Wrestlers Protest: ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി ക്രിക്കറ്റ് ഇതിഹാസ താരങ്ങള്‍

Wrestlers Protest:  1983  ല്‍ രാജ്യത്തിന്‌ ആദ്യമായി ലോകകപ്പ് കിരീടം നേടിക്കൊടുത്ത താരങ്ങളാണ് ഇപ്പോള്‍ ഗുസ്തി താരങ്ങള്‍ക്ക് പിന്തുണ നല്‍കിയിരിയ്ക്കുന്നത്. കപില്‍ ദേവ്, സുനില്‍ ഗാവസ്‌കര്‍,  റോജര്‍ ബിന്നി, ശ്രീകാന്ത് എന്നിവരാണ് താരങ്ങളെ പിന്തുണച്ച് രംഗത്തെത്തിയത്. 

Written by - Zee Malayalam News Desk | Last Updated : Jun 2, 2023, 05:11 PM IST
  • രാജ്യത്തിന്‍റെ യശസ് ഉയര്‍ത്തിയ ഗുസ്തി താരങ്ങള്‍ മാസങ്ങളായി തെരുവില്‍ സമരം നടത്തിയിട്ടും മുന്‍ നിര കായിക താരങ്ങള്‍ പ്രത്യേകിച്ച് ക്രിക്കറ്റ് താരങ്ങള്‍ പിന്തുണയുമായി എത്താത്തതില്‍ കനത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു.
Wrestlers Protest: ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി ക്രിക്കറ്റ് ഇതിഹാസ താരങ്ങള്‍

New Delhi: റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (WFI) തലവനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ മാസങ്ങളായി പ്രതിഷേധം നടത്തുന്ന  ഗുസ്തി താരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട്  ക്രിക്കറ്റ് ഇതിഹാസ താരങ്ങള്‍  എത്തി. 

Also Read: Wrestlers' Protest: 15 ലൈംഗിക അതിക്രമങ്ങൾ, ലൈംഗികാവശ്യം നിരസിച്ചാൽ ഭീഷണി, ഗുരുതര ആരോപണങ്ങളുമായി BJP MP ബ്രിജ് ഭൂഷണെതിരെ FIR

രാജ്യത്തിന്‍റെ യശസ് ഉയര്‍ത്തിയ ഗുസ്തി താരങ്ങള്‍ മാസങ്ങളായി തെരുവില്‍ സമരം നടത്തിയിട്ടും മുന്‍ നിര കായിക താരങ്ങള്‍ പ്രത്യേകിച്ച് ക്രിക്കറ്റ് താരങ്ങള്‍ പിന്തുണയുമായി എത്താത്തതില്‍ കനത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. ആ അവസരത്തിലാണ് പ്രതികരണവുമായി ക്രിക്കറ്റ് ഇതിഹാസ താരങ്ങള്‍  എത്തിയിരിയ്ക്കുന്നത്.  

1983  ല്‍ രാജ്യത്തിന്‌ ആദ്യമായി ലോകകപ്പ് കിരീടം നേടിക്കൊടുത്ത താരങ്ങളാണ് ഇപ്പോള്‍ ഗുസ്തി താരങ്ങള്‍ക്ക് പിന്തുണ നല്‍കിയിരിയ്ക്കുന്നത്.  ക്രിക്കറ്റ് ലോകകപ്പ് ചാമ്പ്യന്മാരായ കപില്‍ ദേവ്, സുനില്‍ ഗാവസ്‌കര്‍, ബിസിസിഐ പ്രസിഡന്റ് റോജര്‍ ബിന്നി, ശ്രീകാന്ത് എന്നിവരാണ് താരങ്ങളെ പിന്തുണച്ച് രംഗത്തെത്തിയത്. താരങ്ങളെ തെരുവില്‍ കൈയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങള്‍  ഏറെ അസ്വസ്ഥതപ്പെടുത്തി എന്നും അവര്‍ പറഞ്ഞു. രാജ്യത്തിനുവേണ്ടി മെഡല്‍ വാരിക്കൂട്ടിയ താരങ്ങളെ തെരുവില്‍ വലിച്ചിഴച്ചത് ഖേദകരമെന്നും ഇവര്‍ സംയുക്ത പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. 

പ്രതിഷേധിക്കുന്ന ഇന്ത്യൻ ഗുസ്തി താരങ്ങള്‍ തങ്ങളുടെ മെഡലുകൾ ഗംഗയിൽ വലിച്ചെറിയാനുള്ള തീരുമാനത്തെക്കുറിച്ച് അവര്‍ ആശങ്കാകുലരായി. ധൃതിപിടിച്ച് ഒരു തീരുമാനവും എടുക്കരുതെന്ന്   അഭ്യർത്ഥിച്ച അവര്‍ ഗുസ്തി താരങ്ങളുടെ പരാതികൾ ഉടൻ പരിഹരിക്കപ്പെടുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.  

വർഷങ്ങള്‍  നീണ്ട പരിശ്രമവും ത്യാഗവും അർപ്പണബോധവും കഠിനാധ്വാനവുമാണ് ഈ മെഡലുകൾക്ക് പിന്നിൽ. അത് ഒരു വ്യക്തിയുടെ അല്ല മറിച്ച് രാജ്യത്തിന്‍റെ അഭിമാനം കൂടിയാണ്.  അതിനാല്‍, ഈ വിഷയത്തിൽ തിടുക്കപ്പെട്ട് തീരുമാനമെടുക്കരുതെന്നും താരങ്ങള്‍ അഭ്യര്‍ഥിച്ചു. 

സംഭവം നടന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് എങ്കിലും ഇവര്‍ നടത്തിയ പ്രതികരണം ദേശീയ ശ്രദ്ധ നേടിയിരിയ്ക്കുകയാണ്.  
 
മെയ് 28 ന്, അനുമതിയില്ലാതെ പുതിയ പാർലമെന്‍റിലേക്ക് മാർച്ച് നടത്തിയ ഗുസ്തി താരങ്ങളെ ക്രമസമാധാന പാലനം തകർത്തുവെന്നാരോപിച്ച് ഡൽഹി പോലീസ് തടഞ്ഞുവച്ചു. തുടര്‍ന്നാണ് തങ്ങളുടെ മെഡലുകള്‍  ഗംഗയില്‍ ഒഴുക്കുമെന്ന് താരങ്ങള്‍ പ്രഖ്യാപിക്കുന്നത്. വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്‌രംഗ് പുനിയ എന്നിവരും മറ്റ് നിരവധി ഗുസ്തി താരങ്ങളും മെയ് 30 ന് ഹരിദ്വാറില്‍ എത്തി എങ്കിലും കര്‍ഷക സംഘടനകള്‍ സമയോചിതമായി ഇടപെട്ടതോടെ താരങ്ങള്‍ തങ്ങളുടെ നിലപാട് തിരുത്തുകയായിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News