Bank Holiday For Eid-E-Milad: സെപ്റ്റംബര്‍ അവസാന വാരം ഒട്ടു മിക്ക സംസ്ഥാനങ്ങളിലും ബാങ്കുകള്‍ക്ക് ഏറെ ദിവസം അവധിയാണ്. അതായത്, ശനി ഞായര്‍ കൂടാതെ പ്രധാന ആഘോഷങ്ങളായ വിനായക ചതുര്‍ഥി, ഈദ്-ഇ-മിലാദ് തുടങ്ങിയവ അവസാന വാരത്തിലാണ് എത്തിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:   Gold Rate Today: സ്വര്‍ണവില കുത്തനെ ഇടിയുന്നു!! ഇന്ന് കുറഞ്ഞത്‌ പവന് 160 രൂപ
 
വിനായക ചതുര്‍ഥി ആഘോഷം കഴിഞ്ഞു. ഇനി  ഈദ്-ഇ-മിലാദ് ആഘോഷം പ്രമാണിച്ച് സെപ്റ്റംബർ 27 അല്ലെങ്കിൽ 28 തീയതികളിൽ ഇന്ത്യയിലെ എല്ലാ പൊതു-സ്വകാര്യ ബാങ്കുകളും അടച്ചിടും. കേരളത്തിലും ജമ്മുവിലും  സെപ്റ്റംബർ 27 നാണ് ഈദ്-ഇ-മിലാദ് ആഘോഷിക്കുന്നത്. 


Also Read: Rozgar Mela: പുതിയ റിക്രൂട്ട്‌മെന്‍റ്, പ്രധാനമന്ത്രി മോദി ഇന്ന് വിതരണം ചെയ്യുക 51,000 അപ്പോയിന്‍റ്മെന്‍റ് ലെറ്റർ 


എന്നാല്‍, സെപ്റ്റംബർ 28 നാണ് ഗുജറാത്ത്, മിസോറാം, മഹാരാഷ്ട്ര, കർണാടക, തമിഴ്നാട്, ഉത്തരാഖണ്ഡ്, തെലങ്കാന, 
മണിപ്പൂർ, ഉത്തർപ്രദേശ്, ന്യൂഡൽഹി, ഛത്തീസ്ഗഡ്, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഈദ്-ഇ-മിലാദ് ആഘോഷിക്കുന്നത്. 


അതേസമയം, ബാങ്കുകൾക്ക് അവധിയാണ് എങ്കിലും ഉപഭോക്താക്കളുടെ സാമ്പത്തിക ആവശ്യങ്ങൾക്ക് യാതൊരു തടസവും നേരിടില്ല. ചില സാമ്പത്തിക ഇടപാടുകള്‍ക്കായി ഉപഭോക്താക്കൾക്ക് കാത്തിരിക്കേണ്ടി വന്നേക്കാം. എന്നാൽ മൊബൈൽ അല്ലെങ്കിൽ നെറ്റ് ബാങ്കിംഗ് വഴി നിങ്ങളുടെ പ്രധാനപ്പെട്ട സാമ്പത്തിക ഇടപാടുകള്‍  പൂർത്തിയാക്കാൻ കഴിയും. നിങ്ങൾക്ക് പണം ആവശ്യമുണ്ടെങ്കിൽ ഇതിനായി ATM ഉപയോഗിക്കാം, പണമയയ്ക്കാന്‍ നെറ്റ് ബാങ്കിംഗ് സംവിധാനം ഉപയോഗിക്കാം. 


ബാങ്ക് അവധികൾ തീരുമാനിക്കുന്നത് ആർബിഐനമുക്കറിയാം. സഹകരണ, ഗ്രാമീണ ബാങ്കുകൾ ഉൾപ്പെടെ രാജ്യത്തെ എല്ലാ ബാങ്കുകൾക്കും മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലും എല്ലാ ഞായറാഴ്ച കളിലും അവധിയായിരിക്കും. രാജ്യത്തെ നോൺ-ഷെഡ്യൂൾഡ് ബാങ്കുകൾക്കും ഷെഡ്യൂൾഡ് ബാങ്കുകൾക്കും ഈ അവധികള്‍  ബാധകമായിരിക്കും.
 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.