7th Pay Commission: കേന്ദ്ര ജീവനക്കാരുടെ ശമ്പളത്തിൽ വീണ്ടും 20,484 രൂപയുടെ വർധന!
7th Pay Commission latest news: കേന്ദ്ര ജീവനക്കാർക്ക് പുതുവർഷത്തിൽ വീണ്ടും സന്തോഷവാർത്ത. ക്ഷാമബത്ത (Dearness allowance) ഈ മാസം ഒരിക്കൽ കൂടി വർധിക്കും. ഈ സമയം ഇപ്പോൾ നിങ്ങളുടെ ശമ്പളം എത്രത്തോളം വർദ്ധിക്കുമെന്ന് നമുക്ക് നോക്കാം.
ന്യൂഡൽഹി: 7th Pay Commission Update: കേന്ദ്ര ജീവനക്കാർക്ക് വീണ്ടും സന്തോഷവാർത്ത. ഈ മാസം ഒരിക്കൽ കൂടി ഡിയർനസ് അലവൻസ് (Dearness allowance) വർധിപ്പിച്ചേക്കും, ഇതുമൂലം ജീവനക്കാരുടെ ശമ്പളം വീണ്ടും (Central government employee's salary) വർദ്ധിക്കും.
2022 ജനുവരിയിൽ ഡിയർനസ് അലവൻസിൽ (DA Hike) എത്രത്തോളം വർധനയുണ്ടാകുമെന്ന് തീരുമാനിച്ചിട്ടില്ല. AICPI സൂചികയുടെ ഡാറ്റ അനുസരിച്ച് 3% ഡിഎ വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ജീവനക്കാരുടെ DA 3% വർദ്ധിപ്പിച്ചാൽ ശമ്പളം എത്രത്തോളം വർദ്ധിക്കും?
Also Read: 7th Pay Commission: ജീവനക്കാർക്ക് സന്തോഷവാർത്ത! DA-DR ൽ 3% വർദ്ധനവ്
ബജറ്റ് 2022 ന് (Budget 2022) മുമ്പുള്ള ഫിറ്റ്‌മെന്റ് ഘടകത്തെക്കുറിച്ചും ഒരു ചർച്ച (Fitment factor) നടക്കുന്നുണ്ട്. അതിൽ തീരുമാനമെടുത്തേക്കാം. ഇത് സംഭവിച്ചാൽ മിനിമം അടിസ്ഥാന ശമ്പളവും (Minimum Basic Salary) വർദ്ധിക്കും. നിലവിൽ ക്ഷാമബത്ത സംബന്ധിച്ച് AICPI സൂചികയുടെ ഡാറ്റ എന്താണ് പറയുന്നതെന്ന് നോക്കാം...
AICPI ഡാറ്റയാണ് ഡിഎ തീരുമാനിക്കുക (Minimum Basic Salary)
വിദഗ്ധരുടെ അഭിപ്രായത്തിൽ 2022 ജനുവരിയിലും ക്ഷാമബത്ത (Dearness allowance) 3% വർദ്ധിപ്പിക്കാം. അതായത്, 3% വർധനവുണ്ടായാൽ മൊത്തം ഡിഎ 31 ശതമാനത്തിൽ നിന്ന് 34 ശതമാനമായി ഉയരാം. എഐസിപിഐ കണക്കുകൾ പ്രകാരം 2021 നവംബർ വരെയുള്ള കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അതനുസരിച്ച് ഡിയർനസ് അലവൻസ് (DA) 34 ശതമാനമാണ്. 2021 ജൂൺ വരെയുള്ള കണക്കുകൾ പ്രകാരം 2021 ജൂലൈയിലെ ക്ഷാമബത്ത 31 ശതമാനം വർധിപ്പിച്ചു. അതായത് ഇപ്പോൾ അതിന്റെ കൂടുതൽ ഡാറ്റ അനുസരിച്ചുള്ള ഡിയർനസ് അലവൻസ് ആയിരിക്കും കണക്കാക്കുക. അതിൽ നല്ല വർദ്ധനവ് ലഭിക്കും
