BoB 360 FD Scheme: തന്‍റെയും കുടുംബത്തിന്‍റെയും ഭാവി ആവശ്യങ്ങള്‍ മുന്നില്‍ക്കണ്ടാണ് ആളുകള്‍ സാമ്പത്തിക കാര്യങ്ങള്‍ പ്ലാൻ ചെയ്യുന്നത്. നിങ്ങൾക്ക് നല്ല വരുമാനം നല്‍കുന്ന പദ്ധതികളില്‍ നിക്ഷേപിക്കുമ്പോൾ നിങ്ങളുടെ സാമ്പത്തിക ആസൂത്രണം കൂടുതൽ വിജയകരമാകും. ഇന്ന് കൂടുതല്‍ നേട്ടങ്ങള്‍ നല്‍കുന്ന നിക്ഷേപമായി സ്ഥിര നിക്ഷേപത്തെ കാണുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Ayodhya Ram Temple consecration: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകൾക്ക് പൂക്കൾ നൽകുന്നത് ഈ മുസ്ലീം കുടുംബം!!  
  
കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ബാങ്കുകൾ എഫ്ഡിയുടെ പലിശ നിരക്ക് അടിക്കടി വര്‍ദ്ധിപ്പിച്ചിരുന്നു. ആ ഒരു സാഹചര്യത്തിൽ, നിങ്ങൾ പണം നിക്ഷേപിക്കാൻ പദ്ധതിയിടുകയാണെങ്കിൽ നിങ്ങളുടെ മുന്‍പിലുള്ള ഒരു മികച്ച  ഒപ്ഷനാണ് സ്ഥിര നിക്ഷേപങ്ങള്‍. 


Also Read:  Mathura Shahi Eidgah Mosque: മഥുര ഷാഹി ഈദ്ഗാഹ് മസ്ജിദിൽ കോടതി നിരീക്ഷണത്തിലുള്ള സർവേ ഉത്തരവ് സ്‌റ്റേ ചെയ്ത് സുപ്രീംകോടതി   
 
എന്നാല്‍, സ്ഥിര നിക്ഷേപം ആരംഭിക്കുമ്പോള്‍ ഏതു ബാങ്കാണ് കൂടുതല്‍ പലിശ നിരക്ക് വാഗ്ദാനം ചെയ്യന്നത് എന്നത് പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യമാണ്. രാജ്യത്തെ ചില ബാങ്കുകള്‍ ഉപയോക്താക്കള്‍ക്കായി ഉയര്‍ന്ന പലിശ നിരക്ക് നല്‍കുന്ന സ്ഥിര നിക്ഷേപ പദ്ധതികള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐഡിബിഐ, ഇന്ത്യൻ ബാങ്ക് എന്നീ ബാങ്കുകള്‍ ഈ പട്ടികയില്‍പ്പെടുന്നു.


ആ അവസരത്തില്‍ നിക്ഷേപകര്‍ക്ക സന്തോഷവാര്‍ത്തയുമായി എത്തിയിരിയ്ക്കുകയാണ് രാജ്യത്തെ പ്രധാന പൊതു മേഖല ബാങ്കുകളില്‍ ഒന്നായ ബാങ്ക് ഓഫ് ബറോഡ.  


ബാങ്ക് ഓഫ് ബറോഡ ഉയർന്ന പലിശ നിരക്കിൽ പുതിയ സ്ഥിര നിക്ഷേപ പദ്ധതി ആരംഭിച്ചിരിയ്ക്കുകയാണ്.  BoB 360 എന്ന സ്ഥിര നിക്ഷേപ പദ്ധതി ഹ്രസ്വകാല നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ നിരക്ക്  വാഗ്ദാനം ചെയ്യുന്നു. ഈ നിക്ഷേപ പദ്ധതിയില്‍  ഉപഭോക്താക്കൾക്ക് ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 1,000 രൂപയും പരമാവധി നിക്ഷേപ തുക 2 കോടി രൂപ വരെയുമാണ് അനുവദിച്ചിരിക്കുന്നത്.


Bob360-ന്‍റെ പലിശ നിരക്ക് പൊതുജനങ്ങൾക്കും  7.10 ശതമാനമായിരിക്കും, മുതിർന്ന പൗരന്മാർക്ക് FD സ്കീമിൽ 7.60 ശതമാനം പലിശ ലഭിക്കും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.