SBI Alert: നിങ്ങളുടെ എസ്ബിഐ അക്കൗണ്ടിൽ നിന്ന് 147.5 രൂപ ഡെബിറ്റ് ചെയ്തിട്ടുണ്ടോ? കാരണമിതാണ്
SBI Alert: നിങ്ങള്‍ ഉപയോഗിക്കുന്ന ഡെബിറ്റ്/എടിഎം കാർഡിന്‍റെ മെയിന്‍റനൻസ് / വാർഷിക സേവന ഫീസിന്‍റെ ഭാഗമായാണ് ബാങ്ക് ഈ തുക നിങ്ങളില്‍നിന്ന് ഈടാക്കിയിരിയ്ക്കുന്നത്.
SBI Rs 147.5 Deduction: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (State Bank of India - SBI) രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കാണ്. ഈ ബാങ്ക് രാജ്യത്തെമ്പാടുമുള്ള ആയിരക്കണക്കിന് ശാഖകളിലൂടെ ഉപഭോക്താക്കൾക്ക് സേവനം നൽകുന്നു.
എസ്ബിഐ വാസ്തവത്തില്‍ രാജ്യത്തിന്‍റെ ബാങ്കർ എന്നാണ് അറിയപ്പെടുന്നത്.`കാരണം, വിശാലമായ ശാഖാ ശൃംഖലകളോടെ, രാജ്യത്തെഎല്ലാ ജനവിഭാഗങ്ങളെയും കോര്‍ത്തിണക്കിയാണ് എസ്ബിഐ പ്രവര്‍ത്തിക്കുന്നത്. കൂടാതെ, എസ്ബിഐയില്‍ അക്കൗണ്ട് ഇല്ലാത്തവര്‍ ഇന്ന് വിരളമാണ്.
SBIയില്‍ അക്കൗണ്ട് ഉള്ളവരാണ് നിങ്ങള്‍ എങ്കില്‍ ഒരു ശ്രദ്ധിച്ചിട്ടുണ്ടാകും. അടുത്തിടെ ബാങ്ക് നിങ്ങളുടെ സേവിംഗ് അക്കൗണ്ടിൽ നിന്ന് കുറച്ച് പണം ഡെബിറ്റ് ചെയ്തിട്ടുണ്ടാകും. അതായത്, ബാങ്ക് നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് 147.5 രൂപ കുറച്ചിട്ടുണ്ടാകും. ബാങ്ക് നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് ഈ തുക കുറച്ചത് എന്തുകൊണ്ടാണെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?
Also Read: Air India: ക്യാബിൻ ക്രൂ അംഗത്തെ ആക്രമിച്ച് യാത്രക്കാരൻ, വിമാനം ഡല്‍ഹിയില്‍ തിരിച്ചിറങ്ങി
അതായത്, നിങ്ങള്‍ ഉപയോഗിക്കുന്ന ഡെബിറ്റ്/എടിഎം കാർഡിന്‍റെ മെയിന്‍റനൻസ് / വാർഷിക സേവന ഫീസിന്‍റെ ഭാഗമായാണ് ബാങ്ക് ഈ തുക നിങ്ങളില്‍നിന്ന് ഈടാക്കിയിരിയ്ക്കുന്നത്.
എസ്‌ബിഐ തങ്ങളുടെ ഉപയോക്താക്കള്‍ക്ക് വൈവിധ്യമാർന്ന ഡെബിറ്റ് കാർഡുകൾ നൽകുന്നുണ്ട്. ബൾക്ക് ക്ലാസിക്/സിൽവർ/ഗ്ലോബൽ/കോൺടാക്റ്റ്‌ലെസ് കാർഡുകളാണ് ഇവയില്‍ ചിലത്. ഈ കാർഡുകൾക്ക്, ബാങ്ക് മെയിന്‍റനൻസ് / വാർഷികസേവന ഫീസായി 125 രൂപ ബാങ്ക് ഈടാക്കുന്നു. കൂടാതെ, ഈ തുക GST യ്ക്ക് വിധേയമാണ്. അതായത്, 125 രൂപയ്ക്ക് 18% ജിഎസ്ടി ഉപയോക്താക്കള്‍ നല്‍കണം. അതായത്, 22.5, രൂപ. അപ്പോള്‍ തുക വര്‍ദ്ധിച്ച് 147.5 രൂപയായി.
യുവ / ഗോൾഡ് / കോംബോ / മൈ കാർഡ് (ഇമേജ്) ഡെബിറ്റ് കാർഡിന് 175 രൂപ + ജിഎസ്ടി ആണ് ബാങ്ക് ഈടാക്കുന്നത്. പ്ലാറ്റിനം ഡെബിറ്റ് കാർഡിന് 250 രൂപ + ജിഎസ്ടി, പ്രൈഡ്/പ്രീമിയം ബിസിനസ് ഡെബിറ്റ് കാർഡുകൾക്ക് 350 രൂപ + ജിഎസ്ടി എന്നിങ്ങനെയാണ് വാർഷിക മെയിന്‍റനൻസ് ഫീസ്. നിങ്ങളുടെ ഡെബിറ്റ് മാറ്റിയെടുക്കാനോ, അല്ലെങ്കില്‍ എന്തെങ്കിലും മാറ്റം വരുത്താനോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, സേവന ഫീസിന് പുറമേ, ബാങ്ക് 300 രൂപ + ജിഎസ്ടി ഈടാക്കുന്നു.
എസ്ബിഐ ഡെബിറ്റ് കാർഡ് വാർഷിക മെയിന്‍റനൻസ് ചാർജുകൾ രണ്ടാം വർഷത്തിന്‍റെ തുടക്കത്തിൽ തന്നെ ഈടാക്കുന്നു.....
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...