BOB Special FD Rates: ബാങ്ക് ഓഫ് ബറോഡ അടുത്തിടെ തങ്ങളുടെ ഉപയോക്താക്കള്‍ക്കായി സ്പെഷ്യല്‍ സ്ഥിര നിക്ഷേപ പദ്ധതി നടപ്പാക്കിയിരിയ്ക്കുകയാണ്. ഈ പ്രത്യേക FD സ്കീം  "ബറോഡ തിരംഗ ഡെപ്പോസിറ്റ് സ്കീം" എന്ന പേരിലാണ് അറിയപ്പെടുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മറ്റ് സ്ഥിര നിക്ഷേപ പദ്ധതികളില്‍ നിന്നും വ്യത്യസ്തമായി ഈ സ്കീമിന് ഏറെ പ്രത്യേകതകള്‍ ഉണ്ട്. കുറഞ്ഞ കാലാവധി, കൂടുതല്‍ പലിശ, മുതിര്‍ന്ന പൗരന്മാര്‍ക്ക് കൂടുതല്‍ പലിശ തുടങ്ങിയ  പ്രത്യേകതകള്‍ ഈ സ്കീമിന് ഉണ്ട്. ഈ പദ്ധതിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ ഒരു കാര്യം ഓര്‍ക്കുക. ഈ പദ്ധതിയില്‍ ചേരാന്‍ ഇനി അധികം ദിവസം അവശേഷിച്ചിട്ടില്ല. അതായത്, ഈ സ്കീമില്‍ ചേരാനുള്ള അവസരം ഈ ആഴ്ച അവസാനിക്കും. ഈ പദ്ധതിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ വൈകരുത്. 


Also Read:   Loksabha Election 2024: ഉത്തര്‍ പ്രദേശ്‌ ലക്ഷ്യമിട്ട് കോണ്‍ഗ്രസ്‌, പ്രിയങ്ക ഗാന്ധി ഈ മണ്ഡലത്തില്‍ മത്സരിക്കും..!! 


BOBയുടെ  ഈ പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയ്ക്ക്  7.5% ആണ് പലിശ നിരക്ക് ലഭിക്കുക. ഈ പ്രത്യേക സ്കീം  ഈ ആഴ്ച്ച അവസാനിപ്പിക്കും. അതിനാൽ, ഈ സ്കീം പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്ന നിക്ഷേപകർ വേഗത്തിൽ അതിൽ നിക്ഷേപിക്കണം. 
 


Also Read:  Intelligent Zodiac Signs: ഈ രാശിയിലുള്ളവര്‍ ഏറെ ബുദ്ധിശാലികള്‍, ഇവരെ കബളിപ്പിക്കുക അസാധ്യം


ബാങ്ക് ഓഫ് ബറോഡ പ്രത്യേക എഫ്ഡി സ്കീം (BOB Special FD Scheme)  
ബാങ്ക് ഓഫ് ബറോഡ അടുത്തിടെ "ബറോഡ തിരംഗ ഡെപ്പോസിറ്റ് സ്കീമിന്‍റെ" പലിശ നിരക്കുകൾ വർദ്ധിപ്പിച്ചു.  ഈ പദ്ധതി ഒരു പരിമിത കാലയളവിലെ പ്രത്യേക റീട്ടെയിൽ ടേം ഡെപ്പോസിറ്റ് ആണ്. ഈ പദ്ധതിയില്‍ ഉപയോക്താക്കള്‍ക്ക്  444 ദിവസവും അല്ലെങ്കില്‍  555 ദിവസവും കാലാവധിയുള്ള രണ്ട് പദ്ധതികള്‍ ലഭ്യമാണ്.   ബറോഡ തിരംഗ സ്കീമിന് കീഴിൽ നിക്ഷേപകർക്ക് ഇപ്പോൾ പ്രതിവർഷം 7.50% പലിശ നിരക്ക് ലഭിക്കും. ഒപ്പം, മുതിർന്ന പൗരന്മാർക്ക് 0.50% കൂടുതൽ പലിശയും ലഭിക്കും.  


ഈ സ്കീമില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം ഇതാണ്. ഈ സ്കീം 2022 ഡിസംബർ 31-ന്   ക്ലോസ് ചെയ്യുന്നതിനാൽ ഈ പദ്ധതിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ ഉടന്‍തന്നെ ബാങ്കുമായി ബന്ധപ്പെടേണ്ടതാണ്. 


നിങ്ങള്‍ ബാങ്ക് ഓഫ് ബറോഡ ഉപഭോക്താവ് ആണ് എങ്കില്‍ നിങ്ങള്‍ക്ക് ബാങ്കിന്‍റെ മൊബൈൽ ബാങ്കിംഗ് ആപ്പ് (BOB) അല്ലെങ്കിൽ നെറ്റ് ബാങ്കിംഗ് (BOB World) വഴി എളുപ്പത്തിൽ ഓണ്‍ലൈനായി സ്കീമില്‍ ചേരുവാന്‍ സാധിക്കും.  


ബാങ്ക് നല്‍കുന്ന അറിയിപ്പ് അനുസരിച്ച് അടുത്തിടെ ബാങ്ക്  ഓഫ് ബറോഡ റീട്ടെയിൽ ടേം ഡെപ്പോസിറ്റ് നിരക്ക്  65 bps വരെ വർദ്ധിപ്പിച്ചു. 2022 ഡിസംബർ 26 മുതൽ പ്രാബല്യത്തിൽ വന്ന ഈ പുതിയ നിരക്ക്  രണ്ട് കോടി രൂപയിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് ബാധകമാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.