7th Pay Commission: സർക്കാർ ജീവനക്കാർക്ക് സന്തോഷവാർത്ത! ഡിഎ 3% വർധിച്ചു

7th Pay Commission update: സർക്കാർ ജീവനക്കാർക്ക് ഇതാ ഒരു വലിയ സമ്മാനം. സർക്കാർ ജീവനക്കാരുടെ ഡിഎയിൽ 3% (Dearness Allowance) വർധിപ്പിച്ചിരിക്കുകയാണ്.   

Written by - Ajitha Kumari | Last Updated : Mar 16, 2022, 11:22 AM IST
  • ജീവനക്കാർക്ക് സന്തോഷവാർത്ത
  • ക്ഷാമബത്തയിൽ വർദ്ധനവ്
  • ഡിഎയിൽ 3% വർധന
7th Pay Commission: സർക്കാർ ജീവനക്കാർക്ക് സന്തോഷവാർത്ത! ഡിഎ 3% വർധിച്ചു

ന്യൂഡൽഹി: 7th Pay Commission update: സർക്കാർ ജീവനക്കാർക്ക് ഒരു സന്തോഷവാർത്ത വന്നിട്ടുണ്ട്. അതായത് സർക്കാർ ജീവനക്കാരുടെ ഡിഎ മൂന്ന് ശതമാനം വർധിപ്പിച്ചിരിക്കുകയാണ്. ഇതിനായി സർക്കാർ ഖജനാവിൽ നിന്നും 500 കോടിയോളം രൂപ ചെലവഴിക്കും. 

2.25 ലക്ഷം ജീവനക്കാർക്ക് 6000 കോടി രൂപയുടെ ആനുകൂല്യങ്ങൾ ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ ജീവനക്കാർക്ക് പുതിയ ശമ്പള സ്കെയിലുകൾ നടപ്പാക്കിയതായി ഹിമാചൽ മുഖ്യമന്ത്രി ജയ് റാം ഠാക്കൂർ അറിയിച്ചു. എന്നാൽ ചില വിഭാഗങ്ങളുടെ പുതിയ ശമ്പള സ്കെയിലിൽ ചില അപാകതകൾ ഉണ്ടെന്ന് പറഞ്ഞ അദ്ദേഹം ജീവനക്കാർക്ക് ഇതിനകം നൽകിയ രണ്ട് ഓപ്ഷനുകൾക്ക് പുറമേ മൂന്നാമതൊരു ഓപ്ഷനും പുറത്തിറക്കിയിട്ടുണ്ടെന്നും പറഞ്ഞു.  

Also Read: 7th Pay Commission: കേന്ദ്ര ജീവനക്കാർക്ക് അടിപൊളി ഹോളി സമ്മാനം! ശമ്പളത്തിൽ 8,000 രൂപയുടെ വർധനവ്

ക്ഷാമബത്ത 3 ശതമാനം വർധിപ്പിച്ചു (Dearness Allowance hiked by 3%)

പഞ്ചാബ് സർക്കാരിന്റെ പുതിയ ശമ്പള സ്കെയിലുകൾ അനുസരിച്ച് സംസ്ഥാന സർക്കാരിലെ പെൻഷൻകാർക്കും പെൻഷൻ നൽകുമെന്ന് ജയ് റാം ഠാക്കൂർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിലൂടെ  1.75 ലക്ഷം പെൻഷൻകാർക്ക് ഏകദേശം 2000 കോടി രൂപയുടെ സാമ്പത്തിക ആനുകൂല്യം ലഭിക്കും.  

മാത്രമല്ല ജീവനക്കാർക്ക് മൂന്ന് ശതമാനം ക്ഷാമബത്ത (DA Hike) വർധിപ്പിച്ചതായും   മുഖ്യമന്ത്രി പ്രഖ്യാപിച്ചു. അതായത് ഇനി സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥരുടെ മാതൃകയിൽ ജീവനക്കാർക്കും 31 ശതമാനം ഡിഎ ലഭിക്കും. ഇതിനായി സർക്കാർ ഖജനാവിൽ നിന്ന് 500 കോടി രൂപ ചെലവഴിക്കും.