ഡിഎ 3 ശതമാനം വർധിക്കും (DA will increase by 3 percent)
AICPI സൂചികയുടെ കണക്കുകൾ പരിശോധിച്ചാൽ 2021 നവംബർ വരെ ക്ഷാമബത്ത (DA) 34 ശതമാനമായി ഉയർന്നു. അതായത് ഇതനുസരിച്ച് 2 ശതമാനത്തിന്റെ വർധനയാണ് ഇതിൽ ഉണ്ടായിരിക്കുന്നത്. എന്നാൽ, ഡിസംബറിലെ കണക്കുകൾ ഇതുവരെ വന്നിട്ടില്ല. ഇതിൽ ഒരു ശതമാനം കൂടി
വർധനവ് ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷ. 2021 ഡിസംബറോടെ CPI (IW) സംഖ്യ 125 ആയി തുടരുകയാണെങ്കിൽ ക്ഷാമബത്തയിൽ 3 ശതമാനം വർദ്ധനവ് ഉറപ്പാണ്. അതായത് മൊത്തം ഡിഎ 3% മുതൽ 34 ശതമാനം വരെ വർദ്ധിക്കും. അതിന്റെ പേയ്മെന്റ് ഈ മാസം മുതൽ ലഭിച്ചുതുടങ്ങാം.
അതോടെ കേന്ദ്ര ജീവനക്കാരുടെ ശമ്പളവും വർദ്ധിക്കും.
34% ഡിഎയിൽ കണക്കുകൂട്ടൽ (Calculation on 34% DA)
ക്ഷാമബത്ത 3% വർദ്ധിച്ചാൽ മൊത്തം DA 34% ആയിരിക്കും. ഇപ്പോൾ അടിസ്ഥാന ശമ്പളമായ 18,000 രൂപയിൽ, മൊത്തം വാർഷിക ക്ഷാമബത്ത 73,440 രൂപയാകും. എന്നാൽ വ്യത്യാസത്തെക്കുറിച്ച് പറയുമ്പോൾ ശമ്പളത്തിൽ വാർഷിക വർദ്ധനവ് 6,480 രൂപയാകും.
Also Read: അറിയാം Omicron ൽ നിന്ന് രക്ഷനേടാനുള്ള 5 ലളിതമായ ആയുർവേദ സമ്പ്രദായങ്ങൾ!
കുറഞ്ഞ അടിസ്ഥാന ശമ്പളത്തിന്റെ കണക്കുകൂട്ടൽ (Calculation on minimum basic salary)
1. ജീവനക്കാരന്റെ അടിസ്ഥാന ശമ്പളം 18,000 രൂപ
2. പുതിയ ഡിയർനസ് അലവൻസ് (34%) 6120/മാസം
3. ഇതുവരെയുള്ള ഡിയർനസ് അലവൻസ് (31%) 5580/മാസം
4. ക്ഷാമബത്ത എത്ര വർദ്ധിച്ചു 6120- 5580 = 540 രൂപ/മാസം
5. വാർഷിക ശമ്പളത്തിൽ വർദ്ധനവ് 540X12 = 6,480 രൂപ
പരമാവധി അടിസ്ഥാന ശമ്പളത്തിന്റെ കണക്കുകൂട്ടൽ (Calculation on maximum basic salary)
1. ജീവനക്കാരന്റെ അടിസ്ഥാന ശമ്പളം 56900 രൂപ
2. പുതിയ ഡിയർനസ് അലവൻസ് (34%) 19346 രൂപ/മാസം
3. ഇതുവരെയുള്ള ഡിയർനസ് അലവൻസ് (31%) 17639 രൂപ / മാസം
4. ക്ഷാമബത്ത എത്ര വർധിക്കും 19346-17639= 1,707 രൂപ/മാസം വർദ്ധിച്ചു
5. വാർഷിക ശമ്പളത്തിൽ വർദ്ധനവ് 1,707 X12 = 20,484 രൂപ
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...