Dollar Vs Rupee: തകര്‍ന്നടിഞ്ഞ് രൂപ, ഡോളറിനെതിരെ എക്കാലത്തെയും ഏറ്റവും താഴ്ന്ന നിരക്കില്‍

ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണ് ഇപ്പോള്‍ രൂപ. ഇന്ന്  രൂപയുടെ മൂല്യം 39 പൈസ ഇടിഞ്ഞ് എക്കാലത്തെയും താഴ്ന്ന നിരക്കായ 82.69 ൽ എത്തിയിരിയ്ക്കുകയാണ്.   

Written by - Zee Malayalam News Desk | Last Updated : Oct 10, 2022, 02:00 PM IST
  • ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണ് ഇപ്പോള്‍ രൂപയുടെ മൂല്യം. ഇന്ന് രൂപയുടെ മൂല്യം 39 പൈസ ഇടിഞ്ഞ് എക്കാലത്തെയും താഴ്ന്ന നിരക്കായ 82.69 ൽ എത്തിയിരിയ്ക്കുകയാണ്.
Dollar Vs Rupee: തകര്‍ന്നടിഞ്ഞ് രൂപ, ഡോളറിനെതിരെ എക്കാലത്തെയും ഏറ്റവും താഴ്ന്ന നിരക്കില്‍

Dollar Vs Rupee: പ്രവചനങ്ങള്‍ കാറ്റില്‍ പറത്തിക്കൊണ്ട്  US ഡോളറിന് മുന്‍പില്‍ കിതയ്ക്കുകയാണ് ഇന്ത്യന്‍ രൂപ.  ഇന്ത്യന്‍ കറന്‍സി 80 ന് മുകളിലേയ്ക്ക്  ഇടിയില്ലെന്നായിരുന്നു സാമ്പത്തിക വിദഗ്ധര്‍ നടത്തിയ പ്രവചനം. 

എന്നാല്‍, ഡോളറിന് മുന്നില്‍ ഇപ്പോള്‍ കിതയ്ക്കുകയാണ് രൂപ.  ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണ് ഇപ്പോള്‍ രൂപയുടെ മൂല്യം. ഇന്ന് യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 39 പൈസ ഇടിഞ്ഞ് എക്കാലത്തെയും താഴ്ന്ന നിരക്കായ 82.69 ൽ എത്തിയിരിയ്ക്കുകയാണ്. 

Also Read:  Dollar Vs Rupee: ഡോളറിന്‍റെ കുതിപ്പിൽ കിതച്ച് രൂപ..!!

ഇന്‍റർബാങ്ക് ഫോറിൻ എക്സ്ചേഞ്ച് മാർക്കറ്റിൽ, രൂപ യുഎസ് ഡോളറിനെതിരെ 82.32 ൽ തുടങ്ങി, തുടർന്ന് 82.69 ആയി കുറഞ്ഞു, മുൻ ക്ലോസിംഗ് വിലയേക്കാൾ 39 പൈസയുടെ ഇടിവ് ആണ് കാണിക്കുന്നത്. 

Also Read:  Gold Rate Today: 4 ദിവസം മാറ്റമില്ലാത തുടർന്ന സ്വർണവിലയില്‍ ഇന്ന് ഇടിവ്, പവന് 200 രൂപ കുറഞ്ഞു  

ക്രൂഡ് ഓയിൽ വിലയിലുണ്ടായ വര്‍ദ്ധനയും നിക്ഷേപകർ അപകടസാധ്യതകൾ തിരിച്ചറിഞ്ഞതും,   ആഭ്യന്തര ഓഹരി വിപണിയിലെ ഇടിവും യുഎസ് കറൻസി ശക്തിപ്രാപിച്ചതും രൂപയ്ക്കുമേൽ അധിക സമ്മർദ്ദം ചെലുത്തിയതായി സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. ആഗോള എണ്ണ സൂചികയായ ബ്രെന്‍റ്  ക്രൂഡ്  ബാരലിന് 0.87 ശതമാനം ഇടിഞ്ഞ് 97.07 ഡോളറിലെത്തി. 

മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി രൂപയുടെ മൂല്യത്തകർച്ച തടയാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നടത്തുന്ന ഇടപെടലുകൾ ഫലം കാണുന്നില്ല എന്നും വിലയിരുത്തലുകള്‍ ഉണ്ട്. 

രൂപയെ സംരക്ഷിക്കാൻ ആർബിഐയുടെ കൈവശം വിദേശനാണ്യ ശേഖരവും  കുറവാണ്. ആർബിഐ കണക്കുകൾ പ്രകാരം, ഇന്ത്യയുടെ  ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം സെപ്റ്റംബർ 30ന് 4.854 ബില്യൺ ഡോളർ കുറഞ്ഞ് 532.664 ബില്യൺ ഡോളറിലെത്തിയതായി റിസർവ് ബാങ്ക് അറിയിച്ചു. 2020 ജൂലൈ മുതൽ സെപ്റ്റംബർ 30 വരെയുള്ള ആഴ്‌ചയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. കഴിഞ്ഞ ആഴ്ചയിൽ ഫോറെക്സ് കരുതൽ ശേഖരം 537.5 ബില്യൺ ഡോളറായിരുന്നു.

അതേസമയം, ആറ് പ്രധാന കറൻസികൾക്കെതിരെ യുഎസ് ഡോളറിന്‍റെ സ്ഥാനം പ്രതിഫലിപ്പിക്കുന്ന ഡോളർ സൂചിക 0.02 ശതമാനം ഉയർന്ന് 112.81 ആയി.

പണപ്പെരുപ്പം നിയന്ത്രിക്കാന്‍ യുഎസ് ഫെഡറൽ റിസർവ് കൈക്കൊള്ളുന്ന നടപടികളാണ് രൂപയുടെ മൂല്യമിടിയാന്‍ കാരണമെന്നാണ്  പറയപ്പെടുന്നത്‌. കുതിപ്പ് തുടരുന്ന ഡോളര്‍ നിലവിലെ കണക്കുകൾ പ്രകാരം യു എസ് ഡോളർ സൂചിക (US Dollar Index) 20 വർഷത്തിലെ ഉയർന്ന നിരക്കിലാണ് ഇപ്പോള്‍  നിലകൊള്ളുന്നത്. 

എന്നാല്‍, ഡോളറിന്‍റെ കുതിപ്പ് രൂപയെ മാത്രമല്ല, മറ്റ് ഏഷ്യന്‍ കറന്‍സികളേയും സാരമായി ബാധിച്ചിട്ടുണ്ട്. രൂപയ്ക്കൊപ്പം ഇവയുടെയും മൂല്യം കുത്തനെ ഇടിയുകയാണ്. യൂറോയും രണ്ടു പതിറ്റാണ്ടിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തിയിരിയ്ക്കുകയാണ്. 

റഷ്യ യുക്രൈന്‍ യുദ്ധം തുടരുന്നതും ആഗോള മാന്ദ്യവും മറ്റ് രാജ്യാന്തര സംഭവ വികാസങ്ങളും ഡോളറിനെ അതിശക്ത കറൻസിയായി മാറ്റുകയാണ് എന്നാണ് സാമ്പത്തിക വിദഗ്ധര്‍ നടത്തുന്ന വിലയിരുത്തല്‍.

ഡോളറിനെതിരെ രൂപയുടെ മൂല്യം ഇനിയും ഇടിയാനുള്ള സാധ്യതയാണ് സാമ്പത്തിക വിദഗ്ധർ കാണുന്നത്. വരുംകാലത്ത് കറൻസി  വീണ്ടും കൂടുതല്‍ ദുർബലമാകുമെന്നും മൂല്യം   83.5 രൂപ വരെ ഇടിയുമെന്ന ആശങ്കയാണ് സാമ്പത്തിക വിദഗ്ധര്‍ പങ്കുവയ്ക്കുന്നത്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News