Also Read: Viral Video: വെള്ളം കുടിക്കാനെത്തിയ ജാഗ്വാർ പെരുമ്പാമ്പിനെ കണ്ടപ്പോൾ, പിന്നെ സംഭവിച്ചത്..! 

വാർഷിക വരുമാന പരിധിയും വർധിപ്പിച്ചു (Annual income limit also increased)

ഡിഎ വർദ്ധനയ്ക്ക് ശേഷം ഇപ്പോൾ ജീവനക്കാരുടെ ഡിഎ 28 ശതമാനത്തിൽ നിന്ന് 31 ശതമാനമായി ഉയർന്നിട്ടുണ്ട്. ഇതോടൊപ്പം വിവിധ ക്ഷേമപദ്ധതികളും പെൻഷനും പ്രയോജനപ്പെടുത്തുന്നതിന് വാർഷിക വരുമാന പരിധി 35000 രൂപയിൽ നിന്ന് 50000 രൂപയായി ഉയർത്തിയിട്ടുണ്ട്. 2015-ന് ശേഷം നിയമിതരായ പോലീസ് കോൺസ്റ്റബിൾമാർക്ക് മറ്റ് വിഭാഗങ്ങളിലെ ജീവനക്കാരുടെ മാതൃകയിൽ ഉയർന്ന ശമ്പളത്തിന് അർഹതയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

ഉയർന്ന ശമ്പള സ്കെയിലിന് അർഹരായ എല്ലാ കോൺസ്റ്റബിൾമാർക്കും അതിന്റെ ആനുകൂല്യം ഉടനടി പ്രാബല്യത്തിൽ വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. 2015ൽ കരാർ അടിസ്ഥാനത്തിൽ നിയമിതരായ ജീവനക്കാർക്ക് 2020 മുതൽ ഉയർന്ന ശമ്പള സ്കെയിലിന് അർഹതയുണ്ടാകും. അതേസമയം കരാർ തൊഴിലാളികളുടെ റഗുലറൈസേഷൻ കാലാവധി രണ്ട് വർഷമാണ്. റഗുലറൈസേഷൻ കഴിഞ്ഞ് രണ്ട് വർഷത്തിന് ശേഷമാണ് ജീവനക്കാർക്ക് ഉയർന്ന ശമ്പളം ലഭിക്കുക. കോൺസ്റ്റബിൾമാർക്കും ഇതേ നിയമം ബാധകമായിരിക്കും.

Also Read: 7th Pay Commission Update: ജീവനക്കാർക്ക് അടിപൊളി സമ്മാനം! DA 3% വർധിച്ചു, കുടിശ്ശികയിലും തീരുമാനം

കേന്ദ്ര സർക്കാരിനും വർദ്ധിപ്പിക്കാം (Central government can also increase)

ഇതിനിടയിൽ കേന്ദ്രസർക്കാരും തങ്ങളുടെ ജീവനക്കാരുടെ ഡിഎ വീണ്ടും വർധിപ്പിച്ചേക്കും. AICPI സൂചികയുടെ കണക്കുകൾ പരിശോധിച്ചാൽ 2021 ഡിസംബർ വരെ ക്ഷാമബത്ത  (Dearness allowance) 34 ശതമാനമായി ഉയർന്നിട്ടുണ്ട്. അതായത് ഇതനുസരിച്ച് 2 ശതമാനത്തിന്റെ വർധനയാണ് ഇതിൽ ഉണ്ടായിരിക്കുന്നത്. 2021 ഡിസംബറോടെ CPI (IW) കണക്ക് 125 ആണെങ്കിൽ ക്ഷാമബത്തയിൽ 3 ശതമാനം വർദ്ധനവ് ഉറപ്പാണ്. അതായത് മൊത്തം ഡിഎ 3%വർധിച്ച് 34 ശതമാനമാകും. 2022 ജനുവരി മുതൽ ഇത് നൽകും ഇതിലൂടെ കേന്ദ്ര ജീവനക്കാരുടെ ശമ്പളം വർദ്ധിക്കുകയും ചെയ്യും.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News