ന്യൂ ഡൽഹി : വൻകിട ഐടി കമ്പനികൾ വീണ്ടും തങ്ങളുടെ ജീവനക്കാരെ ഓഫീസിലേക്ക് വിളിച്ച് തുടങ്ങിയതായി റിപ്പോർട്ട്. ഘട്ടം ഘട്ടങ്ങളിലായി ജീവനക്കാരെ തിരികെ ഓഫീസിലേക്കെത്തിക്കാനാണ് കമ്പനികൾ പദ്ധതിയിടുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

നേരത്തെ 2021 സെപ്റ്റംബർ മുതൽ ജീവനക്കാരോട് തിരികെ ഓഫീസിൽ വരാൻ കമ്പനികൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അതിനിടെയിൽ ഒമിക്രോണിനെ തുടർന്നുള്ള മൂന്നാം കോവിഡ് തരംഗം കമ്പനികളുടെ തീരുമാനത്തെ താൽക്കാലികമായി മാറ്റിവെക്കാൻ നിർബന്ധതരാക്കി. 


ALSO READ : Work From Home : കേരളത്തിൽ കോവിഡ് വ്യാപനം കുറയുന്നു; വര്‍ക്ക് ഫ്രം ഹോം പിന്‍വലിച്ചു


എന്നാൽ ഇപ്പോൾ ടിസിഎസ്, വിപ്രോ, കൊഗ്നിസെന്റ് ഇൻഫോസിസ് തുടങ്ങിയ വൻകിട ഐടി കമ്പനികളെ തങ്ങളുടെ ജീവനക്കാരെ ഓഫീസുകളിലേക്ക് തിരികെ എത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചു തുടങ്ങിയെന്നുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ഘട്ടം ഘട്ടമായി വർക്ക് ഫ്രം ഹോം നിർത്തലാക്കി എല്ലാ ജീവനെക്കാരെ ഓഫീസുകളിലേക്കെത്തിക്കാനാണ് കമ്പനികൾ തയ്യാറെടുക്കുന്നത്. 


മാനേജർ തലം മുതൽ മുകളിലേക്കുള്ള ജീവനക്കാരോട് മാർച്ച് ആദ്യ വാരം മുതൽ തിരികെ ഓഫീസിലേക്കെത്താൻ വിപ്രോ നിർദേശം നൽകിയെന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. തിരികെ വിളിക്കുന്ന ജീവനക്കാർക്ക് ആഴ്ചയിൽ രണ്ട് ദിവസം വീട്ടിൽ ഇരുന്ന ജോലി ചെയ്യാനുള്ള നടപടികളാണ് സ്വീകരിക്കാൻ ഒരുങ്ങുന്നത്. ബാക്കിയുള്ള ജീവനക്കാർ നിലവിൽ വർക്ക് ഫ്രം ഹോം തന്നെ തുടരും. 


ALSO READ : Vastu Tips: Work From Home സമയത്ത് ജോലിയിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ലെ? കാരണം vastu dosh ആയിരിക്കും


അതേസമയം കൊഗ്നിസെന്റ് താൽപര്യമുള്ള ജീവനക്കാർക്ക് ഓഫീസിലേക്ക് ഏപ്രിൽ ഒന്ന് മുതൽ വന്ന് തുടങ്ങാമെന്നാണ് അറിയിച്ചിരിക്കുന്നതെന്ന് എക്ണോമിക്സ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. ഘട്ടം ഘട്ടമായി ഓഫീസ് പൂർണതോതിയ പ്രവർത്തിപ്പിക്കാനാണ് കൊഗ്നിസെന്റും തയ്യാറെടുക്കുന്നത്. 


കൊഗ്നിസെന്റിനെ പോലെ തന്നെ നിലവിൽ ടിസിഎസും ഇൻഫോസിസും സ്വീകരിച്ചിരിക്കുന്ന നടപടി. ഓഫീസിൽ വരണ്ടവർക്ക് ഓഫീസിൽ വരാം അല്ലാത്തവർക്ക് വർക്ക് ഫ്രം ഹോം തുടരാമെന്നാണ് രണ്ട് ഐടി കമ്പനികളും തങ്ങളുടെ ജീവനക്കാരോടായി അറിയിച്ചിരിക്കുന്നത്. അടുത്ത രണ്ട് മാസത്തിനുള്ള ഈ സ്ഥാപനങ്ങളിലെയും ഓഫീസുകൾ തുറക്കുമെന്നാണ് റിപ്പോർട്ട്.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.