അറിയാം Omicron ൽ നിന്ന് രക്ഷനേടാനുള്ള 5 ലളിതമായ ആയുർവേദ സമ്പ്രദായങ്ങൾ!

Omicron: ആയുർവേദം അനുസരിച്ച് ചില മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതിലൂടെ നിങ്ങൾക്ക് പ്രതിരോധശേഷി ശക്തിപ്പെടുത്താം.  ഇതിലൂടെ വൈറസ് ബാധിച്ചാലും അതിനെ ചെറുക്കാൻ നിങ്ങളെ സഹായിക്കും.

Written by - Ajitha Kumari | Last Updated : Jan 24, 2022, 10:51 PM IST
  • പ്രാണായാമം പതിവായി ചെയ്യുക.
  • നസ്യ ചികിത്സ ഗുണം ചെയ്യും.
  • മഞ്ഞൾ ചേർത്ത പാൽ കുടിക്കുക
അറിയാം Omicron ൽ നിന്ന് രക്ഷനേടാനുള്ള 5 ലളിതമായ ആയുർവേദ സമ്പ്രദായങ്ങൾ!

Omicron: വർദ്ധിച്ചുവരുന്ന കൊറോണ (Covid19) കേസുകൾക്കിടയിൽ നിങ്ങളുടെ പ്രതിരോധശേഷി ശക്തമായി നിലനിർത്തേണ്ടത് പ്രധാനമാണ്. ഇത് അണുബാധ തടയാൻ സഹായിക്കും. ആയുർവേദമനുസരിച്ച് ചില മാർഗ്ഗങ്ങൾ അവലംബിക്കുന്നതിലൂടെ നിങ്ങൾക്ക് പ്രതിരോധശേഷി ശക്തിപ്പെടുത്താം. ഇങ്ങനെ ചെയ്യുന്നതിലൂടെ വൈറസ് ബാധിച്ചാലും അതിനെ ചെറുക്കാനും നിങ്ങൾക്ക് കഴിയും.

Also Read: Weight loss Tips: ജിമ്മിൽ പോയില്ലെങ്കിലും ശരീരഭാരം കുറയ്ക്കാം, രാവിലെ ഇക്കാര്യങ്ങൾ ചെയ്താൽ മതി

മഞ്ഞൾ ചേർത്ത പാൽ കുടിക്കുക (drink turmeric milk)

ഗോൾഡൻ പാൽ അതായത് മഞ്ഞൾ ചേർത്ത പാൽ കുടിക്കുന്നത് നിങ്ങൾക്ക് ഗുണം ചെയ്യും. മുറിവുകൾ വേഗത്തിൽ സുഖപ്പെടുത്താൻ സഹായിക്കുന്ന ഗുണങ്ങൾ മഞ്ഞളിനുണ്ട്. മഞ്ഞൾ ചേർത്ത പാൽ കുടിക്കുന്നത് നന്നായി ഉറങ്ങാൻ സഹായിക്കും, പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യും. മഞ്ഞൾ പാൽ പതിവായി കുടിക്കുന്നത് ക്ഷീണം കുറയ്ക്കുകയും തൊണ്ടവേദനയ്ക്ക് ആശ്വാസം നൽകുകയും ചെയ്യും. മഞ്ഞളിന് ആന്റിഓക്‌സിഡന്റ് ഗുണങ്ങളുണ്ട് ഇത് വീക്കം കുറയ്ക്കുകയും മസ്തിഷ്ക കോശങ്ങളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

Also Read: Omicron Symptoms related to Eyes: ഒമിക്രോണ്‍ ലക്ഷണങ്ങള്‍ ആദ്യം പ്രകടമാവുന്നത് കണ്ണുകളിൽ, ഇതാണ് ആ പ്രധാന 7 ലക്ഷണങ്ങള്‍

പതിവായി പ്രാണായാമം ചെയ്യുക (do regular pranayama)

ജലദോഷം, പനി, കോവിഡ് തുടങ്ങിയ രോഗങ്ങൾ ശ്വസനവ്യവസ്ഥയെ മോശമായി ബാധിക്കുന്നു. ശ്വാസകോശങ്ങളെ പരിപാലിക്കാനും അവയുടെ ശേഷി വർദ്ധിപ്പിക്കാനും യോഗ ചെയ്യുക. നിങ്ങൾക്ക് പ്രാണായാമം, കപാൽഭാതി, അല്ലെങ്കിൽ ഭസ്ത്രിക പ്രാണായാമം എന്നിവ ചെയ്യാം. പ്രാണായാമം ശ്വസന വ്യവസ്ഥയെ മെച്ചപ്പെടുത്താൻ പ്രവർത്തിക്കുന്നു.

ചൂടുവെള്ളത്തിൽ ച്യവനപ്രാഷ് കഴിക്കുക (eat chyawanprash with hot water)

ചൂടുവെള്ളത്തിൽ ച്യവനപ്രാശ് ചേർത്ത് കഴിക്കുന്നതും നിങ്ങൾക്ക് ഗുണം ചെയ്യും. ച്യവനപ്രാശിനുള്ളിൽ പലതരം ഔഷധസസ്യങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് അണുബാധയിൽ നിന്ന് നിങ്ങളെ സംരക്ഷിക്കുന്നു. രാത്രി ഉറങ്ങുന്നതിന് മുമ്പ് മഞ്ഞൾ ചേർത്ത പാലിനൊപ്പവും ഇത് ചേർത്ത് കഴിക്കാം.

Also Read: Broccoli Side effects: ഈ രോഗമുള്ളവർ ഓർമ്മിക്കാതെ പോലും 'ബ്രോക്കോളി' കഴിക്കരുത്

നസ്യ തെറാപ്പി (Nasya Therapy)

ഏതാനും തുള്ളി നെയ്യോ വെളിച്ചെണ്ണയോ എള്ളെണ്ണയോ മൂക്കിൽ ഒഴിക്കുക. 
 ഇത് ഗുണം ചെയ്യും. മൂക്കിൽ പ്രവേശിക്കുന്ന വൈറസുകളും അപകടകരമായ ബാക്ടീരിയകളും നാസൽ തെറാപ്പി വഴി തടയാം.  ഈ ഉപായം നിങ്ങൾ ഒന്നുകിൽ വീട്ടിൽ നിന്ന് ഇറങ്ങുന്നതിന് മുമ്പ് സ്വീകരിക്കാം അല്ലെങ്കിൽ കുളിക്കുന്നതിന് കുറച്ച് മിനിറ്റ് മുമ്പ് നിങ്ങൾക്ക് നാസ്യ തെറാപ്പി എടുക്കാം.

Also Read: Viral Video: രണ്ട് സിംഹങ്ങൾ പരസ്പരം സ്നേഹിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ? 

ഔഷധ ചായ (herbal tea)

ഹെർബൽ ടീയുടെ ഉപയോഗം നിങ്ങൾക്ക് ഗുണം ചെയ്യും. ഹെർബൽ ടീയിൽ ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളും ആന്റിഓക്‌സിഡന്റ് ഗുണങ്ങളും ഉണ്ട്, അത് നിങ്ങൾക്ക് പ്രയോജനം നൽകും. ഇതിന്റെ ഉപയോഗം ജലദോഷത്തിൽ നിന്നും ആശ്വാസം നൽകുന്നു. ഹെർബൽ ടീയിൽ തുളസി, ഗ്രാമ്പൂ, ഇഞ്ചി, കറുവപ്പട്ട എന്നിവ ചേർക്കുക. ഇത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
 

Trending News