സക്കൻഡ് ഹാൻഡ് കാർ വിൽക്കാൻ ഒരുങ്ങുകയാണോ? ഈ കാര്യങ്ങൾ ശ്രദ്ധിക്കണം
പ്രത്യേകിച്ചും വിൽക്കുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട് കാര്യങ്ങൾ, നിലവിൽ മാർക്കറ്റിലുള്ള കാറിന്റെ വില, ആർക്ക് വിൽക്കണം അങ്ങനെ നിരവധി കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്.
Car Selling Tips : സ്വന്തം കാർ വിൽക്കുകയെന്നത് വളരെയധികം വിഷമകരമായ ഒരു അവസ്ഥയായിരുക്കും. അതും ഓർമ്മകളും അത് സ്വന്തമാക്കുനുള്ള കഷ്ടപാടുകളെല്ലാം എല്ലാ അറിഞ്ഞ് നമ്മുടെ കൂടെ യാത്ര ചെയ്യുന്ന മറ്റൊരു വസ്തു കാണില്ല എന്ന് തന്നെ പറയാം. അങ്ങനെ നമ്മുടെ സ്വന്തം കാർ വിൽക്കുന്നതിന് മുമ്പ് നാം മാനസികമായും അതോടൊപ്പം മറ്റ് ചില കാര്യങ്ങളിൽ തയ്യറെടുക്കേണ്ടതാണ്. പ്രത്യേകിച്ചും വിൽക്കുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട് കാര്യങ്ങൾ, നിലവിൽ മാർക്കറ്റിലുള്ള കാറിന്റെ വില, ആർക്ക് വിൽക്കണം അങ്ങനെ നിരവധി കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്.
അങ്ങനെ ഒരു തീരുമാനം എടുക്കുന്നതിന് മുമ്പ് ഈ 5 കാര്യങ്ങൾ കരുതുന്നത് നന്നാകും
ALSO READ : Best Budget Cars| പരമാവധി അഞ്ച് ലക്ഷം വരെ മുടക്കാം, എല്ലാം കൊണ്ടും മികച്ച കാറുകൾ
വാഹന മാർക്കറ്റ് കുറിച്ചൊന്ന് പഠിക്കുക
വാഹന വ്യവസായം ഒരു വേഗതയേറിയ മാർക്കറ്റ്, കാറുമായി ബന്ധപ്പെട്ട വസ്തുക്കളുടെ വിലയും എപ്പോഴും മാറികൊണ്ടിരിക്കും. അതുപോലെ തന്നെ നിങ്ങളുടെ കാറിന്റെ യഥാർത്ഥ വിലയും മാറുന്നതാണ്. അതിനാൽ, നിങ്ങളുടെ കാറിന്റെ വില നിർണ്ണയിക്കാൻ നിങ്ങൾ ശ്രദ്ധിരിച്ചിക്കേണ്ടതാണ് അതുപോലെ തന്നെ മാർക്കറ്റിനെ കുറിച്ച് പഠിക്കുകയും ചെയ്യേണ്ടതാണ്. നിങ്ങളുടെ കാറിന് സമാന മോഡലുകളുടെ വില അറിഞ്ഞിരിക്കുന്നതിലൂടെ അതിന്റെ മാർക്കറ്റ് വിലയെ കുറിച്ച് വ്യക്തമായ ചിത്രം നൽകുന്നതാണ്
എല്ലാ രേഖകളും കൈയ്യിൽ തന്നെ കരുതുക
ഒരു സക്കൻഡ് ഹാൻഡ് കാർ വിൽക്കുന്നതിന് ഏറ്റവും ആവശ്യം അതുമായി ബന്ധപ്പെട്ട രേഖകളാണ്, പ്രധാനമായും രജിസ്ട്രേഷൻ സർട്ടിഫിക്കേറ്റ് (RC Book), ഇൻഷുറൻസ് പേപ്പറുകൾ, പുക പരിശോധന സർട്ടിഫിക്കേറ്റ് തുടങ്ങിയ വിൽക്കാൻ തീരുമാനിക്കുന്നതിന് മുമ്പ് കൃത്യമാണോ എന്ന് പരിശോധിക്കുക. ഇനി വാഹനം വിറ്റ് കഴിഞ്ഞാൽ ഉടൻ തന്നെ അതിന്റെല ഉടമസ്ഥവകാശം എല്ലാം വാങ്ങിയാളുടെ പേരിലേക്ക് മാറ്റുക.
