Bharat Rice Price and Sale: അരിയുടെ വില അതിവേഗം വർധിച്ച് കൊണ്ടിരിക്കുകയാണ്.  സ്വർണ്ണത്തിന് തുല്യമായ വിലയിലേക്ക് അരി എത്തുമോ എന്ന് പോലും നിരീക്ഷക‍ർ ചോദിക്കുന്നുണ്ട്. ഇതിൻറെ പശ്ചാത്തലത്തിലാണ് പുതിയ അരി കേന്ദ്ര സർക്കാർ  വിപണിയിലേക്ക് എത്തിക്കുന്നത്. കുറഞ്ഞ വിലയിൽ അരി വിപണിയിലേക്ക് എത്തിച്ച് നിലവിലുള്ള വിലക്കയറ്റം നിയന്ത്രിക്കുകയാണ് സ‍ർക്കാ‍‍‍ർ ലക്ഷ്യം വെക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഭാരത് അരി എന്ന് പേരിട്ടിരിക്കുന്ന അരി കിലോയ്ക്ക് 29 രൂപ നിരക്കിലായിരിക്കും വിൽക്കുക. ഇത്തരത്തിൽ 5 കിലോ,10 കിലോ പാക്കറ്റുകൾ ഇറക്കും. കേന്ദ്ര ഭക്ഷ്യമന്ത്രി പിയൂഷ് ഗോപാൽ ഭാരത് അരിയുടെ ഉദ്ഘാടനം രാജ്യ തലസ്ഥാനത്ത് നിർവ്വഹിക്കും. നാഷണൽ അഗ്രികൾച്ചർ കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (നാഫെഡ്), നാഷണൽ കോ-ഓപ്പറേറ്റീവ് കണ്സ്യൂമേഴ്സ് ഫെഡറേഷന് ഓഫ് ഇന്ത്യ (എന്സിസിഎഫ്), റീട്ടെയിൽ ശൃംഖലയായ കേന്ദ്രീയ ഭണ്ഡാർ എന്നിവ വഴിയായിരിക്കും അരി വിൽക്കുക. ഇവർക്കായി എഫ്സിഐ 5 ടൺ അരി നൽകി കഴിഞ്ഞു. ഇതിന് പുറമെ ഓൺലൈനായും അരി വിൽക്കുമെന്ന് കേന്ദ്ര സ‍ർക്കാ‍ർ പറയുന്നു. 


ആട്ട'യ്ക്ക് ശേഷം 'ഭാരത് അരി'


വിലക്കയറ്റം നിയന്ത്രിക്കുന്നതിൻറെ ഭാഗമായി ഭാരത് ആട്ട എന്ന പേരിലൊരു ബ്രാൻഡും നേരത്തെ കേന്ദ്രം പുറത്തിറക്കിയിരുന്നു. കിലോയ്ക്ക് 27.50 രൂപയായിരുന്നു ഇതിന്റെ വില. ഇതിനൊപ്പം തന്നെ കിലോയ്ക്ക് 60 രൂപയ്ക്ക് ഭാരത് കടലയും (ഭാരത് ചന്ന) കേന്ദ്രം വിൽപ്പനക്ക് എത്തിച്ചിരുന്നു. ഇവയ്ക്ക് രണ്ടിനും വളരെ മികച്ച പ്രതികരണമാണ് വിപണിയിൽ ലഭിച്ചത്. അത് കൊണ്ട് തന്നെ "ഭാരത് അരി"ക്കും മികച്ച പ്രതികരണം ലഭിക്കുമെന്നാണ് സർക്കാർ വിശ്വസിക്കുന്നത്.


കയറ്റുമതി, ഉൽപാദനം എന്നിവക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും വിപണിയിലെ ചില്ലറ വിൽപ്പന വില ഇപ്പോഴും നിയന്ത്രണ വിധേയമായിട്ടില്ല. അതേസമയം അരിയുടെ മൊത്ത വില 13.8 ശതമാനം മുതൽ 15.7 ശതമാനം വരെയാണ് കഴിഞ്ഞ വർഷം വർധിച്ചത്. ഇതിനിടയിൽ പൂഴ്ത്തിവയ്പ്പ് പരിശോധിക്കാൻ ചില്ലറ വ്യാപാരികൾ, മൊത്തക്കച്ചവടക്കാർ, ഇടനിലക്കാ‍ർ, വിവിധ വൻകിട റീട്ടെയിൽ ശൃംഖലകൾ എന്നിവരോട് അവരവരുടെz സ്റ്റോക്ക് വെളിപ്പെടുത്താൻ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.


കേരളത്തിൽ


അതേസമയം സംസ്ഥാനത്ത് അരിവില കൂടിയേക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ വ്യക്തമാക്കി. ഉത്സവസീസൺ കൂടാതെ ഇത്തവണ ഒഎംഎസ് സ്‌കീമിൽ സംസ്ഥാന സർക്കാർ പങ്കെടുക്കരുതെന്ന കേന്ദ്രനയവുമാണ് വില വർധനയ്ക്ക് കാരണമാകുകയെന്നും മന്ത്രി പറഞ്ഞു. നയം തിരുത്തണമെന്നു കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.