Xiaomi ഫോണിന് പിന്നാലെ സ്മാർട്ട് ടിവികളുടെയും വില കൂട്ടി, 2000 രൂപ വരെയാണ് വില വർധിപ്പിച്ചത്
ചില ഉത്പനങ്ങളുടെ കുറവും വിതരണ ശൃംഖലയ്ക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണവുമാണ് വില വർധനയ്ക്ക് കാരണമെന്ന് ഷവോമി അറിയിച്ചു.
New Delhi : സ്മാർട്ട് ഉത്പനങ്ങളുടെ നിർമാതാക്കളായ ഷവോമി (Xiaomi) തങ്ങളുടെ സ്മാർട്ട് ടിവികളുടെ വില വർധിപ്പിച്ചു. 10 Mi ടിവി ഉൾപ്പെടെ വിവിധ സ്മാർട്ട് ടിവികളുടെ (Smart TV) വിലയാണ് ഇന്ത്യയിൽ ഷവോമി വർധിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞമാസം ഷവോമി റെഡ്മി നോട്ട് 10 (Redmi Note 10) ഉൾപ്പെടെയുള്ള ഫോണുകളുടെ വില 500 രൂപ വരെ വർധിപ്പിച്ചിരുന്നു.
500 രൂപ മുതൽ 2000 രൂപ വരെയാണ് ടിവികളുടെ വില വർധിച്ചിരിക്കുന്നത്. ഓൺലൈനിലൂടെയും സ്റ്റോറുകളിലെ നേരിട്ട് പോയി വാങ്ങുന്ന സ്മാർട്ട് ടിവികൾക്കും ഈ വർധന ബാധകമാണ്. പത്ത് വിവിധ സ്മാർട്ട് ടിവികളുടെ വിലയാണ് ഷവോമി വർധിപ്പിച്ചിരിക്കുന്നത്.
ALSO READ : Realme Narzo 30 4G യുടെ ഫസ്റ്റ് ലുക്ക് എത്തി; സവിശേഷതകൾ എന്തൊക്കെ?
ചില ഉത്പനങ്ങളുടെ കുറവും വിതരണ ശൃംഖലയ്ക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണവുമാണ് വില വർധനയ്ക്ക് കാരണമെന്ന് ഷവോമി അറിയിച്ചു.
ALSO READ : Windows 10 ഷട്ട് ഡൗൺ ചെയ്യാൻ പോകുന്നു! അറിയാം.. നിങ്ങൾക്ക് എന്നുവരെ ഉപയോഗിക്കാനാകുമെന്ന്
വില വർധിച്ച് ഷവോമി ഉത്പനങ്ങളുടെ പട്ടിക
Mi TV 4A 32 ഇഞ്ച് - 500 രൂപയാണ് വർധിച്ചിരിക്കുന്നത്. പഴയ വില 15,499 രൂപയാണ്, 15,999 രൂപയാണ് പുതിയ വില
Mi TV 4A 43 ഇഞ്ച് - 1000 രൂപയാണ് വർധിച്ചിരിക്കുന്നത്. പഴയ വില 25,999 രൂപയാണ്, 26,999 രൂപയാണ് പുതിയ വില
Mi TV 4A ഹൊറൈസൺ 40 ഇഞ്ച് - 1000 രൂപയാണ് വർധിച്ചിരിക്കുന്നത്. പഴയ വില 23,999 രൂപയാണ്, 24,999 രൂപയാണ് പുതിയ വില
Mi TV 4A ഹൊറൈസൺ 43 ഇഞ്ച് - 2000 രൂപയാണ് വർധിച്ചിരിക്കുന്നത്. പഴയ വില 25,999 രൂപയാണ്, 27,999 രൂപയാണ് പുതിയ വില
Mi TV 4X 43 ഇഞ്ച് - 1000 രൂപയാണ് വർധിച്ചിരിക്കുന്നത്. പഴയ വില 28,999 രൂപയാണ്, 29,999 രൂപയാണ് പുതിയ വില
Mi TV 4X 55 ഇഞ്ച് - 2000 രൂപയാണ് വർധിച്ചിരിക്കുന്നത്. പഴയ വില 41,999 രൂപയാണ്, 43,999 രൂപയാണ് പുതിയ വില
ALSO READ : Realme Book laptop: ലോഞ്ചിങ്ങിന് സമയം ഇനിയും, റിയൽമി ബുക്കിൻറെ ഡിസൈൻ പുറത്തായി
Redmi TV 55 ഇഞ്ച് - 2000 രൂപയാണ് വർധിച്ചിരിക്കുന്നത്. പഴയ വില 40,999 രൂപയാണ്, 42,999 രൂപയാണ് പുതിയ വില
Redmi TV 50 ഇഞ്ച് - 2000 രൂപയാണ് വർധിച്ചിരിക്കുന്നത്. പഴയ വില 34,999 രൂപയാണ്, 36,999 രൂപയാണ് പുതിയ വില
Redmi TV 65 ഇഞ്ച് - 1000 രൂപയാണ് വർധിച്ചിരിക്കുന്നത്. പഴയ വില 58,999 രൂപയാണ്, 59,999 രൂപയാണ് പുതിയ വില
Mi QLED TV 55 ഇഞ്ച് - 2000 രൂപയാണ് വർധിച്ചിരിക്കുന്നത്. പഴയ വില 57,999 രൂപയാണ്, 59,999 രൂപയാണ് പുതിയ വില
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.