Air India: ക്യാബിൻ ക്രൂ അംഗത്തെ ആക്രമിച്ച് യാത്രക്കാരൻ, വിമാനം ഡല്‍ഹിയില്‍ തിരിച്ചിറങ്ങി

Air India:  എയർ ഇന്ത്യയുടെ ഡൽഹി-ലണ്ടൻ വിമാനത്തിലെ ഒരു യാത്രക്കാരൻ ഡൽഹി വിമാനത്താവളത്തിൽനിന്ന് വിമാനം പറന്നുയര്‍ന്നതിന്  പിന്നാലെ ക്യാബിൻ ക്രൂ അംഗങ്ങളുമായി വഴക്കിടുകയായിരുന്നു

Written by - Zee Malayalam News Desk | Last Updated : Apr 10, 2023, 02:16 PM IST
  • എയർ ഇന്ത്യയുടെ ഡൽഹി-ലണ്ടൻ വിമാനത്തിലെ ഒരു യാത്രക്കാരൻ ഡൽഹി വിമാനത്താവളത്തിൽനിന്ന് വിമാനം പറന്നുയര്‍ന്നതിന് പിന്നാലെ ക്യാബിൻ ക്രൂ അംഗങ്ങളുമായി വഴക്കിടുകയായിരുന്നു
Air India: ക്യാബിൻ ക്രൂ അംഗത്തെ ആക്രമിച്ച് യാത്രക്കാരൻ, വിമാനം ഡല്‍ഹിയില്‍ തിരിച്ചിറങ്ങി

New Delhi: വിമാനയാത്രയില്‍ തികച്ചും ആകസ്മികമായ സംഭവങ്ങള്‍ അടുത്തിടെ സാധാരണമാവുകയാണ്. എയർ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരിയുടെ നേര്‍ക്ക് സഹ യാത്രികന്‍ മൂത്രമൊഴിച്ച സംഭവം ഏറെ വിവാദമായിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ മറ്റൊരു സംഭവം പുറത്തു വന്നിരിയ്ക്കുന്നത്‌.

Also Read:  Weekly Horoscope 10-16 April 2023: മേടം, കുംഭം, മിഥുനം രാശിക്കാരുടെ ഭാഗ്യം തിളങ്ങും, ഈയാഴ്ച നിങ്ങള്‍ക്ക് എങ്ങിനെ? അറിയാം 

റിപ്പോര്‍ട്ട് അനുസരിച്ച് എയർ ഇന്ത്യയുടെ ഡൽഹി-ലണ്ടൻ വിമാനത്തിലെ ഒരു യാത്രക്കാരൻ ഡൽഹി വിമാനത്താവളത്തിൽനിന്ന് വിമാനം പറന്നുയര്‍ന്നതിന്  പിന്നാലെ ക്യാബിൻ ക്രൂ അംഗങ്ങളുമായി വഴക്കിടുകയായിരുന്നു. രാവിലെ 6.35 ഓടെ ദേശീയ തലസ്ഥാനത്ത് നിന്ന് പറന്നുയർന്ന എയർ ഇന്ത്യയുടെ AI 111 വിമാനത്തിലാണ്  സംഭവം അരങ്ങേറിയത്. 

Also Read:  Covid Update: കോവിഡ് കേസുകളില്‍ 10% വര്‍ദ്ധന, കഴിഞ്ഞ 24 മണിക്കൂറില്‍ 5,880 പുതിയ കേസുകള്‍ 

ഉടന്‍ തന്നെ  അധികൃതര്‍ കര്‍ശന  നടപടി കൈക്കൊണ്ടു. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന വിമാനം തിരികെ ലാൻഡ് ചെയ്യുകയും ഉദ്യോഗസ്ഥർ യാത്രക്കാരനെ വിമാനത്തിൽ നിന്ന് പുറത്തിറക്കി തിരികെ പറക്കുകയും ചെയ്തു. 

എയര്‍ ഇന്ത്യയുടെ ഈ വിമാനത്തിൽ ഏകദേശം 225 യാത്രക്കാരുണ്ടായിരുന്നു.  വിമാനം പറന്നുയര്‍ന്ന ഉടനെ യാത്രക്കാരനും രണ്ട് ജീവനക്കാരും തമ്മിൽ വഴക്കുണ്ടായതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. തുടർന്ന്, വിമാനം ഡൽഹിയിലേക്ക് തിരികെ പറന്നു. ഏകദേശം 9.40 ഓടെ വിമാനം തിരികെ ഡല്‍ഹിയില്‍ ലാൻഡ് ചെയ്തു. യാത്രാ വിമാനം തിരികെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങുകയും ക്യാബിൻ ക്രൂ അംഗത്തെ ആക്രമിച്ച യാത്രക്കാരനെ  എയർപോർട്ടിൽ ഇറക്കിയശേഷം വിമാനം തിരികെ ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിലേക്ക് പറന്നു. 

ഈ സംഭവവുമായി ബന്ധപ്പെട്ട കേസിൽ ഡൽഹി എയർപോർട്ട് പോലീസ് സ്റ്റേഷനിൽ പരാതി രജിസ്റ്റർ ചെയ്യുകയും ചെയ്തു.  പ്രതിയായ യാത്രക്കാരന്‍  ഇപ്പോള്‍ ഡൽഹി എയർപോർട്ട് പോലീസ് കസ്റ്റഡിയിലാണ്. 

ഡൽഹിയിൽ നിന്ന് ലണ്ടനിലേക്ക് പോവുകയായിരുന്ന എയർഇന്ത്യ വിമാനത്തിലാണ് ഒരു യാത്രക്കാരന്‍ ക്യാബിൻ ക്രൂ അംഗങ്ങളെ  ആക്രമിച്ചത്. രണ്ട് ക്യാബിൻ ക്രൂ അംഗങ്ങളെ യാത്രക്കാരൻ ശാരീരികമായി ഉപദ്രവിച്ചതായി എയർ ഇന്ത്യ പ്രസ്താവനയിൽ പറയുന്നു. വിമാനത്തില്‍ പ്രശ്നം സൃഷ്ടിച്ച യാത്രക്കാരനെ ഡല്‍ഹി പോലീസിന് കൈമാറിയതായും സംഭവവുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസില്‍ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും എയർലൈൻ അറിയിച്ചു.

യാത്രക്കാരുടെ സുരക്ഷയും അന്തസ്സും എയർലൈനിന് പ്രധാനമാണെന്ന് പ്രസ്താവിച്ച എയര്‍ ഇന്ത്യ, യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഖേദവും അറിയിച്ചു. 
 
അടുത്തിടെ, ആഭ്യന്തര, അന്തർദേശീയ വിമാനങ്ങളിൽ യാത്രക്കാരുടെ ഭാഗത്തുനിന്നും  അപമര്യാദയോടെയുള്ള പെരുമാറ്റം പല തവണ പുറത്തു വന്നിരുന്നു.  കഴിഞ്ഞ  ആറ് മാസത്തിനിടെ എയർ ഇന്ത്യ റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ കേസാണ്.
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

 

Trending News