ന്യൂഡൽഹി: 7th Pay Commission: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് (Central Government) സുപ്രധാന വാർത്ത. 18 മാസമായി (18 Months DA Arrear) കെട്ടിക്കിടക്കുന്ന ഡിഎ അരിയറിനായി കാത്തിരിക്കുന്ന ജീവനക്കാർക്ക് സന്തോഷവാർത്ത ലഭിക്കും. ഡിഎ കുടിശ്ശിക (DA Arrears)  സംബന്ധിച്ച് സർക്കാർ നേരത്തെ പറഞ്ഞത് നിലവിൽ ഇക്കാര്യത്തിൽ ഒരു പരിഗണനയും ഇല്ലെന്നാണ്.  എന്നാൽ പുതിയ സാമ്പത്തിക വർഷത്തിന് മുമ്പ് കേന്ദ്ര ജീവനക്കാർക്ക് കുടിശ്ശികയുള്ള ഡിഎ തുക ലഭിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. ഇതിന്റെ അടിസ്ഥാനത്തിൽ ജീവനക്കാർക്ക് 2.18 ലക്ഷം വരെ ആനുകൂല്യം ലഭിക്കുമെന്നാണ് റിപ്പോർട്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: 7th Pay Commission: കേന്ദ്ര ജീവനക്കാർ മാർച്ച് 31-ന് മുമ്പ് ഇത് ചെയ്യണം! ലഭിക്കും 4,500 രൂപ ആനുകൂല്യം


18 മാസമായി മുടങ്ങിക്കിടക്കുന്ന ഡിഎ കുടിശ്ശിക സംബന്ധിച്ച് തീരുമാനമുണ്ടായേക്കും (Decision may come on DA arrears stuck for 18 months)


18 മാസത്തെ ഡിഎ കുടിശ്ശിക തൽക്കാലം അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും ഉടൻ തന്നെ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്. 2020 ജനുവരി മുതൽ 2021 ജൂൺ വരെയുള്ള കുടിശ്ശിക (18 Months DA Arrear Update) നൽകാനുള്ള തീരുമാനം സർക്കാർ ഇപ്പോൾ നിർത്തിവച്ചിരിക്കുകയാണ്. മാത്രമല്ല സർക്കാർ പുറത്തിറക്കിയ ഒരു പ്രസ്താവന ജീവനക്കാർക്ക് വലിയ തിരിച്ചടി നൽകുകയും ചെയ്തു. എന്നാൽ ഹോളി പരിഗണിച്ച് ഡിഎ വർധിപ്പിച്ച് ജീവനക്കാർക്ക് വലിയ സന്തോഷ വാർത്ത നൽകാനും സർക്കാരിന് കഴിയും.


Also Read: 7th Pay Commission: സർക്കാർ ജീവനക്കാർക്ക് സന്തോഷവാർത്ത! ഡിഎ 3% വർധിച്ചു


ധനമന്ത്രിയാണ് ഇക്കാര്യം പറഞ്ഞത് (Finance Minister said this)


ധനമന്ത്രി നിർമ്മല സീതാരാമൻ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഒരു പ്രസ്താവന ഇറക്കിയിരുന്നു അതിൽ  'കൊറോണ പകർച്ചവ്യാധിയെത്തുടർന്ന് കേന്ദ്ര ജീവനക്കാരുടെ ക്ഷാമബത്ത നിർത്തലാക്കിയിരുന്നുവെന്നും ആ പണം ഉപയോഗിച്ച് സർക്കാരിന് പാവപ്പെട്ടവരെയും ദരിദ്രരെയും സഹായിക്കാനാകുമെന്നും. പകർച്ചവ്യാധിയുടെ കാലത്ത് സർക്കാർ മന്ത്രിമാരുടെയും എംപിമാരുടെയും ശമ്പളവും വെട്ടിക്കുറച്ചുവെന്നും. എന്നാൽ കേന്ദ്ര ജീവനക്കാരുടെ ശമ്പളത്തിൽ ഒരു കുറവും വരുത്തുകയോ ഡിഎ വെട്ടിക്കുറയ്ക്കുകയോ ചെയ്തിട്ടില്ലയെന്നും. വർഷം മുഴുവനും ഡിഎയും ശമ്പളവും ഒരു കട്ടിങ്ങും ഇല്ലാതെ നൽകിയെന്നും വ്യക്തമാക്കിയിരുന്നു.


Also Read: 7th Pay Commission: കേന്ദ്ര ജീവനക്കാർക്ക് അടിപൊളി ഹോളി സമ്മാനം! ശമ്പളത്തിൽ 8,000 രൂപയുടെ വർധനവ്


2 ലക്ഷത്തിലധികം കുടിശ്ശിക ലഭിക്കും (will get more than 2 lakh arrears)


ജെസിഎമ്മിന്റെ ദേശീയ കൗൺസിലിലെ ശിവ് ഗോപാൽ മിശ്രയുടെ അഭിപ്രായത്തിൽ ലെവൽ-1 ജീവനക്കാരുടെ ഡിഎ കുടിശ്ശിക 11,880 രൂപ മുതൽ 37,554 രൂപ വരെയാണ്. അതേസമയം, ലെവൽ-13 (ഏഴാം സിപിസി അടിസ്ഥാന ശമ്പള സ്‌കെയിൽ 1,23,100 രൂപ മുതൽ 2,15,900 രൂപ വരെ) അല്ലെങ്കിൽ ലെവൽ-14 (വേതന സ്‌കെയിൽ) ഒരു ജീവനക്കാരന്റെ കൈയിലുള്ള ഡിഎ കുടിശ്ശിക 1,44,200 രൂപ മുതൽ 2,18,200 രൂപവരെയാകും. 


അതായത് ലെവൽ 1 ജീവനക്കാരുടെ ക്ഷാമബത്ത 11,880 രൂപ മുതൽ 37,554 രൂപ വരെയും. ലെവൽ 13 ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 1,23,100 രൂപ മുതൽ 2,15,900 രൂപ വരെയും. ലെവൽ 14 ജീവനക്കാരുടെ ക്ഷാമബത്ത കുടിശ്ശികയായി 1,44,200 രൂപ മുതൽ 2,18,200 രൂപ വരെയും അവരുടെ അക്കൗണ്ടിൽ ക്രെഡിറ്റ് ആയേക്കാം.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.