കാർ സർവീസ് ചെയ്തതിന് ശേഷം വിൽക്കുക
വൃത്തി പോലെ തന്നെയാണ് കാറിന്റെ എല്ലാ മെഷീന്റെയും പ്രവർത്തനം സർവീസ് ചെയ്യുന്നതിലൂടെ വാഹനത്തിന്റെ കുറവുകൾ എന്തെല്ലാമാണെന്ന് മനസ്സിലാക്കാൻ സാധിക്കുന്നതാണ്. ഇനി നിങ്ങളുടെ കാറിന് ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടെന്ന് വാങ്ങിക്കാൻ വരുന്നയാൾക്ക് മനസ്സിലായാൽ അത് നിങ്ങൾ നിർണിയിക്കുന്ന വിലയെ ബാധിക്കുന്നതാണ്. വിൽക്കുന്നതിന് മുമ്പ് എഞ്ചിന്റെ പ്രവർത്തനം, ഒയിൽ, കൂളന്റ് തുടങ്ങിയവയെല്ലാം പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതാണ്.
കാർ ഇൻഷ്വർ ചെയ്യുന്നത് വില നിർണയത്തെ സഹായിക്കും
സക്കൻഡ് ഹാൻഡ് കാർ വിൽക്കുമ്പോൾ ഇൻഷ്വർ ചെയ്ത കാറുകൾക്ക് വില അധികം ലഭിക്കുമെന്ന് നിങ്ങൾക്ക് അറിയുമോ? അതെ, നിങ്ങൾക്ക് കാർ ഇൻഷുറൻസ് ഉള്ളപ്പോൾ, അതിന് നിങ്ങൾ അർഹിക്കുന്ന വില ലഭിക്കാൻ അത് സഹായിക്കും. കൂടാതെ, ഒരു മുൻകൂർ ഉടമസ്ഥതയിലുള്ള കാർ വാങ്ങിയതിന് ശേഷം, പുതിയ ഉടമയ്ക്ക് ആദ്യത്തെ 14 ദിവസത്തിനുള്ളിൽ ഇൻഷുറൻസ് കമ്പനിക്ക് നേരിട്ട് അപേക്ഷിച്ച് ഇൻഷുറൻസ് പോളിസി അവരുടെ പേരിലേക്ക് മാറ്റണമെന്ന് മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 157 പറയുന്നുണ്ട്.
ALSO READ : Maruti Suzuki | അടുത്ത മാസം മുതൽ മാരുതി സുസൂക്കി കാറുകളുടെ വില വർധിപ്പിക്കും
നല്ലത് പോലെ അവതരിപ്പിക്കുക
ഓൺലൈൻ പോർട്ടലുകൾ വഴി നിങ്ങളുടെ കാർ വിൽക്കാനാണ് നിങ്ങൾ പോകുന്നതെങ്കിൽ , കാറിന്റെ നല്ല ഫോട്ടോയെടുത്ത് കാറിന്റെ വിവരണം നൽകാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്യ അത് വാങ്ങാൻ ആഗ്രഹിക്കുന്നയാളുടെ ശ്രദ്ധ ആകർഷിക്കാൻ സഹായിക്കും.
നിങ്ങളുടെ കാർ വിൽക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമായി തോന്നിയേക്കാം, എന്നാൽ ശരിയായ സമീപനം അതിനെ സുഗമമായ യാത്രയാക്കും.
സന്തോഷകരമായ ഒരു വിൽപന !!!!
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...