Mathura Shahi Eidgah Mosque Survey: അയോധ്യ കഴിഞ്ഞു, ഇനി മധുരയുടെ ഊഴം...മുഗളന്മാരുടെ കാലഘട്ടത്തില്‍ തകര്‍ക്കപ്പെട്ട പ്രധാന ഹൈന്ദവ ക്ഷേത്രങ്ങള്‍ പുനര്‍ നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തില്‍ അടുത്ത ഊഴം മഥുരയിലെ ശ്രീകൃഷ്ണ ജന്മഭൂമിയാണ്.
Also Read: Ayodhya Ram Temple consecration: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകൾക്ക് പൂക്കൾ നൽകുന്നത് ഈ മുസ്ലീം കുടുംബം!!
ശ്രീകൃഷ്ണ ജന്മഭൂമി സംബന്ധിച്ച കേസും മറ്റ് നടപടി ക്രമങ്ങളും ഇതിനോടകം നടന്നു വരികയാണ്. മഥുരയിലെ ശ്രീകൃഷ്ണ ജന്മഭൂമി-ഷാഹി ഈദ്ഗാ മസ്ജിദില്‍ കോടതി നിരീക്ഷണത്തില്‍ സർവേ നടത്താനുള്ള ഉത്തരവ് അലഹബാദ് ഹൈക്കോടതി പുറപ്പെടുവിച്ചിരുന്നു. എന്നാല്‍, അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് ഷാഹി മസ്ജിദ് ഈദ്ഗാഹ് ട്രസ്റ്റ് കമ്മിറ്റി ഓഫ് മാനേജ്‌മെന്‍റ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി മഥുരയിലെ ശ്രീകൃഷ്ണ ജന്മഭൂമി-ഷാഹി ഈദ്ഗാ മസ്ജിദില്‍ കോടതി നിരീക്ഷണത്തില്‍ സർവേ നടത്താനുള്ള ഉത്തരവ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തു. വിഷയത്തില്‍ കൂടുതല്‍ വാദം കേള്‍ക്കാന്‍ ജനുവരി 23 ലേക്ക് ഹര്‍ജി ഷെഡ്യൂൾ ചെയ്തു.
Also Read: Fighter Trailer: 10 മില്ല്യണ്‍ വ്യൂസ്, യൂട്യൂബിൽ ട്രെൻഡിംഗില്‍ ഫൈറ്റര്‍ ട്രെയിലര്‍
ആരാധനാലയങ്ങളുടെ (സ്പെഷ്യല്‍ ആക്റ്റ്) നിയമം, 1991-ലെ ആരാധനാലയങ്ങളുടെ സ്വഭാവം മാറ്റുന്നത് തടയുന്ന നിയമപ്രകാരമാണ് സമിതി സുപ്രീം കോടതിയെ സമീപിച്ചത്.
ചൊവ്വാഴ്ച, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് ആണ് ഹര്‍ജി പരിഗണിച്ചത്. ഹര്‍ജിയില്‍ ഹിന്ദു സംഘടനകൾക്ക് നോട്ടീസ് അയക്കുകയാണെന്നും അവരുടെ പ്രതികരണം തേടുകയാണെന്നും ബെഞ്ച് പറഞ്ഞു. മഥുരയിലെ ശ്രീകൃഷ്ണ ജന്മഭൂമി-ഷാഹി ഈദ്ഗാഹ് മസ്ജിദ് തര്‍ക്ക കേസില്‍ ഹൈക്കോടതിയുടെ പരിഗണനയിലുള്ള നടപടികൾ തുടരുമെന്നും സുപ്രീം കോടതി ബെഞ്ച് അറിയിച്ചു. വിചാരണക്കോടതി നടപടികൾ തുടരാമെങ്കിലും കമ്മിഷന്‍റെ നിയമന നടപടി അടുത്ത വാദം കേൾക്കുന്നതുവരെ തുടരാനാകില്ലെന്ന് കോടതി നടപടിക്കിടെ വ്യക്തമാക്കി.
കേസിന്‍റെ വഴികള്‍
മഥുരയിലെ കൃഷ്ണ ജന്മഭൂമി ക്ഷേത്രത്തോട് ചേർന്നുള്ള മസ്ജിദ് പരിശോധിക്കാൻ കോടതി കമ്മീഷണറെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഡിസംബർ 14ന് അലഹബാദ് ഹൈക്കോടതി അംഗീകരിച്ചിരുന്നു.
ഹിന്ദു ദൈവമായ ശ്രീകൃഷ്ണന്‍റെ ജന്മസ്ഥലമാണെന്ന് അവകാശപ്പെട്ട് മസ്ജിദിന് ചുറ്റുമുള്ള 13.37 ഏക്കർ ഭൂമിയുടെ പൂർണ ഉടമസ്ഥാവകാശമാണ് ഈ കേസിലെ ഹർജിക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. മസ്ജിദ് നിലകൊള്ളുന്ന സ്ഥലം ക്ഷേത്ര പരസരം ആണെന്നും ഹിന്ദു ക്ഷേത്രവുമായി ബന്ധപ്പെട്ട നിരവധി അടയാളങ്ങളും ചിഹ്നങ്ങളും ഇവിടെ ലഭ്യമാണ് എന്നും യഥാർത്ഥ സ്ഥാനം അറിയാൻ കോടതിയുടെ നിര്‍ദ്ദേശത്തില്‍ സര്‍വേ നടത്തേണ്ടത് ആവശ്യമാണ് എന്നും പ്രമുഖ അഭിഭാഷകൻ വിഷ്ണു ശങ്കർ ജെയിൻ അഭിപ്രായപ്പെട്ടിരുന്നു.
ശ്രീകൃഷ്ണ ജന്മഭൂമിയുടെ 13.37 ഏക്കർ ഭൂമിയുടെ ഉടമസ്ഥാവകാശം ആവശ്യപ്പെട്ട് രഞ്ജന അഗ്നിഹോത്രി മഥുര കോടതിയിൽ ആരംഭിച്ച നിയമപരമായ കേസാണ് ഇത്. മുഗൾ ചക്രവർത്തി ഔറംഗസേബിന്‍റെ ഉത്തരവനുസരിച്ച് 1669-70ൽ ശ്രീകൃഷ്ണന്‍റെ ജന്മസ്ഥലത്തിനടുത്തുള്ള കത്ര കേശവ് ദേവ് ക്ഷേത്രത്തിന്‍റെ പരിസരത്ത് നിർമ്മിച്ചതായി ആരോപിക്കപ്പെടുന്ന ഷാഹി ഈദ്ഗാഹ് മസ്ജിദ് നീക്കം ചെയ്യണമെന്നാണ് അഗ്നിഹോത്രിയുടെ ഹര്‍ജി ആവശ്യപ്പെടുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.