ചെറുതുരുത്തി: മയക്കുമരുന്ന് സംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ മര്‍ദിച്ച് കൊന്ന് ഭാരതപ്പുഴയില്‍ തള്ളി. നിലമ്പൂര്‍ വഴിക്കടവ് കുന്നുമ്മല്‍ സൈനുല്‍ ആബിദിനെയാണ് കൊന്നത്. പുഴയില്‍ മൃതദേഹം കണ്ടെത്തിയത് ചൊവ്വാഴ്ച രാവിലെയായിരുന്നു.
Also Read: ഡോ. മൻമോഹൻ സിംഗിന്റെ വിയോഗം: രാജ്യത്ത് 7 ദിവസത്തെ ദുഃഖാചരണം
വിദഗ്ധ പരിശോധനയ്ക്ക് ശേഷമാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്. സംഭവത്തിൽ ആറു പേരെ ചെറുതുരുത്തി പോലീസ് അറസ്റ്റു ചെയ്തിട്ടുണ്. ചെറുതുരുത്തി വെട്ടിക്കാട്ടിരി കലാമണ്ഡലത്തിനു സമീപം ലക്ഷംവീട് കോളനിയില്‍ പാളയംകോട്ടക്കാരന്‍ വീട്ടില്‍ ഷജീര്‍, സഹോദരന്‍ റജീബ്, ചെറുതുരുത്തി പുതുശ്ശേരി കമ്പനിപ്പടി ചോമയില്‍ വീട്ടില്‍ സുബൈര്‍, ചെറുതുരുത്തി ഗവ. ഹൈസ്‌കൂളിനു സമീപം കല്ലായിക്കുന്നത്ത് വീട്ടില്‍ അഷ്‌റഫ്, ചെറുതുരുത്തി പുതുശ്ശേരി പള്ളിത്താഴത്ത് വീട്ടില്‍ അബ്ദുള്‍ ഷെഹീര്‍, പുതുശ്ശേരി കമ്പനിപ്പടി അന്തിയംകുളം വീട്ടില്‍ മുഹമ്മദ് ഷാഫി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Also Read: പുതുവർഷത്തിൽ ശുക്രൻ 10 തവണ രാശി മാറും; ഈ രാശിക്കാരുടെ സമ്പത്ത് ഇരട്ടിക്കും!
ഇവർ മയക്കുമരുന്ന് കേസുകൾ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതികളാണ്. മൃതദേഹം കണ്ടെത്തിയ ചെറുതുരുത്തി പുതുശ്ശേരി ശ്മശാനത്തിന് തൊട്ടടുത്തെ പുഴയോരത്തെ പ്രദേശം മയക്കുമരുന്നു സംഘങ്ങളുടെ സ്ഥിരകേന്ദ്രമാണ്. വില കൂടിയ ഒരു ലോക്കറ്റ് സൈനുൽ ആബിദ് മോഷ്ടിച്ചുവെന്നാരോപിച്ച സംഘം ഇയാളെ ഇവിടേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് ഇയാളെ പുഴയുടെ തീരത്തു കൊണ്ടുപോയി ചോദ്യം ചെയ്യുകയും മരകഷണങ്ങളും വടിയും ഉപയോഗിച്ച് സംഘം ആബിദിനെ മർദിച്ചു. തുടർന്ന് ബോധരഹിതനായ ആബിദിനെ വെള്ളത്തിൽ മുക്കിപ്പിടിച്ചു മരിച്ചെന്ന് മനസിലായപ്പോൾ ഉപേക്ഷിക്കുകയായിരുന്നു. മർദ്ദനത്തിൽ വാരിയെല്ലുകൾ പൊട്ടി ആന്തരികാവയവങ്ങളിൽ കുത്തിക്കയറിയാൻ മരണം സംഭവിച്ചതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.