ഓസ്‌ട്രേലിയ: പ്രതിമാസം 1.1 കോടി വരുമാനമുള്ള തൻറെ കമ്പനിയിൽ നിന്നും 11-കാരിയായ ഉടമ വിരമിക്കാൻ ഒരുങ്ങുകയാണ്. ഓസ്‌ട്രേലിയയിലാണ് സംഭവം. പിക്‌സി കർട്ടിസ് എന്ന കുട്ടിയാണ് തൻറെ കമ്പനി ജീവിതത്തിന് താത്കാലിക വിരാമമിടുന്നത്. ഹെയർ ബോയും ഹെഡ്‌ബാൻഡും അടക്കം ടോയ്സുകളെല്ലാം വിൽക്കുന്ന ഒാൺ ലൈൻ കമ്പനിയുടെ ഉടമയാണ് കക്ഷി. 


COMMERCIAL BREAK
SCROLL TO CONTINUE READING

പിക്‌സ് എന്ന കമ്പനിയുടെ മാസ വരുമാനം ആകട്ടെ ഏതാണ്ട്  133,000 ഡോളർ. കുട്ടിയുടെ മാതാവും ഓസ്‌ട്രേലിയയിലെ ബിസിനസുകാരിയായ റോക്‌സി ജാസെങ്കോയാണ് ബിസിനിസിന് പിക്‌സിയെ പ്രോത്സാഹിപ്പിച്ചത്. ഇത് മെച്ചപ്പെട്ടു 77 ലക്ഷത്തിൽ നിന്ന് കോടിയിലേക്ക് വരുമാനം എത്തി.തൻറെ ഇൻസ്റ്റഗ്രാമാണ് സാധനങ്ങൾ വിൽക്കാൻ പിക്സി ഉപയോഗിച്ചത്. നിലവിൽ 1 ലക്ഷത്തോളം ഫോളോവേഴ്സാണ് പിക്സിക്ക് സ്വന്തമായുള്ളത്.


Also Read: Secret Home Movie: 12ത് മാനിലെ ആ മൂന്ന് താരങ്ങൾ വീണ്ടും ഒന്നിക്കുന്നു; സീക്രട്ട് ഹോം പോസ്റ്റർ


പാൻഡമിക് കാലത്ത് ആരംഭിച്ച ബിസിനസ് ഇപ്പോൾ വമ്പൻ ലാഭത്തിലാണ്. ഹൈസ്കൂൾ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പിക്സിയുടെ താത്കാലിക വിരമിക്കൽ. അതിനിടയിൽ ഏതാണ്ട് 48 ലക്ഷം വില വരുന്ന മെഴ്സിഡസ് ബെൻസ് ജിഐയും പിക്സി സ്വന്തമാക്കി. 


തൻറെ 11-ാം വയസ്സിൻറെ പിറന്നാൾ പാർട്ടിക്ക് മാത്രം പിക്സി ചിലവാക്കിയത് 23 ലക്ഷം രൂപയാണത്രെ. എന്തായാലും കൊച്ചു കോടീശ്വരി മാധ്യമങ്ങളിലും വൈറലാണ്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.