Loksabha Election 2024: ഉത്തര്‍ പ്രദേശ്‌ ലക്ഷ്യമിട്ട് കോണ്‍ഗ്രസ്‌, പ്രിയങ്ക ഗാന്ധി ഈ മണ്ഡലത്തില്‍ മത്സരിക്കും..!!

ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള പ്രത്യേക പദ്ധതികളുടെ ഭാഗമായി രാഹുൽ ഗാന്ധി ദക്ഷിണേന്ത്യയുടെ ചുമതലയും പ്രിയങ്ക ഗാന്ധി ഉത്തരേന്ത്യയിൽ പാർട്ടിയുടെ ചുമതലയും  വഹിക്കും. അതായത്, അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും ഇടയിൽ ഉത്തരവാദിത്തം വിഭജിക്കുകയാണ് കോണ്‍ഗ്രസ്‌ നേതൃത്വം

Written by - Zee Malayalam News Desk | Last Updated : Dec 27, 2022, 10:47 AM IST
  • രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര പുതുവർഷത്തിൽ ഉത്തർപ്രദേശിൽ പ്രവേശിക്കും. മൂന്ന് ദിവസം യാത്ര ഉത്തര്‍ പ്രദേശിലാണ് നടക്കുക. രാഹുൽ ഗാന്ധിക്കൊപ്പം പ്രിയങ്ക ഗാന്ധിയും യാത്രയിൽ പങ്കെടുക്കും.
Loksabha Election 2024: ഉത്തര്‍ പ്രദേശ്‌ ലക്ഷ്യമിട്ട് കോണ്‍ഗ്രസ്‌, പ്രിയങ്ക ഗാന്ധി ഈ മണ്ഡലത്തില്‍ മത്സരിക്കും..!!

New Delhi: 2024ല്‍ നടക്കാനിരിയ്ക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിനായി പ്രത്യേക പദ്ധതികള്‍ തയ്യാറാക്കി കോണ്‍ഗ്രസ്‌. തിരഞ്ഞെടുപ്പിനായി നിരവധി പദ്ധതികളാണ് കോണ്‍ഗ്രസ്‌ മെനയുന്നത്. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ ഹിമാചല്‍പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പില്‍ നേടിയ വിജയം പാര്‍ട്ടിയ്ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കിയിട്ടുണ്ട്.

Also Read:  Omicron BF.7:  നിങ്ങളുടെ ചുമയ്ക്ക് കാരണം ഒമിക്രോണ്‍ വകഭേദം ആണോ? എങ്ങിനെ കണ്ടെത്താം 

ദേശീയ രാഷ്ട്രീയത്തില്‍ പ്രിയങ്ക ഗാന്ധി കൂടുതല്‍ സജീവമാവുകയാണ്. അതായത്, സൂചനകള്‍ അനുസരിച്ച് 2024 ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധിയും മത്സരിക്കും. കൂടാതെ, ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള പ്രത്യേക പദ്ധതികളുടെ ഭാഗമായി രാഹുൽ ഗാന്ധി ദക്ഷിണേന്ത്യയുടെ ചുമതലയും പ്രിയങ്ക ഗാന്ധി ഉത്തരേന്ത്യയിൽ പാർട്ടിയുടെ ചുമതലയും  വഹിക്കും. അതായത്, അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും ഇടയിൽ ഉത്തരവാദിത്തം വിഭജിക്കുകയാണ് കോണ്‍ഗ്രസ്‌ നേതൃത്വം....!!  

Also Read:  BF.7 Update: കോവിഡ് ഭീതി, പുതുവത്സരത്തില്‍ ഈ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കാം 

അതിനിടെ, രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര പുതുവർഷത്തിൽ ഉത്തർപ്രദേശിൽ പ്രവേശിക്കും. മൂന്ന് ദിവസം യാത്ര ഉത്തര്‍ പ്രദേശിലാണ് നടക്കുക. രാഹുൽ ഗാന്ധിക്കൊപ്പം പ്രിയങ്ക ഗാന്ധിയും യാത്രയിൽ പങ്കെടുക്കും.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി ഈ സീറ്റിൽ മത്സരിക്കും...!!

