Car Price Hike | മാരുതി സുസൂക്കി മാത്രമല്ല, ടാറ്റയും ഹോണ്ടയും റെനോയും അടുത്ത മാസം മുതൽ കാറുകളുടെ വില വർധിപ്പിക്കും

കാർ വിപണിയിൽ ഒന്നാം സ്ഥാനത്തുള്ള മാരുതി സുസൂക്കിയും മറ്റ് ആഢംബർ കാർ നിർമാതാക്കളായ ഔഡിയും മേഴ്സിഡിസും അടുത്തമാസം തങ്ങളുടെ വാഹനങ്ങളുടെ വില വർധിപ്പിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Dec 5, 2021, 08:11 PM IST
  • വാഹനനിർമാണത്തിനുള്ള ഉത്പനങ്ങളുടെ വില വർധിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.
  • വില വർധിപ്പിക്കുന്നതോടെ നിർമാണ ചിലവിന്മേലുള്ള നഷ്ടം കുറയ്ക്കാൻ സാധിക്കുമെന്നാണ് ടാറ്റ മോട്ടേഴ്സ് അറിയിക്കുന്നത്.
Car Price Hike | മാരുതി സുസൂക്കി മാത്രമല്ല, ടാറ്റയും ഹോണ്ടയും റെനോയും അടുത്ത മാസം മുതൽ കാറുകളുടെ വില വർധിപ്പിക്കും

ന്യൂ ഡൽഹി: ഉത്പാദന ചിലവ് വർധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിലെ പ്രമുഖ വാഹനനിർമാതാക്കളായ ടാറ്റയും ഹോണ്ടയും റെനെയും തങ്ങളുടെ അടുത്തമാസം മുതൽ തങ്ങളുടെ വാഹനങ്ങളുടെ വില വർധിപ്പിക്കുന്നു. 2022 ജനുവരി മുതലാണ് പുതിയ വില പ്രബല്യത്തിൽ വരുന്നത്. 

കാർ വിപണിയിൽ ഒന്നാം സ്ഥാനത്തുള്ള മാരുതി സുസൂക്കിയും മറ്റ് ആഢംബർ കാർ നിർമാതാക്കളായ ഔഡിയും മേഴ്സിഡിസും അടുത്തമാസം തങ്ങളുടെ വാഹനങ്ങളുടെ വില വർധിപ്പിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. 

ALSO READ : Maruti Suzuki | അടുത്ത മാസം മുതൽ മാരുതി സുസൂക്കി കാറുകളുടെ വില വർധിപ്പിക്കും

ഓരോ മോഡലുകൾക്ക് ഒരു തരത്തിലാണ് വില വർധിപ്പിക്കാൻ മാരുതി സുസൂക്കി തീരുമാനിച്ചിരിക്കുന്നത്. എന്നാൽ മേഴ്സിഡിസ് ബെൻസാകട്ടെ തിരഞ്ഞെടുത്ത മോഡലുകൾക്ക് 2 ശതമാനമാണ് വില വർധിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അതേസമയം ഔഡി മൂന്ന് ശതമാനം വിലയാണ് തങ്ങളുടെ വാഹനങ്ങൾക്ക് കൂട്ടാൻ തീരുമാനിച്ചിരിക്കുന്നത്.

ALSO READ : Maruti Diesel | ഉടനെ പുതിയ ഡീസൽ വേരിയൻറില്ല, പെട്രോൾ സി.എൻ.ജി ഒാപ്ഷനുകളിൽ ശ്രദ്ധിക്കാൻ മാരുതി

വാഹനനിർമാണത്തിനുള്ള ഉത്പനങ്ങളുടെ വില വർധിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. വില വർധിപ്പിക്കുന്നതോടെ നിർമാണ ചിലവിന്മേലുള്ള നഷ്ടം കുറയ്ക്കാൻ സാധിക്കുമെന്നാണ് ടാറ്റ മോട്ടേഴ്സ് അറിയിക്കുന്നത്. 

ALSO READ : S-Cross Facelift | അടിമുടി മാറ്റങ്ങളുമായി സുസുക്കി എസ് ക്രോസ് - ചിത്രങ്ങൾ

വില വർധിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്ന എല്ലാ കമ്പനികളും ഇതെ കാരണം തന്നെയാണ് അറിയിക്കുന്നത്. എന്നാൽ എത്ര ശതമാനം വിലയാണ് വർധിപ്പിക്കുന്നത് ഇതുവരെ ഈ സ്ഥാപനങ്ങൾ തീരുമാനിച്ചിട്ടില്ല. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News