ഇരുചക്ര വാഹന പ്രേമികൾക്കിടയിൽ ഒരു കാലത്ത് ഹരമായിരുന്ന പേരുകളാണ് ജാവ, യെസ്ഡി. ഒരിടവേളയ്ക്ക് ശേഷം വിപണയിൽ തിരിച്ചെത്തിയ ജാവ, യെസ്ഡി ബൈക്കുകൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോൾ ഇതാ ജാവ 42, യെസ്ഡി റോഡ്സറ്റർ എന്നീ ജനപ്രിയ മോഡലുകൾ അപ്ഡേറ്റ് ചെയ്തിരിക്കുകയാണ് ജാവ യെസ്ഡി മോട്ടോർ സൈക്കിൾസ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ക്ലാസിക് ഡിസൈനും അത്യാധുനിക പ്രകടനവും സമന്വയിക്കുന്ന വാഹനങ്ങളാണ് ജാവ 42, യെസ്ഡി റോഡ്സറ്റർ എന്നിവ. സമാനതകളില്ലാത്ത റൈഡിംഗ് അനുഭവം ഉറപ്പുനൽകുന്ന രണ്ട് പ്രീമിയം വേരിയന്റുകളിലും വിവിധ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. മാത്രമല്ല, നാല് പുതിയ കളർ ഓപ്ഷനുകളും ഇനി മുതൽ ലഭ്യമാകും. പുതിയ ജാവ 42 ഡ്യുവൽ ടോണിന്റെ വില 1,98,142 രൂപയിൽ ആരംഭിക്കുന്നു, അതേസമയം പുതിയ യെസ്ഡി റോഡ്സ്റ്ററിന് 2,08,829 രൂപയാണ് പ്രാരംഭ വില. ജാവ 42 ഇപ്പോൾ 1,89,142 രൂപയിലും യെസ്ഡി റോഡ്സ്റ്റർ 2,06,142 രൂപയിലും ആരംഭിക്കുന്നു (എല്ലാ വിലകളും ഡൽഹി എക്‌സ്‌ഷോറൂം).


ALSO READ: 20000-ൻറെ ഫോൺ 13,999 രൂപക്കും, ബിഗ് ബില്യൺ ഡേയ്‌സ് ഞെട്ടിക്കും


പുനർരൂപകൽപ്പന ചെയ്ത ജാവ 42 ആണ് പുതിയ ജാവ 42 ഡ്യുവൽ ടോൺ. ഷോർട്ട്ഹാംഗ് ഫെൻഡറുകൾ, പുതിയ ഡിംപിൾഡ് ഫ്യുവൽ ടാങ്ക്, പ്രീമിയം ഡയമണ്ട് കട്ട് അലോയ് വീലുകൾ എന്നിവ അപ്ഡേറ്റിൽ ഉൾപ്പെടുന്നു. കൂടാതെ, കോസ്മിക് റോക്ക്, ഇൻഫിനിറ്റി ബ്ലാക്ക്, സ്റ്റാർഷിപ്പ് ബ്ലൂ, സെലസ്റ്റിയൽ കോപ്പർ എന്നീ പ്രീമിയം ഡ്യുവൽ ടോൺ കളർ വേരിയന്റുകൾ കാഴ്ചയിൽ അതിമനോഹരമാണ്. എഞ്ചിനും എക്‌സ്‌ഹോസ്റ്റ് പാർട്സുകൾക്കും റേവൻ ടെക്‌സ്ചർ ഫിനിഷാണ് നൽകിയിരിക്കുന്നത്. സ്പോർട്ടി ഫീൽ നൽകുന്നതിനായി സീറ്റിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. 