ഹിമാചൽ പ്രദേശിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി വളരെ ശക്തമായി പ്രചാരണം നടത്തിയിരുന്നു, ഇതിന്‍റെ നേട്ടം കോൺഗ്രസിന് ലഭിക്കുകയും ചെയ്തു. ഹിമാചലിൽ കോൺഗ്രസ് വിജയിച്ചതിന് പിന്നാലെയാണ് അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉത്തരവാദിത്തം പങ്കിടുക എന്ന ആശയം പാര്‍ട്ടി സ്വീകരിച്ചത്. രാഹുൽ ഗാന്ധി ദക്ഷിണേന്ത്യയുടെ ചുമതല വഹിക്കുമെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ വയനാട്ടിൽ മത്സരിച്ചേക്കുമെന്നും പ്രിയങ്ക ഉത്തരേന്ത്യയുടെ ചുമതല വഹിക്കുമെന്നുമാണ് സൂചന. കൂടാതെ, സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലി സീറ്റിൽ പ്രിയങ്ക ഗാന്ധി  മത്സരിച്ചേക്കുമെന്നും സൂചനകള്‍ പുറത്തുവരുന്നുണ്ട്. 

ദക്ഷിണേന്ത്യയുടെ ചുമതല മുൻ കോൺഗ്രസ് അദ്ധ്യക്ഷന്‍ രാഹുൽ ഗാന്ധി ഏറ്റെടുക്കും, അതിനർത്ഥം അദ്ദേഹം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രചാരണം നടത്തില്ല എന്നല്ല. ഉത്തരേന്ത്യയിലും അദ്ദേഹം പ്രചാരണം നടത്തും, എന്നാൽ കമാൻഡ് സഹോദരി പ്രിയങ്ക ഗാന്ധിയുടെ കൈയിലായിരിക്കും. കോൺഗ്രസ് പാർട്ടി ഇത്തവണ ഉത്തർപ്രദേശിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആഗ്രഹിക്കുന്നുവെന്നും യുപിയിൽ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിൽ പ്രിയങ്ക ഗാന്ധി പൂർണ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും പാർട്ടി നേതാക്കൾ പറയുന്നു.

ബിജെപിയുടെ തന്ത്രം തകർക്കാനാണ് പ്രിയങ്കയുടെ ശ്രമം എന്നാണ് സൂചന. രാഹുൽ ഗാന്ധി ഇനി ദക്ഷിണേന്ത്യയിലും പ്രിയങ്ക ഗാന്ധി ഉത്തർപ്രദേശ് അടക്കം ഉത്തരേന്ത്യയിലും ചുമതലയേൽക്കുമെന്ന് പ്രിയങ്ക ഗാന്ധിയുടെ പിആർ ടീമിലെ ആളുകൾ അവകാശപ്പെടുന്നു. 

കഴിഞ്ഞ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിക്ക് നേട്ടമുണ്ടായില്ലെങ്കിലും പ്രിയങ്ക ഗാന്ധിയുടെ കഠിനാധ്വാനത്തിന് ഒരു കുറവുമുണ്ടായില്ല. പ്രിയങ്ക ഗാന്ധി ചുമതലയേറ്റാൽ യുപി ഉൾപ്പെടെ ഉത്തരേന്ത്യയിൽ പാർട്ടിക്ക് നേട്ടമുണ്ടാകുമെന്ന് പാർട്ടി നേതാക്കൾ പറയുന്നു. അതേസമയം, രാഹുല്‍ ഗാന്ധി ദക്ഷിണേന്ത്യയില്‍ ശ്രദ്ധ കേന്ദ്രീകരിയ്ക്കും... 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

 

Trending News