Secret Home Movie: 12ത് മാനിലെ ആ മൂന്ന് താരങ്ങൾ വീണ്ടും ഒന്നിക്കുന്നു; സീക്രട്ട് ഹോം പോസ്റ്റർ

ഒരു ത്രില്ലർ ചിത്രമായിരിക്കും സീക്രട്ട് ഹോം എന്നാണ് പോസ്റ്ററിൽ നിന്ന് വ്യക്തമാകുന്നത്. ഓരോ വീട്ടിലും രഹസ്യങ്ങളുണ്ട് എന്ന ടാ​ഗ്ലൈനാണ് നൽകിയിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Feb 28, 2023, 08:23 AM IST
  • അനിൽ കുര്യൻ ആണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.
  • അജയ് ഡേവി കാച്ചപ്പിള്ളിയാണ് ഛായാ​ഗ്രഹണം നിർവഹിച്ചിരിക്കുന്നത്.
  • സം​ഗീതവും പശ്ചാത്തല സം​ഗീതവും ഒരുക്കിയിരിക്കുന്നത് ശങ്കർ ശർമ്മയാണ്.
Secret Home Movie: 12ത് മാനിലെ ആ മൂന്ന് താരങ്ങൾ വീണ്ടും ഒന്നിക്കുന്നു; സീക്രട്ട് ഹോം പോസ്റ്റർ

ശിവദ, ചന്തുനാഥ്, അനു മോഹൻ എന്നിവർ വീണ്ടും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് സീക്രട്ട് ഹോം (Secret Home). അഭയകുമാർ കെ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറക്കി. ഒരു ത്രില്ലർ ചിത്രമായിരിക്കും സീക്രട്ട് ഹോം എന്നാണ് പോസ്റ്ററിൽ നിന്ന് വ്യക്തമാകുന്നത്. ഓരോ വീട്ടിലും രഹസ്യങ്ങളുണ്ട് എന്ന ടാ​ഗ്ലൈനാണ് നൽകിയിരിക്കുന്നത്. വൗവ് സിനിമാസിന്റെ (wow cinemas) ബാനറിൽ സന്തോഷ് ത്രിവിക്രമൻ ആണ് ചിത്രം നിർമ്മിക്കുന്നത്. ശിവദ, ചന്തുനാഥ്, അനു മോഹൻ എന്നിവർക്ക് പുറമെ അപർണ ദാസും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 

അനിൽ കുര്യൻ ആണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. അജയ് ഡേവി കാച്ചപ്പിള്ളിയാണ് ഛായാ​ഗ്രഹണം നിർവഹിച്ചിരിക്കുന്നത്. സം​ഗീതവും പശ്ചാത്തല സം​ഗീതവും ഒരുക്കിയിരിക്കുന്നത് ശങ്കർ ശർമ്മയാണ്. നാളെ മാർച്ച് ഒന്നിന് സിനിമയുടെ ചിത്രീകരണം തുടങ്ങും. രാജേഷ് രജേന്ദ്രനാണ് എഡിറ്റർ. ലൈൻ പ്രൊഡ്യൂസർ: ഷിബു ജോബ്. മേക്കപ്പ: മനു മോഹൻ, കോസ്റ്റ്യൂം: സൂര്യ ശേഖർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: പ്രശാന്ത് വി മേനോൻ.

മോഹൻലാലിന്റെ 12ത് മാനിലെ പ്രധാന കഥാപാത്രങ്ങളായിരുന്നു ശിവദയും ചന്തുനാഥും അനു മോഹനും. അതിന് ശേഷം മൂവരും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് സീക്രട്ട് ഹോം. ജീത്തു ജോസഫ് ആയിരുന്നു 12ത് മാൻ സംവിധാനം ചെയ്തത്. അനു സിത്താര, പ്രിയങ്ക, അനുശ്രീ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഡിസ്നി ഹോട്ട്സ്റ്റാറിൽ ചിത്രം സ്ട്രീം ചെയ്യുന്നുണ്ട്. 

Nalla Samayam OTT : നല്ല സമയത്തിന്റെ ഒടിടി റിലീസ് എപ്പോൾ? സംവിധായകൻ ഒമർ ലുലു വ്യക്തമാക്കുന്നു

റിലീസായി നാല് ദിവസങ്ങൾക്കുള്ളിൽ തിയറ്ററുകളിൽ നിന്നും പിൻവലിക്കേണ്ടി വന്ന ചിത്രമാണ് ഒമർ ലുലുവിന്റെ നല്ല സമയം. ചിത്രത്തിന്റെ ട്രെയിലറിൽ മാരക ലഹരി മരുന്നായ എംഡിഎംഎയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ ദൃശ്യങ്ങൾ കാണിച്ചു എന്ന പേരിലാണ് എക്സൈസ് വകുപ്പ് നല്ല സമയത്തിന്റെ അണിയറപ്രവർത്തകർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് ഡിസംബർ 30ന് റിലീസായ ചിത്രം ജനുവരി രണ്ടിന് തിയേറ്ററുകളിൽ നിന്നും പിൻവലിക്കുകയായിരുന്നു. അതിന് പിന്നാലെ നല്ല സമയം ഒടിടിയിൽ ഉടൻ എത്തുമെന്ന് ഒമർ ലുലു സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. മാസം രണ്ട് പിന്നിടുമ്പോഴും നല്ല സമയത്തിന്റെ ഒടിടി റിലീസ് മാത്രം നടന്നില്ല.

ഇപ്പോഴിതാ സംവിധായകൻ നല്ല സമയത്തിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ അപ്ഡേറ്റ് നൽകിയിരിക്കുകയാണ് സംവിധായകൻ ഒമർ ലുലു. സിനിമയ്ക്കെതിരെ കേസുള്ളതിനാലാണ് ചിത്രത്തിന്റെ ഡിജിറ്റൽ റിലീസ് വൈകുന്നതെന്ന് ഒമർ ലുലു തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. വിസ്താരം പുർത്തിയായിയെന്നും വിധി വന്നതിന് ശേഷം ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിക്കുന്നതാണെന്ന് സംവിധായകൻ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News