പെടും. റെയില്‍വേ ബജറ്റിലും ഏറെ പ്രതീക്ഷയാണ് ജനങ്ങള്‍ക്ക്‌. കാരണം റെയില്‍വേയുടെ നവീകരണം, പുതിയ ട്രെയിനുകള്‍ തുടങ്ങി നിരവധി പ്രതീക്ഷകളോടെയാണ് ജനങ്ങള്‍ റെയില്‍വേ ബജറ്റിനായി കാത്തിരിയ്ക്കുന്നത്.  

Also Read:  Union Budget 2023: ആഗോള സാമ്പത്തിക അനിശ്ചിതത്വത്തിനിടയിൽ ഇന്ത്യയുടെ ബജറ്റ് ലോകം ഉറ്റുനോക്കുന്നു; പ്രധാനമന്ത്രി 

അപൂർണ്ണമായ പദ്ധതികളുടെ പൂർത്തീകരണത്തിനും റെയില്‍വേയുടെ അടിസ്ഥാന സൗകര്യ വികസനത്തിനും ഊന്നൽ നൽകുന്നതാവും ഈ വര്‍ഷത്തെ റെയില്‍വേ ബജറ്റ് എന്നാണ് അനുമാനം. ഒപ്പം കൂടുതല്‍ സംസ്ഥാനങ്ങളിലേയ്ക്ക് , പുതിയ വന്ദേ ഭാരത് ട്രെയിനുകൾ എത്തിയ്ക്കുക എന്നതും ബജറ്റിലുണ്ട്. അതിവേഗ ട്രെയിനുകൾ ഉടൻ പ്രവർത്തനക്ഷമമാക്കുന്നതിലാണ്  ഈ വർഷത്തെ ബജറ്റ് ശ്രദ്ധ കേന്ദ്രീകരിക്കുക.  മുഴുവൻ റെയിൽവേ സംവിധാനത്തിന്‍റെയും അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനായി റെയിൽവേ ബജറ്റ് 20-25% വര്‍ദ്ധിപ്പിക്കാനുള്ള ശ്രമത്തിലാണ് മോദി സർക്കാർ എന്നാണ് സൂചന. 

2022 ലെ കേന്ദ്ര ബജറ്റിൽ, ധനമന്ത്രി നിർമ്മല സീതാരാമന്‍ ഗതി ശക്തി ദേശീയ മാസ്റ്റർ പ്ലാനിൽ ശ്രദ്ധ കേന്ദ്രീകരിച്ചു, ഈ വർഷത്തെ ബജറ്റിലും ഇത് സർക്കാരിന്‍റെ മുൻഗണനയായി തുടരാനാണ് സാധ്യത.

ഈ വർഷം, പുതിയ ട്രാക്കുകൾ സ്ഥാപിക്കുന്നതിനും സെമി-ഹൈ-സ്പീഡ് വന്ദേ ഭാരത് ട്രെയിനുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനും ഹൈഡ്രജൻ പവർ ട്രെയിനുകൾ അവതരിപ്പിക്കുന്നതിനും അഹമ്മദാബാദ്-മുംബൈ ബുള്ളറ്റ് ട്രെയിൻ പ്രോജക്റ്റ് എന്നിവയ്ക്കും ഫണ്ട് അനുവദിക്കുമെന്നാണ് സൂചന. 

  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News