PNB FD Rates: സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ച് പഞ്ചാബ് നാഷണൽ ബാങ്ക്
PNB FD Rates: സാധാരണ പൗരന്മാർക്ക്, 7 ദിവസം മുതൽ 10 വർഷം വരെയുള്ള കാലയളവിൽ 3.50% മുതൽ 7.25% വരെ പലിശ നിരക്കുകൾ PNB വാഗ്ദാനം ചെയ്യുന്നു. അതേസമയം, മുതിർന്ന പൗരന്മാർക്ക്, 7 ദിവസം മുതൽ 10 വർഷം വരെയുള്ള കാലയളവിൽ 4% മുതൽ 7.75% വരെ അധിക പലിശ നിരക്കുകൾ PNB വാഗ്ദാനം ചെയ്യുന്നു.
Punjab National Bank Update: സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ച് രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ പൊതു മേഖല ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക്. അടുത്തിടെ തുടര്‍ച്ചയായി പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചതിന് ശേഷമാണ് ബാങ്ക് നിരക്ക് വെട്ടിക്കുറച്ചത്.
Also Read: Wrestlers Protest: ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി ക്രിക്കറ്റ് ഇതിഹാസ താരങ്ങള്‍
2 കോടി രൂപയിൽ താഴെയുള്ള ടേം ഡെപ്പോസിറ്റുകളുടെ പലിശ നിരക്കാണ് ബാങ്ക് കുറച്ചത്. പുതിയ നിരക്കുകൾ 2023 ജൂൺ 1 മുതൽ പ്രാബല്യത്തിൽ വന്നു. പുതുക്കിയ നിരക്ക് അനുസരിച്ച് ഒരു വർഷത്തെ നിക്ഷേപങ്ങൾക്ക്, ബാങ്ക് പലിശ നിരക്ക് 5 ബേസിസ് പോയിന്‍റ് കുറച്ചു. ഈ നിക്ഷേപങ്ങൾക്ക് ഇനി 6.75% പലിശയാണ് ലഭിക്കുക.
പഞ്ചാബ് നാഷണൽ ബാങ്ക്: ഏറ്റവും പുതിയ FD നിരക്കുകൾ (Punjab National Bank: Latest FD Rates)
സാധാരണ പൗരന്മാർക്ക്, 7 ദിവസം മുതൽ 10 വർഷം വരെയുള്ള കാലയളവിൽ 3.50% മുതൽ 7.25% വരെ പലിശ നിരക്കുകൾ PNB വാഗ്ദാനം ചെയ്യുന്നു. അതേസമയം, മുതിർന്ന പൗരന്മാർക്ക്, 7 ദിവസം മുതൽ 10 വർഷം വരെയുള്ള കാലയളവിൽ 4 ശതമാനം മുതൽ 7.75 ശതമാനം വരെ അധിക പലിശ നിരക്കുകൾ PNB വാഗ്ദാനം ചെയ്യുന്നു.
എന്നാല്‍, സൂപ്പർ സീനിയർ പൗരന്മാർക്ക് PNB യില്‍ സ്ഥിര നിക്ഷേപം നടത്തുന്നത് നേട്ടമാണ്. സൂപ്പർ സീനിയർ പൗരന്മാർക്ക് പഞ്ചാബ് നാഷണൽ ബാങ്ക് 4.30% മുതൽ 8.05 ശതമാനം വരെ FD പലിശ നിരക്കുകൾ 7 ദിവസം മുതൽ 10 വർഷം വരെയുള്ള കാലയളവിൽ വാഗ്ദാനം ചെയ്യുന്നു.
പഞ്ചാബ് നാഷണൽ ബാങ്കിന്‍റെ ഏറ്റവും പുതിയ FD നിരക്കുകൾ ചുവടെ (ഈ നിരക്കുകള്‍ 2 കോടി രൂപയിൽ താഴെ തുകകള്‍ക്ക് ബാധകമാണ്)
7 മുതൽ 14 ദിവസം വരെ: 3.50 ശതമാനം
15 മുതൽ 29 ദിവസം വരെ: 3.50 ശതമാനം
30 മുതൽ 45 ദിവസം വരെ: 3.50 ശതമാനം
46 മുതൽ 90 ദിവസം വരെ: 4.50 ശതമാനം
91 മുതൽ 179 ദിവസം വരെ: 4.50 ശതമാനം
180 മുതൽ 270 ദിവസം വരെ: 5.50 ശതമാനം
271 ദിവസം മുതൽ 1 വർഷത്തിൽ താഴെ: 5.80 ശതമാനം
1 വർഷം: 6.75 ശതമാനം
1 വർഷം മുതൽ 443 ദിവസം വരെ: 6.80 ശതമാനം
444 ദിവസം: 7.25 ശതമാനം
445 മുതൽ 665 ദിവസം വരെ: 6.80 ശതമാനം
666 ദിവസം: 7.05 ശതമാനം
667 ദിവസം മുതൽ 2 വർഷം വരെ: 6.80 ശതമാനം
2 വർഷത്തിന് മുകളിലും 3 വർഷം വരെയും: 7.00 ശതമാനം
3 വർഷത്തിന് മുകളിലും 5 വർഷം വരെയും 6.50 ശതമാനം
5 വർഷത്തിന് മുകളിലും 10 വർഷം വരെയും 6.50 ശതമാനം
പഞ്ചാബ് നാഷണൽ ബാങ്ക് എംസിഎൽആർ നിരക്ക് (MCLR Rates)വർധിപ്പിച്ചു. അതായത്, PNB അതിന്‍റെ ല്ലാ കാലാവധികളിലുമുള്ള വായ്പാ നിരക്കുകൾ 10 ബേസിസ് പോയിന്‍റുകൾ വർദ്ധിപ്പിച്ചു. പുതിയ പലിശ നിരക്കുകൾ 2023 ജൂൺ 1 മുതൽ പ്രാബല്യത്തിൽ വന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...