LPG സിലിണ്ടര്‍ Free, ചെയ്യേണ്ടത് ഇത്രമാത്രം...!!
രാജ്യത്ത് ഇന്ധനവിലയ്ക്കൊപ്പം (Fuel Price) പാചകവാതക വിലയും (LPG Gas) വിലയും കുതിച്ചുയരുകയാണ്. പെട്രോള്‍ വില രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും 100 കടന്നിരിയ്ക്കുകയാണ്.
New Delhi: രാജ്യത്ത് ഇന്ധനവിലയ്ക്കൊപ്പം (Fuel Price) പാചകവാതക വിലയും (LPG Gas) വിലയും കുതിച്ചുയരുകയാണ്. പെട്രോള്‍ വില രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും 100 കടന്നിരിയ്ക്കുകയാണ്.
വര്‍ദ്ധിക്കുന്ന വിലക്കയറ്റം ഏറ്റവുമധികം ബാധിക്കുന്നത് അടുക്കള ബജറ്റിനെയാണ്. ഇന്ധനവില (Fuel Price) വര്‍ദ്ധിക്കുമ്പോള്‍ അത് ഏറ്റവുമധികം ബാധിക്കുന്നത് നിത്യോപയോഗ സാധനങ്ങളെയാണ് എന്നതാണ് അതിന്‍റെ മുഖ്യ കാരണം.
കുടുംബ ബജറ്റിന് ഇളക്കം തട്ടുമ്പോള്‍ എങ്ങിനെ പണം save ചെയ്യാനാകും എന്നത് എല്ലാവരും ആലോചിക്കുന്ന സംഗതിയാണ്.
പെട്രോള്‍ വില 100 കടന്നിരിയ്ക്കുന്ന അവസരത്തില്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കി പൈസ ലഭിക്കാം. അടുത്തിടെ ഗാര്‍ഹിക LPG ഗ്യാസ് സിലിണ്ടറിന്‍റെ വില 25.50 രൂപയാണ് കൂട്ടിയത്. പാചകവാതക വിലക്കയറ്റത്തില്‍ എന്താണ് ചെയ്യാന്‍ കഴിയുക? അതിനുള്ള ഉപായമാണ് Paytm തരുന്നത്.
നിങ്ങള്‍ക്ക് എല്‍പിജി ഗ്യാസ് സിലിണ്ടര്‍ (LPG Gas Cylinder)Free ആയി കിട്ടും.....!! അതായത് Paytm വഴി ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്‌താല്‍ 900 cashback നേടാം ....!! അതായത് ഒരു LPG സിലിണ്ടര്‍ Free ..!!
എല്‍പിജി ഗ്യാസ് സിലിണ്ടര്‍ (LPG Gas Cylinder)Free ആയി ലഭിക്കാന്‍ ചെയ്യേണ്ടത് എന്താണെന്നല്ലേ? ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്യുമ്പോള്‍ ഒരു കാര്യം ശ്രദ്ധിച്ചാല്‍ മാത്രം മതി.
IOC (Indian Oil Corporation) തങ്ങളുടെ ഔദ്യോഗിക ട്വീറ്ററിലൂടെ ഈ വിവരം പങ്കുവച്ചിട്ടുണ്ട്. Paytm വഴി Indane LPG ബുക്ക് ചെയ്യുമ്പോഴാണ് 900 രൂപ കാഷ്ബാക്ക് (cash back) ലഭിക്കുന്നത്. സിലിണ്ടര്‍ ബുക്ക് ചെയ്യുന്നതിന് ഐഒസി (IOC) ഒരു ലിങ്കും നൽകിയിട്ടുണ്ട്.
ആർക്കാണ് ഈ Paytm ഓഫര്‍ ലഭിക്കുക?
നിങ്ങൾ ഒരു പേടിഎം (Paytm) ഉപയോക്താവാണെങ്കിൽ നിങ്ങൾക്ക് ഈ ഓഫർ ലഭിക്കാം. എന്നാല്‍, ഒരു കാര്യം ശ്രദ്ധിക്കണം. Paytm ആപ്പ് വഴി ആദ്യമായാണ് നിങ്ങള്‍ ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്യുന്നത് എങ്കില്‍ മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ. മറ്റൊരു കാര്യം, Paytm ആപ്പ് വഴി 3 LPG സിലിണ്ടറുകൾ ബുക്ക് ചെയ്യുമ്പോൾ ഉപയോക്താക്കൾക്ക് 900 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും ...!! അതുകൂടാതെ, Paytm ഉപയോക്താക്കള്‍ക്ക് ഫസ്റ്റ് പോയിന്‍റുകളും ലഭിക്കും.
Paytm വഴി എങ്ങനെ Gas സിലിണ്ടര്‍ ബുക്ക് ചെയ്യാം?
1. ഈ ഓഫര്‍ നേടുന്നതിനായി ആദ്യം നിങ്ങളുടെ മൊബൈൽ ഫോണിൽ പേടിഎം ആപ്പ് (Paytm App) ഡൗൺലോഡ് ചെയ്യണം.
2. നിങ്ങളുടെ ഗ്യാസ് ഏജൻസിയിൽ നിന്ന് സിലിണ്ടർ ബുക്ക് ചെയ്യുക.
3. ഇതിനായി, Paytm അപ്ലിക്കേഷനിൽ 'Show more' ഓപ്ഷനില്‍ ക്ലിക്കുചെയ്യുക, തുടർന്ന് Recharge and Pay Bills എന്നിവയിൽ ക്ലിക്കുചെയ്യുക.
4. ഇപ്പോൾ നിങ്ങൾക്ക് book a cylinder ഓപ്ഷൻ കാണാം. ഇതില്‍ നിങ്ങളുടെ ഗ്യാസ് ദാതാവിനെ തിരഞ്ഞെടുക്കുക.
5. അവിടെ ഭാരത് ഗ്യാസ് (Bharat Gas),ഇൻഡെയ്ൻ ഗ്യാസ് (Indane Gas), എച്ച്പി ഗ്യാസ് (HP Gas) എന്നിങ്ങനെ മൂന്ന് ഓപ്ഷനുകൾ കാണാം
6. ഇതിലൂടെ ഗ്യാസ് ദാതാവിനെ തിരഞ്ഞെടുത്ത ശേഷം, നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ അല്ലെങ്കിൽ എൽപിജി ഐഡി അല്ലെങ്കിൽ ഉപഭോക്തൃ നമ്പർ നൽകുക
7. Proceed ബട്ടണിൽ ക്ലിക്കുചെയ്‌ത് പേയ്‌മെന്റ് നടത്തുക.
8. ബുക്ക് ചെയ്ത സിലിണ്ടര്‍ നിങ്ങളുടെ വീടുകളില്‍ എത്തും. ഒപ്പം കാഷ്ബാക്ക് നിങ്ങളുടെ paytm
അക്കൗണ്ടില്‍ എത്തും....
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.