പുതിയ വേരിയന്റിൽ പുനർരൂപകൽപ്പന ചെയ്ത ബാഷ് പ്ലേറ്റ്, പുതിയ ഹാൻഡിൽ ബാർ മൗണ്ടഡ് മിററുകൾ, പുതിയ ഹാൻഡിൽ ബാർ ഗ്രിപ്പുകൾ എന്നിവ ഉൾപ്പെടുന്നു. എല്ലാ ജാവ 42നും 294.7 സിസി ലിക്വിഡ് കൂൾഡ് സിംഗിൾ സിലിണ്ടർ എഞ്ചിനാണ് നൽകിയിരിക്കുന്നത്. ഈ എഞ്ചിൻ 27.3 പിഎസ് പവറും 26.8 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. ഹൈവേയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഒരു സിറ്റി ബൈക്കാണ് ജാവ 42. 6 സ്പീഡ് ഗിയർ ബോക്‌സാണ് വാഹനത്തിന് നൽകിയിട്ടുള്ളത്. സുരക്ഷയ്ക്കായി ഡ്യുവൽചാനൽ എബിഎസും നൽകിയിട്ടുണ്ട്. 


പുതിയ യെസ്ഡി റോഡ്സ്റ്റർ


എർഗണോമിക്‌സിൽ പ്രധാന മാറ്റങ്ങൾ വരുത്തിയാണ് പുതിയ യെസ്ഡി റോഡ്സ്റ്റർ എത്തിയിരിക്കുന്നത്. ടൂറിം​ഗിന് കൂടുതൽ പ്രാധാന്യം നൽകുന്ന വാഹനമാണിത്. റൈഡർ ഫൂട്ട് പെ​​ഗ്​ഗിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് (155 എംഎം ഫോർവേഡ് സെറ്റ്). ഉയരം കൂടിയ ഹാൻഡിൽ ബാർ ഏറ്റവും പ്രധാനപ്പെട്ട മാറ്റങ്ങളിൽ ഒന്നാണ്. 


പുതിയ ജാവ 42 പോലെ, യെസ്ഡി റോഡ്സ്റ്ററിലും ചില ഡിസൈൻ അപ്‌ഡേറ്റുകൾ അവതരിപ്പിച്ചിട്ടുണ്ട്. സ്‌പോർട്ടിയറായി കാണപ്പെടുന്ന സീറ്റിം​ഗ്, പ്രീമിയം ഡയമണ്ട്കട്ട് അലോയ് വീലുകൾ, എഞ്ചിനും എക്‌സ്‌ഹോസ്റ്റിനും മുകളിലുള്ള റേവൻ ടെക്‌സ്ചർ ഫിനിഷ്, പുതിയ ഹാൻഡിൽ ബാർ ഗ്രിപ്പുകൾ, ഹാൻഡിൽ ബാർ മൗണ്ടഡ് മിററുകൾ എന്നിവ ഇതിലുണ്ട്. ഉപഭോക്താക്കളുടെ ഫീഡ്ബാക്കുകളെ അടിസ്ഥാനമാക്കിയാണ് പുതിയ മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. 


പുതിയ എക്‌സ്‌ഹോസ്റ്റുകളാണ് എടുത്തു പറയേണ്ടത്. ആരെയും ആകർഷിക്കുന്ന തരത്തിലുള്ള എക്സ്ഹോസ്റ്റ് നോട്ടുകളാണ് റോഡ്സ്റ്ററിന് നൽകിയിരിക്കുന്നത്. മൂന്ന് ഡ്യുവൽ ടോൺ തീമുകൾ ഉൾപ്പെടെ നാല് പുതിയ നിറങ്ങളിൽ ഈ പുതിയ മോഡൽ ലഭ്യമാണ് - റഷ് അവർ റെഡ്, ഫോറസ്റ്റ് ഗ്രീൻ, ലൂണാർ വൈറ്റ്, ഷാഡോ ഗ്രേ. 29.5 പിഎസ് പവറും 28.9 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന സ്പിരിറ്റഡ് 334 സിസി ലിക്വിഡ് കൂൾഡ് സിംഗിൾ സിലിണ്ടർ എഞ്ചിനാണ് യെസ്ഡി റോഡ്സ്റ്റർ ശ്രേണിക്ക് കരുത്തേകുന്നത്. ഡ്യുവൽ ചാനൽ എബിഎസും നൽകിയിട്ടുണ്ട്. ഹൈവേ ക്രൂയിസിങ്ങിന് അനുയോജ്യമായ രീതിയിൽ നീളമുള്ള 1440 എംഎം വീൽബേസും എടുത്തു പറയേണ്ടതാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.