സംസ്ഥാന സർക്കാർ നൽകുന്ന ക്ഷേമപെൻഷന്റെ അടുത്ത കുടിശ്ശിക ഈ മാസം (ഏപ്രിൽ) പത്താം തീയതി മുതൽ നൽകി തുടങ്ങും. വിഷു പ്രമാണിച്ച് രണ്ടുമാസത്തെ ക്ഷേമപെൻഷനാണ് ഏപ്രിൽ പത്താം തീയതി മുതൽ വിതരണം ചെയ്യുന്നതെന്ന് സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. ഒരു മാസം 1,600 രൂപയാണ് സംസ്ഥാന സർക്കാർ ക്ഷേമപെൻഷനായി നൽകുന്നത്. രണ്ട് മാസത്തെ കുടിശ്ശിക ഒരുമിച്ച് നൽകുമ്പോൾ 3,200 രൂപയാണ് സർക്കാർ പത്താം തീയതി ക്ഷേമപെൻഷൻ ഉപയോക്താക്കൾക്ക് നൽകുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

സംസ്ഥാനത്തെ 60 ലക്ഷത്തോളം വരുന്ന ക്ഷേമപെൻഷൻ ഉപയോക്താക്കൾക്ക് നൽകുന്ന വിഷുകൈനീട്ടമാണിതെന്ന് മന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. പെൻഷൻ വിതരണത്തിനായി സർക്കാർ 1871 കോടി അനുവദിച്ചു. ഫെബ്രുവരി 24നായിരുന്നു ഏറ്റവും അവസാനമായി സംസ്ഥാന സർക്കാർ ക്ഷേമപെൻഷൻ വിതരണം ചെയ്തത്. 1600 രൂപയാണ് പ്രതിമാസം പെൻഷനായി സംസ്ഥാന സർക്കാർ നൽകുന്നത്. 62 ലക്ഷം പേരാണ് സംസ്ഥാന സർക്കാരിന്റെ ക്ഷേമപെൻഷൻ ഉപയോക്താക്കൾ.


ALSO READ : Kerala Lottery Result 2023 : ഒന്നാം സമ്മാനം ഒരു കോടി രൂപ; ഫിഫ്റ്റി-ഫിഫ്റ്റ് ഭാഗ്യക്കുറി ഫലം ഉടൻ


വർഷാന്ത്യ ചെലവുകൾ വിജയകരമായി പൂർത്തീകരിച്ചതിനു തൊട്ടു പിന്നാലെ  കേരളത്തിലെ സാധാരണക്കാരായ 62 ലക്ഷം ജനങ്ങളിലേക്ക് രണ്ടുമാസത്തെ ക്ഷേമപെൻഷൻ ഒരുമിച്ചെത്തിച്ചുകൊണ്ട്  ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ജനപക്ഷ നിലപാട് ഉയർത്തിപ്പിടിക്കുകയാണ് സർക്കാരെന്ന് മന്ത്രി അറിയിച്ചു.


പെൻഷൻ നിന്ന് പോകാതിരിക്കാൻ വരുമാന സർട്ടിഫിക്കേറ്റ് സമർപ്പിക്കണം


ക്ഷേമപെൻഷൻ ലഭിക്കുന്നത് തുടരണമെങ്കിൽ പെൻഷൻ ഉപയോക്താക്കൾ വരുമാന സർട്ടിഫിക്കേറ്റ് ഹജരാക്കണം. പഞ്ചായത്തിൽ വരുമാന സർട്ടിഫിക്കേറ്റ് ഹജരാക്കേണ്ടതാണ്. അല്ലാത്തപക്ഷം ക്ഷേമപെൻഷൻ ലഭിക്കുന്നത് നിന്ന് പോകും.


അനർഹരായ ക്ഷേമപെൻഷൻ ഉപയോക്താക്കളെ കണ്ടെത്തുന്നതിന് വേണ്ടിയാണ് സംസ്ഥാന സർക്കാർ വരുമാന സർട്ടിഫിക്കേറ്റ് സമർപ്പിക്കാൻ നിർദേശം നൽകിയിരിക്കുന്നത്. വർഷത്തിൽ ഒരു ലക്ഷത്തിൽ താഴെ വരുമാനം ഉള്ളവർക്ക് മാത്രമെ ഇനി മുതൽ ക്ഷേമ പെൻഷൻ നൽകൂ. കഴിഞ്ഞ വർഷം രണ്ട് ഏക്കർ അധികം വസ്തുവകകൾ ഉള്ള 9600 പേർ ക്ഷേമപെൻഷന്റെ ഉപയോക്തക്കളാണ് ധനവകുപ്പ് കണ്ടെത്തിയിരുന്നു. ഇവരിൽ ചിലർ സർക്കാരിന്റെ റബ്ബർ സബ്സിഡിയും മറ്റ് ആനുകൂല്യങ്ങളും കൈപ്പറ്റിയതായി കണ്ടെത്തിട്ടുണ്ട്. അതേതുടർന്നാണ് കൃത്യമായ വരുമാന സർട്ടിഫിക്കേറ്റ് ഹജരാക്കാൻ സംസ്ഥാന സർക്കാർ നിർദേശിക്കുന്നത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