ജിയോയ്ക്ക് വെല്ലുവിളി ഉയർത്തി 4G, 5G എന്നിവയുടെ ദീർഘ കാല കരാറുകൾ പൂർത്തീകരിക്കാനൊരുങ്ങി വോഡഫോൺ ഐഡിയ.  4G, 5G എന്നിവയുടെ കരാറുകൾ ഉടൻ പൂർത്തീകരിക്കുമെന്ന് വോഡഫോണ്‍ ഐഡിയ സിഇഒ അക്ഷയ മൂന്ദ്ര പറഞ്ഞു. 4G,5G വിപുലീകരണത്തിനായി നിരവധി പദ്ധതികൾ ചർച്ച ചെയ്യുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഒരു മാസത്തിനുള്ളില്‍ അത് ചെയ്യാനാകുമെന്ന പ്രതീക്ഷയിലാണ് വോഡഫോണ്‍ ഐഡിയ എന്നും അദ്ദേഹം വ്യക്തമാക്കി. വിഐയുടെ ഈ നീക്കം ജിയോ, എയർടെൽ എന്നീ ടെലികോം കമ്പനികൾക്ക് വെല്ലുവിളിയാകുമെന്നാണ് റിപ്പോർട്ട്.
 
ഫോളോ ഓണ്‍ പബ്ലിക്ക് ഓഫര്‍ വഴി ഏപ്രിലില്‍ സമാഹരിച്ച പണം ഉപയോഗിച്ച് 4G ഉപകരണങ്ങള്‍ക്കായുള്ള ആദ്യ ഓര്‍ഡറുകള്‍ കൊടുത്തുവെന്നും മൂന്ദ്ര അറിയിച്ചു. ഫോളോ ഓണ്‍ പബ്ലിക്ക് ഓഫര്‍ വഴി 18,000 കോടി രൂപയാണ് വിഐ സമാഹരിച്ചത്. ഇന്ത്യയില്‍ ഇത്തരം ഒരു ധനസമാഹരണത്തിലൂടെ ലഭിക്കുന്ന വലിയ തുകയാണിത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Read Also: അ‍ർജുൻ മിഷൻ: ഈശ്വർ മൽപെയുടെ നേതൃത്വത്തിൽ ഇന്ന് തിരച്ചിൽ പുനരാരംഭിക്കും


പുതിയ പദ്ധതികള്‍ തീരുമാനിക്കുകയും കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കുകയാണെന്നും അ​ദ്ദേഹം പറഞ്ഞു. ചര്‍ച്ചകളുടെ ഭാഗമായി കമ്പനി 5G റോള്‍ ഔട്ട് പ്ലാന്‍ അന്തിമമാക്കുകയാണ്. അതിനാല്‍ വരും പാദത്തില്‍ ഡെലിവറികള്‍ ആരംഭിക്കാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. യുഎസ് ആസ്ഥാനമായ മാവെനീര്‍, കൊറിയ ആസ്ഥാനാമയ സാംസങ്, യൂറോപ്യന്‍ ടെലികോം ഉപകരണ വിതരണക്കാരായ എറിക്‌സണ്‍, നോക്കിയ എന്നിവരുമായി ദീര്‍ഘകാല കരാറുകള്‍ ചര്‍ച്ച ചെയ്യുകയാണ്. നെറ്റ് വര്‍ക്ക് നവീകരണത്തിന്റെ ഭാഗമായി ചില ഹാര്‍ഡ് വെയറുകളും സോഫറ്റ് വെയറുകലും ഓര്‍ഡര്‍ ചെയ്തുവെന്ന് മൂന്ദ്ര പറഞ്ഞു.
  
താരിഫ് വര്‍ദ്ധനയ്ക്ക് ശേഷം വോഡഫോണ്‍ ഐഡിയ പ്രീപെയ്ഡ് ഉപയോക്താക്കള്‍ ബിഎസ്എൻഎൽലേക്ക് പോര്‍ട്ട് ചെയ്യുന്നതായി ശ്രദ്ധയിൽ പെട്ടുവെന്ന് അക്ഷയ മൂന്ദ്ര പറഞ്ഞു. അടുത്തിടെ രാജ്യത്തെ മുന്‍നിര ടെലികോം കമ്പനികളായ റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വിഐ എന്നിവ മൊബൈല്‍ താരിഫുകള്‍ 11-25 % കൂട്ടിയിരുന്നു. എന്നാല്‍ ബിഎസ്എന്‍എല്‍ വര്‍ദ്ധിപ്പിച്ചിരുന്നില്ല.


അതേസമയം കമ്പനി മൂന്നാം പാദത്തിലെ ഫലങ്ങള്‍ പുറത്ത് വിട്ട് ഒരുദിവസത്തിന് ശേഷം നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ വോഡഫോണ്‍ ഐഡിയയുടെ ഓഹരി വില 3.37 % ഇടിഞ്ഞ് 15.47 രൂപയില്‍ ക്ലോസ് ചെയ്തു. 4G ഉപഭോക്താക്കളുടെ കൂട്ടിച്ചേര്‍ക്കലിന് ശേഷം  6.432 കോടി രൂപയുടെ നഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്