Realme Book laptop: ലോഞ്ചിങ്ങിന് സമയം ഇനിയും, റിയൽമി ബുക്കിൻറെ ഡിസൈൻ പുറത്തായി

പ്രീമിയം ലാപ്പ്ടോപ്പ് ശ്രേണിയിലെ മികച്ച് മോഡലായിരിക്കും റിയൽമിയുടെ ലാപ്പ്ടോപ്പെന്നാണ് വിലയിരുത്തുന്നത്

Written by - Zee Malayalam News Desk | Last Updated : Jun 12, 2021, 12:04 PM IST
  • ഏറ്റവും സ്ലിമ്മായ ഡിസ്പ്ലെ ഡിസൈനാണ് ഇതിനുള്ളത്.
  • ലൈറ്റ് വെയിറ്റഡ് ആയിരിക്കുമെന്നതിൽ സംശയമില്ല.
  • ജൂൺ 15-നാണ് റിയൽമിയുടെ ലാപ്പ്,ടാബ്,ജിടി 5G എന്നീ പ്രോഡക്ടുകളുടെ ലോഞ്ചിങ്ങ്
Realme Book laptop: ലോഞ്ചിങ്ങിന് സമയം ഇനിയും,  റിയൽമി ബുക്കിൻറെ ഡിസൈൻ പുറത്തായി

Newdelhi: റിയൽമിയുടെ പുത്തൻ ലാപ്പ് ടോപ്പ്,ടാബ് ലെറ്റ് വിവരങ്ങൾ ലോഞ്ചിങ്ങിന് മുൻപെ പുറത്തായി. മറ്റവിവരങ്ങളൊന്നുമില്ലെങ്കിലും ഡിസൈനുകളാണ് പുറത്തയതായി റിപ്പോർട്ടുകളുള്ളത്.  റിയൽ മി ജി.ടിക്ക് ഒപ്പമാണ് ടാബും,ലാപ്പും കമ്പനി ലോഞ്ച് ചെയ്യാനിരുന്നത്.

പ്രീമിയം ലാപ്പ്ടോപ്പ് ശ്രേണിയിലെ മികച്ച് മോഡലായിരിക്കും റിയൽമിയുടെ ലാപ്പ്ടോപ്പെന്നാണ് വിലയിരുത്തുന്നത്. ആപ്പിൾ മാക്ക് ബുക്ക് പ്രോയുടെ ഡിസൈനിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് റിയൽമി ലാപ്പ് ഡിസൈൻ ചെയ്തിരിക്കുന്നത്.

ALSO READ: Twitter ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ അക്കൗണ്ടിന്റെ ബ്ലു ബാഡ്ജ് നീക്കം ചെയ്തു, മണിക്കൂറുകൾക്കുള്ളിൽ ട്വിറ്റർ അത് പുനഃസ്ഥാപിച്ചു

ഏറ്റവും സ്ലിമ്മായ ഡിസ്പ്ലെ ഡിസൈനാണ് ഇതിനുള്ളത്. ലൈറ്റ് വെയിറ്റഡ് ആയിരിക്കുമെന്നതിൽ സംശയമില്ല. വില സംബന്ധിച്ച് ഇപ്പോഴും ആർക്കും വലിയ ഉറപ്പൊന്നുമില്ല. അതേസമയം പ്രോഡക്ട് വിവരങ്ങൾ ചോർന്നത് സംബന്ധിച്ച് റിയൽമി അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ALSO READ: New IT Rule: കേന്ദ്രത്തിന്റെ പുതിയ ഡിജിറ്റൽ നയങ്ങൾക്കെതിരെ WhatsApp ഡൽഹി ഹൈക്കോടതിയിൽ

നിലവിൽ ജൂൺ 15-നാണ് റിയൽമിയുടെ ലാപ്പ്,ടാബ്,ജിടി 5G എന്നീ പ്രോഡക്ടുകളുടെ ലോഞ്ചിങ്ങ്. ഷവോമി നേരത്തെ ഇറക്കിയിരുന്നെങ്കിലും റിയൽമി ഇതാദ്യമായാണ് ലാപ്പ് ടോപ്പ്, ടാബ്ലെറ്റ് നിർമ്മാണത്തിലേക്ക് എത്തുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News