ബംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനായി മത്സ്യത്തൊഴിലാളി ഈശ്വര്‍ മല്‍പെയുടെ നേതൃത്വത്തില്‍ നടന്ന തിരച്ചില്‍ ഇന്നും തുടരുമെന്ന് റിപ്പോർട്ട്. മത്സ്യത്തൊഴിലാളിയായ പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെയുടെ നേതൃത്വത്തിലുള്ള സംഘം, എൻഡിആർഎഫ് , എസ്ഡിആർഎഫ് എന്നിവ സംയുക്തമായാണ് ഇന്ന് തിരച്ചിൽ നടത്തുക. ഇവർക്കൊപ്പം നാവികസേനയും പങ്കെടുക്കും.
Also Read: ചക്രവാതചുഴിയും ന്യുനമർദ്ദ പാത്തിയും: സംസ്ഥാനത്ത് ഇന്ന് മഴ കടുക്കും; 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്
കാലാവസ്ഥയും ഒഴുക്കും അനുകൂലമെങ്കിൽ മാത്രമേ ഇന്ന് നാവികസേനയുടെ ഡൈവിംഗ് സംഘം പുഴയിലിറങ്ങി മുങ്ങി പരിശോധന നടത്തൂ എന്നാണ് റിപ്പോർട്ട്. നാവിക സേനാംഗങ്ങളെ സഹായിക്കാനായി കരസേനയുടെ ചെറു ഹെലികോപ്റ്റർ തിരച്ചിലിനായി ഇന്ന് എത്തും. ഇന്നലെ ഈശ്വർ മൽപെ നടത്തിയ തിരച്ചിലിൽ അർജുൻ്റെ ലോറിയുടെ ഹൈഡ്രോളിക് ജാക്കിയും ടാങ്കർ ലോറിയുടെ ചില ഭാഗങ്ങളും കണ്ടെത്തിയിരുന്നു.
Also Read: കേന്ദ്ര ജീവനക്കാർക്കും പെൻഷൻകാർക്കും സെപ്റ്റംബറിൽ ബമ്പർ സമ്മാനം; DA വർദ്ധനവും കുടിശ്ശികയും...
ഇന്ന് അര്‍ജുൻ ഓടിച്ചിരുന്ന ലോറി കണ്ടെത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ആത്മവിശ്വാസമുണ്ടെന്നും ഈശ്വര്‍ മല്‍പെ ഇന്നലെ പ്രതികരിച്ചിരുന്നു. ഇന്ന് കൂടുതല്‍ ആളുകളെ എത്തിച്ച് വിപുലമായ തിരച്ചിൽ നടത്തും. ഇന്നലെ വൈകിട്ട് രണ്ടു മണിക്കൂറോളമാണ് തിരച്ചില്‍ നടത്തിയത്. ഇന്ന് നല്ല വെയിലുള്ള സമയത്ത് തിരച്ചില്‍ നടത്തിയാല്‍ കൂടുതല്‍ ഗുണകരമായേക്കുമെന്നാണ് ഈശ്വര്‍ മല്‍പെ പറഞ്ഞത്. ലോറി ഇന്ന് കണ്ടെത്തുമെന്ന പ്രതീക്ഷയുണ്ടെന്നും പുഴയുടെ അടിയൊഴുക്ക് കുറഞ്ഞിട്ടുണ്ടെന്നും മുങ്ങിതാഴുമ്പോള്‍ അടിഭാഗം കാണാനാകുന്നുണ്ടെന്നും ഈശ്വര്‍ മല്‍പെ വ്യക്തമാക്കി.
അര്‍ജുൻ ഓടിച്ചിരുന്ന ലോറിയുടെ ജാക്കി കണ്ടെത്തിയത് പ്രതീക്ഷ നല്‍കുന്നുവെന്നും ലോറി പുഴയില്‍ തന്നെയുണ്ടാകാമെന്നതിന് പ്രതീക്ഷ നല്‍കുന്ന കാര്യമാണിതെന്നും ലോറി ഉടമ മനാഫും അര്‍ജുന്‍റെ സഹോദരി ഭര്‍ത്താവ് ജിതിനും പ്രതികരിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്