UPI Payment Latest News : യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് (യുപിഐ) ഇടപാടുകൾക്ക് പണം ഈടാക്കില്ലയെന്ന് കേന്ദ്ര ധാനകാര്യ മന്ത്രാലയം. യുപിഐ സേവനങ്ങൾക്ക് ചാർജ്ജേർപ്പെടുത്താൻ ഒരു തരത്തിൽ പരിഗണനയിൽ ഇല്ലെന്ന് ധനകാര്യ മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു. പേടിഎം ഗുഗിൾ പേ പോലെയുള്ള പ്ലാറ്റ്ഫോം ദാതാക്കൾക്ക് മറ്റേത് മാർഗത്തിലൂടെ അവ പരിഹരിക്കേണ്ടതാണ് കേന്ദ്രം വ്യക്തമാക്കി. 


COMMERCIAL BREAK
SCROLL TO CONTINUE READING

" പൊതുജനങ്ങൾക്ക് വലിയ സൗകര്യവും സമ്പദ്‌വ്യവസ്ഥയ്ക്ക് ഉൽപ്പാദനക്ഷമതയും നൽകുന്ന ഒരു ഡിജിറ്റൽ ഒരു ഡിജിറ്റൽ മേഖലയാണ് യുപിഐ. യുപിഐ സർവീസുകൾക്ക് പണം ഈടാക്കാൻ സർക്കാർ ഒരു തലത്തിൽ പോലും പരിഗണനയിൽ കൊണ്ടുവന്നിട്ടില്ല. ചെലവ് വീണ്ടെടുക്കുന്നതിനുള്ള സേവന ദാതാക്കളുടെ ആശങ്കകൾ മറ്റ് മാർഗങ്ങളിലൂടെ പരിഹരിക്കുന്നതാണ്" കേന്ദ്രം ധനകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെ അറിയിച്ചു. 


ALSO READ : IRCTC User Data : യാത്രക്കാരുടെ വിവരങ്ങൾ വിൽക്കാൻ ഒരുങ്ങി റെയിൽവേ; ലക്ഷ്യമിടുന്നത് 1000 കോടി രൂപ



യുപിഐ ഇടപാടുകൾക്ക് ചാർജ്ജേർപ്പെടുത്തണോ എന്ന് ആർബിഐ പൊതുതലത്തിൽ പ്രതികരണം ആരാഞ്ഞിരുന്നു. ഇത് കേന്ദ്രം യുപിഐ സേവനങ്ങൾക്ക് പണം ഈടാക്കാൻ പ്ലാറ്റ്ഫോമുകൾക്ക് അവസരം ഒരുക്കുകയാണെന്നുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. 


"ഡിജിറ്റൽ പേയ്മെന്റ് മേഖലയുടെ വളർച്ചയ്ക്കായി കഴിഞ്ഞ വർഷം സർക്കാരിർ സാമ്പത്തിക സഹായം പുറപ്പെടുവിച്ചിരുന്നു. അത് ഈ വർഷം തുടരുകയും ചെയ്തു. ഡിജിറ്റൽ പണമിടപാട് മേഖലയുടെ വികസനത്തിന് കേന്ദ്രത്തിന്റെ സഹായം തുടരും" ധനകാര്യ മന്ത്രാലയം ട്വിറ്ററിൽ കൂട്ടിച്ചേർത്തു. സംഭവത്തിൽ ആർബിഐയും വിശദീകരണവുമായി രംഗത്തെത്തിയിരുന്നു.


ALSO READ : Netflix Subscription : നെറ്റ്ഫ്ലിക്സ് സബ്‌സ്‌ക്രിപ്ഷൻ നിർത്തലാക്കേണ്ടതെങ്ങനെ? അറിയേണ്ടതെല്ലാം



യുപിഐ ഇടപാടുകൾക്ക് പണം ഈടക്കരുതെന്ന് സർക്കാർ 2020 ജനുവരി ഒന്ന് മുതൽ സർക്കാർ നിർദേശം നൽകിയതാണ്. അത് നീക്കം ചെയ്തിട്ടില്ല. പൊതുജനങ്ങളിൽ നിന്നും അഭിപ്രായമെടുത്തത് മാത്രമാണെ്ന് ആർബിഐ അറിയിച്ചു.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.