SBI Festive Offer: ഉത്സവ സീസണിൽ ഉപഭോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്തയുമായി രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖല ബാങ്കായ SBI. എസ്ബിഐ അതിന്‍റെ ഭവന വായ്പകളിൽ വന്‍ ഇളവുകളാണ് പ്രഖ്യാപിച്ചിരിയ്ക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

അതായത്, റിപ്പോര്‍ട്ട് അനുസരിച്ച്,  15 ബേസിസ് പോയിന്‍റ്  മുതൽ 30 ബേസിസ് പോയിന്‍റ്   വരെയാണ്  ഇളവ് ലഭിക്കുക. ഈ ഓഫര്‍ ഒക്ടോബര്‍ 4 മുതല്‍ നിലവില്‍ വന്നിട്ടുണ്ട്.  ഈ ഓഫര്‍  ജനുവരി 31 വരെ ലഭ്യമാണ്. എന്നാല്‍, ഇത്തരത്തില്‍ കുറഞ്ഞ നിരക്കില്‍ ഭവന വായ്പ ലഭിക്കുന്നതിന് ചില നിബന്ധനകള്‍ ബാധകമാണ്.


Also Read:  Dollar Vs Rupee: തകര്‍ന്നടിഞ്ഞ് രൂപ, ഡോളറിനെതിരെ എക്കാലത്തെയും ഏറ്റവും താഴ്ന്ന നിരക്കില്‍ 


 നിലവില്‍ എസ്ബിഐ ഭവന വായ്പകളുടെ  (SBI Home Loan) പലിശ നിരക്ക് 8.55% മുതൽ 9.05% വരെയാണ്. എന്നിരുന്നാലും, ഏറ്റവും കുറഞ്ഞ പലിശ  നിരക്കിന്‍റെയും കുറഞ്ഞ തുകയുടെ EMI-കളുടെയും ആനുകൂല്യങ്ങൾ ലഭിക്കുന്നതിന്, ഒരാൾ അവരുടെ CIBIL സ്കോർ നിലനിർത്തേണ്ടതുണ്ട്.  അതായത് ബാങ്ക് നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് CIBIL സ്കോർ അടിസ്ഥാനമാക്കി  ലോണ്‍ പലിഹ നിരക്കില്‍ വ്യത്യാസം ഉണ്ടാവും. 


സിബില്‍ സ്കോര്‍  800-നേക്കാൾ കൂടുതലോ അതിന് തുല്യമോ ആണെങ്കില്‍ വായ്പക്കാർക്ക് ബാങ്ക് 8.40% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. ഇത് 8.55 ശതമാനം എന്ന സാധാരണ നിരക്കിനെ അപേക്ഷിച്ച് 15 ബേസിസ് പോയിന്‍റ്  കുറവാണ്.  കൂടാതെ, 750 മുതൽ 799 വരെ ക്രെഡിറ്റ് സ്കോർ ഉള്ള വായ്പക്കാർക്ക് സാധാരണ നിരക്കായ  8.65 നെക്കാൾ 25 ബേസിസ് പോയിന്‍റ് ഇളവി ലഭിക്കും. അതായത്  ഇവര്‍ക്ക് 8.40% പലിശ നിരക്കില്‍ വായ്പ ലഭിക്കും.  700 മുതൽ 749  വരെ സിബിൽ സ്‌കോർ ഉള്ള വായ്പക്കാർക്ക്  സാധാരണ ഭവന വായ്പയുടെ പലിശ നിരക്ക് 8.75% ആണ്. എന്നാൽ ഉത്സവ സീസണിൽ എസ്ബിഐ നല്‍കുന്ന ഓഫര്‍ അനുസരിച്ച്   20 ബേസിസ് പോയിന്‍റുകളുടെ ഇളവ്  ആണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. 


എന്താണ്  CIBIL സ്കോർ? (What is CIBIL Score?) 



നിങ്ങളുടെ ക്രെഡിറ്റ് യോഗ്യത സൂചിപ്പിക്കുന്ന ഒരു നമ്പരാണ്  CIBIL സ്കോർ.   300നും  900നും ഇടയിലുള്ള ഒരു മൂന്നക്ക നമ്പരാണ് ഇത്. ലോണ്‍ ക്രെഡിറ്റ് കാര്‍ഡ് തുടങ്ങിയവയ്ക്ക് വേഗത്തില്‍ അനുമതി ലഭിക്കാന്‍ ഈ സ്കോര്‍ സഹായിയ്ക്കുന്നു. സിബില്‍ (CIBIL) എന്നത്  ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍  ബ്യൂറോ ഇന്ത്യ ലിമിറ്റഡ്  എന്നതിന്‍റെ ചുരുക്കപ്പേരാണ്.  ബാങ്കുകള്‍ നോണ്‍ ബാങ്കിംഗ് സാമ്പത്തിക സ്ഥാപനങ്ങള്‍ തങളുടെ ഉപഭോക്താക്കളുടെ ക്രെഡിറ്റ് വിവരങ്ങള്‍  ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍  ബ്യൂറോ ഇന്ത്യ ലിമിറ്റഡിന് കൈമാറുന്നു. ഈ സ്ഥാപനം വിവരങ്ങള്‍ വിലയിരുത്തി ഉപഭോക്താക്കള്‍ക്ക് സ്കോര്‍ നല്‍കുന്നു. ലോണിന് അപേക്ഷിക്കുമ്പോള്‍ ഈ സ്കോര്‍ ആണ് ബാങ്ക് വിലയിരുത്തുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.